Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, 22 September 2011

തഥാഗതം


പ്രസീദ പത്മ

ദുരിതങ്ങളില്‍ കരംകൊരുത്തൊപ്പമെത്തിയ
സഹയാത്രികയ്ക്ക്‌
അയാള്‍ നല്‍കിയത്‌
ദലങ്ങള്‍ വാടാത്ത സങ്കടങ്ങള്‍..
നിണക്കറ മാറാത്ത നൊമ്പരങ്ങള്‍..
ഔപചാരികത തീണ്ടാത്ത വിങ്ങലുകള്‍..
ഉടഞ്ഞ സ്ഫടികാക്ഷരങ്ങളാലെഴുതിയ
തിരസ്കാരങ്ങളുടെ മഹാകാവ്യം;
കണ്ണീരുറഞ്ഞ വാങ്മയങ്ങള്‍.


അവയൊക്കെയും
പ്രാണനോടുചേര്‍ത്തൊരു
നിറകണ്‍ചിരിയായ്‌
അവള്‍ ചോദിച്ചു:
'ആരും കുരിശില്‍നിന്നിറങ്ങി വരില്ലെന്നും
അവന്റെ മുറിവുകള്‍ കാണിച്ചുതരില്ലെന്നും
ആവശ്യമുണ്ടെങ്കിലും ദൈവം നമ്മോടു സംസാരിക്കില്ലെന്നും'
നീ എന്തിനാണെന്നോട്‌
കള്ളം പറഞ്ഞത്‌ ?

ഓര്‍മ്മയുറച്ചതിന്‌ ശേഷം
അന്നാദ്യമായ്‌
അയാള്‍ക്കയാളോട്‌
പരമപുച്ഛം തോന്നി

Monday, 19 September 2011

മറന്നുവച്ചത്

സ്വപ്‌നനായര്‍ മുംബൈ.




പോരാനുറച്ചപ്പോള്‍
പുഴയെ ആദ്യമെടുത്തു
വലിയ ഹാളിന്റെ മൂലയ്ക്ക്
കുറെ സ്വര്‍ണമീനുകളെയുമിട്ടുകൊടുത്തു
പെട്ടിയിലടച്ചു വച്ചു
അതിരാവിലെ
 അണ്ണാറക്കണ്ണന്‍മാര്‍
പൊങ്ങച്ചം പറയുന്ന
മരച്ചില്ലകളുെട ഫോട്ടോ
ചില്ലിട്ടു വച്ചു
കണ്ണാന്തളിയും കൈനാറിയും
കമ്പ്യുട്ടറിന്റെ ഡിസ്പ്ളെയില്‍ 
വാടാതെയിരുന്നു
അഞ്ചരയുടെ ഭക്തിഗാനങ്ങള്‍
മെമ്മറി കാര്‍ഡിനുള്ളിലേക്ക്‌
ഇരച്ചുകയറി
പിണക്കം കാണിച്ചെങ്കിലും
മുത്തശ്ശി കാറിനടുത്ത് വന്നു 
കൈവീശി
ആകാശചെരുവിലേക്കുള്ള 
യാത്രക്ക് ആക്കം കൂടുമ്പോള്‍ 
മറന്നു വച്ചതെന്തെന്നു
എപ്പൊഴും ഓര്‍മ്മിപ്പിക്കുന്ന  മനസ്സ്
മച്ചിലൊളിച്ചിരുന്നു
എന്നെ കൊഞ്ഞനം കാട്ടി 



                                                            സ്വപ്‌നനായര്‍ മുംബൈ.

എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത് കറുകുറ്റി എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം. കറുകുറ്റി സെന്റ്‌.ജോസഫ്‌ കോണ്‍വെന്റ് സ്കൂള്‍, കാലടി ശ്രീ ശങ്കര കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭാസം.സ്കൂള്‍ തലം മുതല്‍ കവിതകള്‍ എഴുതി വരുന്നു. ഒട്ടേറെ ആനുകാലികങ്ങളിലും ഹരിതകം പോലുള്ള ബ്ലോഗുകളിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി. പത്തു വര്‍ഷത്തോളമായി മുംബൈ ‍ സാഹിത്യ രംഗത്ത് സജീവം ഭര്‍ത്താവ്‌ സുനില്‍ കുമാര്‍. മകന്‍ അഭിജിത്‌.

Sunday, 4 September 2011

മാവേലി നാടു വാണീടും കാലം

('മാവേലിപ്പാട്ടിന്റെ' പൂര്‍ണ്ണ രൂപം-സമ്പാദനം: സാന്ദ്ര ഫെര്‍ണാണ്ടസ്‌ )

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും



ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം
നിറവതുണ്ട്



എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെ കണ്‍കൊണ്ടുകാണാനില്ല
നല്ലവരെല്ലാതെയില്ല പാരില്‍



ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്്



നാരിമാര്‍ ബാലന്മാര്‍ മറ്റുളേളാരും
നീതിയോടെങ്ങും വസിച്ചകാലം
കളളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം



വെളളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കളളപ്പറയും ചെറുനാഴിയും
കളളത്തരങ്ങള്‍ മറ്റൊന്നുമില്ല



നല്ലമഴപെയ്യും വേണ്ടും നേരം
നല്ലപോലെല്ലാവിളവും ചേരും
മാനംവളച്ച വളപ്പകത്ത്
നല്ല കനകം കൊണ്ടെല്ലാവരും



നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്നവാണിഭമെന്നപ്പോലെ
ആനകുതിരകളാടുമാടും
കൂടിവരുന്നതിനന്തമില്ല



ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവണികള്‍ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാന്‍നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍



ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
ശര്‍ക്കര,തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേവേണ്ടൂ



കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നുകരയുന്ന മാനുഷ്യരും




ഖേദിക്കവേണ്ടെന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരുകൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്




എന്നതു കേട്ടോരു മാനുഷരും
നന്നായ് തെളിഞ്ഞു മനസ്സുകൊണ്ട്
വല്‍സരമൊന്നാകും ചിങ്ങമാസം
ഉല്‍സവമാകും തിരുവോണത്തിന്



മാനുഷരെല്ലാരുമൊന്നു പോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു
ഉച്ചമലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും




ഇങ്ങനെയുളേളാരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും എാെരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി



അത്തപ്പൂവിട്ട് കുരവയിട്ടു
മാനുഷരെല്ലാരുമൊന്നുപ്പോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു

Friday, 2 September 2011

മോചനം എന്റെ ജന്മാവകാശം

ഇറോം ചാനു ശര്‍മ്മിള

( മൊഴിമാറ്റം:പ്രസീദ പത്മ )

മോചിപ്പി,ക്കെന്റെ കാലുകള്‍
കാരിരുമ്പ്‌ വളയക്കുരുക്കില്‍ നിന്ന്‌
ഈ കുടുസ്സിടത്തിലെന്നെ,യടയ്ക്കാന്
പക്ഷിയായ്പ്പിറന്നതോ എന്റെ പാതകം..?!

എന്തൊരൊച്ചയും ബഹളവുമാണീ
തടവിന്നി,രുട്ടാവസിക്കും മുറിക്കുള്ളില്‍
കിളികൂജനമല്ലു,ല്ലാസച്ചിരിയല്ല
താരാട്ടീരടിയുമല്ലല്ലോ കേള്‍വിപ്പുറങ്ങളില്‍..

മാതൃവാത്സല്യമടിത്തട്ടില്‍ നിന്ന്‌
തട്ടിപ്പറിച്ചെടുക്കപ്പെട്ടൊരു കുഞ്ഞ്‌ !
പൊലീസുകരന്റെ കൈക്കരു-
ത്തിലൊരു കുരുന്നു ഗദ്ഗദം പിടയുന്നു..
ഉയരു,ന്നമ്മതന്നാര്‍ത്ത നാദം
ഭര്‍ത്താവ്‌ നഷ്ടപ്പെട്ടവളുടെ വിലാപം..
വിധവയുടെ ദൈന്യം,രോദനം ..


കാണുന്നകലെയൊരഗ്നി ഗോളം
സര്‍വനാശ ദിനമാഗതമാകുന്നു
വാചികപൈശാചിക പരീക്ഷണങ്ങള്‍
ശാസ്ത്രോല്‍പ്പന്ന,ത്തുണയോടെ
അഗ്നിഗോളസ്ഫോടനത്തിനൊരുമ്പെടുന്നു

വിവേകത്തെക്കൊല്ലും ലഹരി ത,ന്നുന്മാദത്തില്‍
ഇന്ദ്രിയഭൃത്യരായ്ത്തീര്‍-
ന്നലസം, ശയിക്കയാണെല്ലാവരും
ചിന്താപരീക്ഷണങ്ങളൊടുങ്ങി
യുക്തി കൊലക്കത്തിക്കിരയായി

കണ്ണുകള്‍ക്കൊന്നിനേയും
രക്ഷിക്കാനാവുന്നില്ല
കരുത്തുകാട്ടാനും കഴിയുന്നില്ല
വിലാപങ്ങള്‍ മാത്രം ബാക്കിയാകുന്നു
എന്നിട്ടും തരളസുസ്മിതനായ്‌
ഗിരിശൃംഗങ്ങളേറെക്കടന്ന്‌
യാത്രികനെത്തുന്നു

അമൂല്യമനുപമം മാനവജന്മം
മൃത്യുവിന്‍ ശ്യാമക്കമ്പളം വീഴും മുന്‍പായ്‌
ഇരുട്ടിലൊരു ചെരാത്‌ തെളിക്കട്ടെ
മുറിവുകളിലിത്തിരി തേനി,റ്റിക്കട്ടെ
അമരത്വത്തിന്‍ കുഞ്ഞുതൈ നടട്ടെ

കൃത്രിമച്ചിറകുകളിലേറി,
ചക്രവാളമാകെ-
പ്പറന്നുല്ലസിച്ചവസാനം
ജനിമൃതി തന്നഴിമുഖത്തെത്തുമ്പോള്‍
പ്രാതകാല വിശുദ്ധഗീതികള്‍ക്കൊപ്പം
വിശ്വസംഘസംഗീതവുമുയരുമവിടെ

ഈ തടവറവാതില്‍ മലര്‍ക്കെത്തുറക്കുക
ചരണ ബന്ധനമറക്കുക
പക്ഷിജന്മത്തെ പഴിക്കാതിരിക്കുക
മോചനമെന്റെ ജന്മാവകാശമാകുന്നു

---------------------
ഇറോം ശര്‍മിളയുടെ കവിതകളുടെ ഇംഗ്ലീഷ്‌ പതിപ്പ്‌ ന്യൂഡല്‍ഹിയിലെ 'സുബാന്‍'പബ്ലിഷിംഗ്‌ കമ്പനി "Fragrance of Peace"എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

Saturday, 27 August 2011

Irom Sharmila and Anna Hazare

Kamayani Bali Mahabal

Today every pore of my body is screaming
For you Irom
The screams were suppressed since when...
Anger was coming out in my screams and protests
As I was screaming and shouting for your release at VT station
My being had shaken within
To tell people about you, what you stand for
To tell people about draconian law AFPSA
I felt lighter

For the past few days the country has been screaming
I am happy to see
All the love being doled out to Anna Hazare
To hear voice against corruption
From nook and corner of each city
I am happy to see
But my heart is crying
My brain is happy thinking about this Anna revolution
But my heart is not with me
My heart is with you Irom
It is crying for you
And it is unable to understand the sentiments of this country

After all it's a HEART
You have been on hunger strike for more than a decade
But not a single Indian came with you
You were against the black law of AFPSA
But no one owned you

Do not tell anyone Irom
This is a riddle
Whose answer changes with people?
If we are with Anna Hazare
We are true patriots
If we are with Anna Hazare
We are with the common people

When we are with you
We are traitors
When we are with you
We are against our army, our soldiers
We are against the national security
Corruption has been embedded as a bad trait
Since our childhood in our text books

But Irom, patriotism
Only teaches us to defend our country
Nation, army, police are inherent features of patriotism
They have become enemies in our fight for freedom

There have been many scams of crores under the banner of corruption
Because of AFPSA, BECAUSE OF THS PATRIOTISM
Lakhs and crores of Indians have been killed
Their families have also died eventually
And we have given them the certificate of terrorists
Very conveniently and gone to sleep in the bed of patriotism

Irom, we are unable to see the human rights violation of government
Under the garb of patriotism
When will my countrymen awaken, to the fact that
We are humans first, and Indians later

When Irom, when
Lakhs of people will join you in your hunger strike?
When Irom, when
Will our people remove the
Mask of patriotism?

Anna Hazare, you have won
After 85 hours of your FAST
The Lokpal Bill will be implemented
After a decade of your fast
Still the AFPSA has not been repealed
Anna will you sit with Irom?
Will you be able to stop the bloodshed
In the name of law?

( courtesy:http://www.e-pao.net/epSubPageExtractor.asp?src=reviews.poems.Irom_Sharmila_and_Anna_Hazare_A_Poem)

Friday, 19 August 2011

കാത്തിരിപ്പ്

കെ. അശ്വതി തടിയമ്പാട്‌ (ക്വലാലംപൂര്‍)

നിറക്കുട്ടിലെവിടെയോ തിരഞ്ഞു ഞാന്‍
കണ്ടെത്താനായ് അലഞ്ഞു നാളുകള്‍ പലത്
ഒഴിഞ്ഞ കോണിലും മുക്കിലും മൂലയിലും
അലയുന്ന കാറ്റുപോല്‍ ചുറ്റിക്കറങ്ങി
ഇന്നലെക്കണ്ട സ്വപ്നത്തിലോ നീ
നീണ്ട താടി വച്ചൊരു പ്രാക്രുതനായ്
കാലൊടിഞ്ഞ കണ്ണടക്കിടയിലൂടെന്നെ -
ച്ചുഴ്ന്നുനോക്കിയ കണ്ണുകള്‍
ശ്വാസ താളത്തിനോത്ത്യയര്‍ന്നുാഴും മാറിടം
കീറിയ സാരിത്തലപ്പാല്‍ ചുറ്റിപ്പിടിച്ചും
ചെന്നിത്തലപ്പിലുടോഴുകിയെത്തും
വിയര്‍പ്പിന്‍ കണം ചുണ്ടുവിരലാല്‍ തുടച്ചും
ഇനിയും വരാനിരിക്കും ബസിന്റെ
ഇരമ്പിയാര്‍ക്കും ശബ്ദത്തിനായ്‌ കാതോര്‍ത്ത്‌
പൊട്ടിയടര്‍ന്ന ബഞ്ചിലേക്ക് ചാഞ്ഞു നിര്‍ന്നിമേഷയായ്‌
കണ്ണുനീര്‍ പൊടിഞ്ഞ കണ്ണില്‍ നിന്നും കാഴ്ചകള്‍ മായുന്നുവോ ???????
നീണ്ട നാല്‍പ്പതു വര്‍ഷമായുള്ള
ഈ പാപജാതകക്കാരിയുടെ
വാരിയെല്ലിനാല്‍ തീര്‍ത്ത നിനക്കായുള്ള
കാത്തിരിപ്പ്‌ ...........ഇനിയും കാത്തിരു -
ന്നതില്‍ കൂടുതലോ ........... എവിടെ നീ ............

ഉത്തരാധുനിക കേരളത്തിന്റെ പുനര്‍വായനയും അടയാളപ്പെടുത്തലുകളും

പ്രസീദപത്മ


മമ്മി എനിക്ക്‌ പാട്ട്‌ പാഠവും
ഡാന്‍സ്‌ പാഠവും പഠിപ്പിച്ച്‌ തരും,
അത്‌ പഠിക്കാഞ്ഞാല്‍
മമ്മി കരയും.
എന്തിനാണ്‌ മമ്മി കരയുന്നത്‌..?
ഞാന്‍ റിയാലിറ്റി ഷോയിലെ ഫ്ലാറ്റ്‌ സ്വന്തമാക്കണം,
സീരിയല്‍ നടിയാകണം;സിനിമാ താരമാകണം..
അതിനായി ഏത്‌ അഡ്ജസ്റ്റ്മെന്റിനും മമ്മി തയ്യാറാണ്‌..!
(കണ്ണാ,എത്ര അഡ്ജസ്റ്റ്‌ ചെയ്താലും
മമ്മിക്കൊരു കൊഴപ്പോമില്ല..!
എനിക്കാണെങ്കീ
ഒറക്കോം വരും;ഓക്കാനോം വരും
ബ്ലാ..ബ്ലാ..
)
...........


ഇതാ ഡാഡിയും മകളും.
ഡാഡി സോഫയിലിരിക്കും
മകളെ മടിയിലിരുത്തും.
'കാസറ്റ്‌ ലീലകളി 'ല്‍ ട്യൂഷനേകി
"കുട്ടനീമത"* തന്ത്രങ്ങള്‍ പഠിപ്പിച്ച്‌
പണിക്കുറ തീര്‍ത്ത്‌
കൗമാര വാസവദത്തയാക്കി
സെറ്റുകളില്‍ നിന്ന്‌ സെറ്റുകളിലേയ്ക്ക്‌...
പിന്നെ
"പശ്ചിമഘട്ടങ്ങളെ കേറിയും
കടന്നും ചെന്നന്യമാം ദേശങ്ങളി "ലും.
സുഖ വിപണനം.
പിടിക്കപ്പെട്ടാല്‍
മറുകുകളെണ്ണിപ്പറഞ്ഞ്‌,
മണങ്ങള്‍ ഓര്‍ത്തെടുത്തോതി,
മൊബെയിലിലെ ഫോട്ടോകളില്‍ പരതി
നിഷ്ക്കളങ്കയായ്‌
മകള്‍ ഉത്തരാധുനിക താത്രിക്കുട്ടിയാകും.
( എടാ, നീ അയച്ച എംഎംഎസും
ഡാഡീടെ കാസറ്റുകളും കണ്ട്‌
ഇക്കിളി പെരുത്ത എന്നെ
നോവിക്കാതെ രസിപ്പിച്ചവരേം
പിന്നെ പോലിസ്‌ പറഞ്ഞവരേം ഞാന്‍ ചൂണ്ടിക്കാണിച്ചു..
ദോഷം കിട്ടുമോഡാ..?
)
..............



"അകക്കണ്ണ്‌ തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണമെ"ന്ന്‌ സുഭാഷിതം.
ബാല്യ-ശൈശവങ്ങളുടെ
ഇളം തുടകള്‍ക്കകം തുരന്ന്‌
ഗുരു തൃഷ്ണയുടെ നാരായമുനയാല്‍
ശ്യാമകാമത്തിന്റെ ഹരിശ്രീ,
രക്തരൂക്ഷിത സേകം;നിര്‍വാണം..!

മാതാ-പിതാ-ഗുരു
ദൈവമേ....!!
............



ആങ്ങളമാരില്ലാത്ത
3Gപൊങ്ങച്ചപ്പെരുക്കത്തില്‍,
റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ
വാത്മീക മുറ്റത്ത്‌ ;
ചാനല്‍ ചര്‍ച്ചകളുടെ
സര്‍വാണി കൂടിയാകുമ്പോള്‍
കേരളമെന്ന പേര്‍ കേട്ടാല്‍
ത്രസിക്കും ബീജ സംഭരണികള്‍...

................................
*വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ്‌ കുട്ടനീമതം.കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ്‌ കുട്ടനീമതത്തിന്റെ കര്‍ത്താവ്‌.എ ഡി 755-786 കാലഘട്ടത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌ എന്നു കരുതുന്നു.കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി (കൂട്ടിക്കൊടുപ്പുകാരി ) എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക്‌ വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ്‌ 1089 പദ്യങ്ങളുള്ള കുട്ടനീമതത്തിന്റെ ഉള്ളടക്കം.

Thursday, 14 July 2011

ഇരകളുടെ മാനിഫെസ്റ്റോ

പ്രസീദ പത്മ

നിമിഷാര്‍ദ്ധത്തിന്‌ മുന്നേ
ബാഷ്പമായ്‌-ത്തീരുന്ന
ആത്മാര്‍ത്ഥതയും അര്‍ത്ഥങ്ങളും നിറച്ച
വാക്കുകളുടെ ചഷകങ്ങള്‍ കൂട്ടിമുട്ടിച്ച്‌
സൗഹൃദങ്ങളെ
പാതിരാ-പ്പേക്കൂത്തുകളാക്കുന്ന
'പ്രാക്ടിക്കല്‍ വിസ്ഡ'ങ്ങളോട്‌-

എക്സ്റ്റേര്‍ണല്‍ ഔട്ട്ഫിറ്റ്‌,
ഓര്‍ണമെന്റ്സ്‌, പ്രസെന്റേഷന്‍
എല്ലാം ട്രെഡിഷണല്‍ ആന്റ്‌ എക്സ്ക്വിസിറ്റ്‌..!
ചാരിത്ര വിശുദ്ധി തെളിയിക്കാന്‍
തരം പോലെ മാറ്റുന്ന അടിവസ്ത്രങ്ങളും
ട്രെന്‍ഡി ആസ്‌വെല്‍ എക്സോട്ടിക്‌..!!

എന്നാലും
കാമപ്പിശാചുക്കളുടെ
കോമ്പല്ലില്‍ കോര്‍ക്കപ്പെടുന്ന,
ദൈവത്തിന്റെ സ്വന്തം നാട്ടിലെ
സ്ത്രൈണ ദൈന്യതകളെക്കുറിച്ച്‌ നിങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍ നടത്താതിരിക്കുക.....

പച്ചയായ പുല്‍പ്പുറങ്ങളും
സ്വസ്ഥതയുള്ള നീര്‍ച്ചാലുകളും
വെട്ടിപ്പിടിച്ച്‌, സ്വന്തമാക്കി പുളയ്ക്കുമ്പോള്‍
കുടിയിറക്കപ്പെടുന്നവന്റെ
കീറപ്പയയെക്കുറിച്ച്‌
കവിതയെഴുതാതിരിക്കുക....

മുട്ടിലിഴഞ്ഞും, നട്ടെല്ല്‌ വളച്ചും
ഇരകളുടെ 'സ്വത്വ രാഷ്ട്രീയം' കുരച്ചും
വേട്ടക്കരന്റെ വെപ്പാട്ടിമാര്‍ക്കൊപ്പം
ശയിക്കുമ്പോള്‍
തിരസ്കൃതന്റെ നിതാന്ത നൊമ്പരങ്ങളില്‍ നിന്ന്‌
തിസീസുകള്‍ വാറ്റിയെടുക്കാതിരിക്കുക...

പ്രായോഗികതയുടെ പ്രത്യയശാസ്ത്ര ഹുങ്കില്‍
അതിജീവനത്തിന്റെ മുന്തിരിത്തോപ്പുകളില്‍
ലജ്ജരഹിതം രാപാര്‍ക്കുമ്പോള്‍
കണ്ണീര്‍പ്പടങ്ങളില്‍ തൊണ്ടപൊട്ടിയൊടുങ്ങുന്ന
ഉഴവുമാടുകളുടെ മാംസത്തിന്‌ വിലപറയാതിരിക്കുക...

വിശുദ്ധ ദിനങ്ങളില്‍ പോലും
ലബനന്‍ താഴ്‌വാരങ്ങളില്‍ മുഴങ്ങുന്ന
വെടിയൊച്ച കേള്‍ക്കാന്‍
മനസ്സില്ലെങ്കില്‍, സുഹൃത്തെ
പ്രണയത്തിന്റെ
ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍
ഖലില്‍ ജിബ്രാനെ
' മുസ്ലിപവര്‍' ആക്കാതിരിക്കുക...

Tuesday, 12 April 2011

വിഷുഫലം- (കവിത)

പ്രസീദ പത്മ

വ്യാഴത്തിന്റെ സ്ഥാനം
(1) ``ഭാഗ്യാധിപനായ വ്യാഴം
പന്ത്രണ്ടിലും പിന്നെ ജന്മത്തിലും...''
(2) ``കര്‍മ്മാധിപനായ വ്യാഴം
ലാഭസ്ഥാനമായ പതിനൊന്നിലും പിന്നെ
വ്യയസ്ഥാനമായ പന്ത്രണ്ടിലും...''
(3) ``ഏഴാം ഭാവാധിപനായ വ്യാഴം
സ്വക്ഷേത്രത്തില്‍ ലാഭസ്ഥാനമായ
പത്തിലും പിന്നെ പതിനൊന്നിലും...''
(4) ``ആറാം ഭാവാധിപനായ വ്യാഴം
ഭാഗ്യാധിപനായി ഒന്‍പതിലും
പിന്നെ കര്‍മ്മസ്ഥാനത്തും...''



ശനിയുടെ സ്ഥാനം
(1) ``ലാഭാധിപനായ ശനി
ആറിലും കണ്ടകനായി പിന്നെ ഏഴിലും...''
(2) ``കര്‍മാധിപനായ ശനി
അഞ്ചിലും തുടര്‍ന്ന്‌
ഉച്ചരാശിയായ ആറിലും...''
(3) ``അഷ്‌ടമാധിപനായ ശനി
നാലിലും പിന്നെ
ഉച്ചരാശിയായ അഞ്ചിലും...''
(4) ``ഭാഗ്യാധിപനായ ശനി
കണ്ടകനായി നാലിലും അഞ്ചിലും...''



രാഹു - കേതുക്കളുടെ സ്ഥാനം
(1) ``രാഹു അഷ്‌ടമത്തില്‍
കേതു രണ്ടില്‍...''
(2) ``രാഹു ആറിലും
കേതു പന്ത്രണ്ടിലും...''



ഓര്‍മ്മകളുടെ സ്ഥാനം
പരമ്പരാഗത - ഹൈടെക്‌
ഭാഗ്യ/ഭാവി പ്രവചനങ്ങളിങ്ങനെ
തമ്മിലെതിര്‍ത്തും, കുതറിയും ചീറിയും
`ആറ്റുകാലായ്‌'..., `എടപ്പാളായ്‌'
`പരപ്പനങ്ങാടിയായ്‌... `പറവൂറാ'യി...
വഞ്ചനച്ചിരി ചരിച്ചാര്‍ക്കുമ്പോള്‍:



കവടി നിരത്താതെ
കരള്‍ നീറിപ്പുകഞ്ഞു ഞാനറിയുന്നു-
ഇല്ല, നമുക്കായിനിയൊരു
മേട സംക്രമം!
വിഷുവം, കണി, കൈനീട്ടം;
വിഷുപ്പക്ഷിപ്പാട്ട്‌...
തങ്കമണി കണിക്കൊന്നപ്പൂക്കള്‍...
കുളിര്‍തേകിത്തൂകും മേടത്തെന്നല്‍...
പ്രജ്ഞയില്‍ പൊന്നലുക്കാകും
പുഞ്ചിരിപ്പൂക്കള്‍...



പ്രാണനില്‍ പൊലിഞ്ഞുതിരു-
മൊരു കൊഞ്ചല്‍രവം...!!
ഇല്ലിനി, പുനര്‍ജന്മം പുണ്യം പോലൊരു
തരളസാന്നിധ്യം; കരുതല്‍!~
സമര്‍പ്പണം, സഹയാത്ര...
കുറുമ്പേറും കള്ളപ്പിണക്കം, പിന്നെ
ഊഷ്‌മളമൊരാശ്ലേഷം; നെറുകില്‍ പതിയും
ഹരിചന്ദനക്കുളുര്‍ ചുംബനം...!!!




ഹൃദയത്തോടു ചേര്‍ത്തു
പിടിച്ചൊരാര്‍ദ്രത തന്‍
ഇതളുകളെല്ലാം കൊഴിഞ്ഞേ പോയ്‌...
ഇറുങ്ങനെപ്പൂത്ത
കര്‍ണ്ണികാരക്കിനാവുകള്‍
കരിഞ്ഞേപോയ്‌...
തിരിച്ചറിവിന്റെ വിശുദ്ധയുറവകള്‍
വറ്റിവരണ്ടേ പോയ്‌...




ക്രൂരമാ- ണേപ്രില്‍
പ്രിണയനാളിപൊട്ടി, ച്ചട്ടഹസിച്ചു-
റഞ്ഞുതുള്ളും ചുവന്ന താടി...!
എന്നിട്ടും തളിര്‍ക്കുമോര്‍മ്മകള്‍
ശാപമോ... ശാന്തിയോ...?

ലഗ്നവശാല്‍ കേട്ടത്‌
ഉത്തരം മുട്ടിയ ഗ്രഹങ്ങളും ജ്യോതിഷശ്രേപുരും കവടിയിലേയ്‌ക്കും കംപ്യൂട്ടറിലേയ്‌ക്കും തലവലിച്ചപ്പോള്‍, ലഗ്നവശാല്‍ കേട്ടത്‌: കേരളത്തിലെ ജ്യോതിഷപണ്ഡിതന്മാരും വ്യാഴം, ശനി, രാഹു-കേതുക്കളും ചേര്‍ന്ന്‌ പുതിയൊരു .പി.എല്‍ ടീം ഉണ്ടാക്കിയാല്‍ അടുത്ത സീസണില്‍ കസറാം, കാശുവാരാന്‍ കൂടുതല്‍ സെലിബ്രിറ്റികളാകാം...

സ്വപ്‌നദര്‍ശനം

അനില്‍ പള്ളിയില്‍
ആകാശചെരുവിനുകീഴെ
ഗിരിശൃംഗത്തിലേക്ക്‌
ഊര്‍ന്നിറങ്ങുമൊരു മഴത്തുളളി
എന്നില്‍ പ്രണയം പടര്‍ത്തി
ശീതക്കാറ്റ്‌ വീശിയപ്പോള്‍ ഉണര്‍ന്നൂ.
എന്നിലെ കാമുകന്‍
പിന്നെ ഞാന്‍ പാടിയതൊക്കെയും
പ്രണയഗീതങ്ങളായിരുന്നു.




പിന്നീടെപ്പോഴോ
വീശിയ ചൂടുകാറ്റ്‌
എന്നിലെ പ്രണയത്തെ ആവിയാക്കി
വേനല്‍ ചൂടില്‍ വറ്റിയോരെന്‍
പ്രണയാര്‍ദ്ര ചിന്തകള്‍
ഉറവപൊട്ടിയത്‌ ജാലകത്തിനപ്പുറത്തെ
നിന്‍ ദൃശ്യസാന്നിദ്ധ്യത്താല്‍
മിഴിയിളക്കങ്ങള്‍ ഇളംകാറ്റില്‍
എന്‍ഹൃത്തടത്തില്‍ മഴനീര്‍ധാര വീഴ്‌ത്തി.



കാറ്റും മഴയും തീര്‍ന്നൊരു പുലരിയില്‍
ഞാന്‍ ഉണര്‍ന്നൂ
നിന്നെ ഞാന്‍ കണ്ടീല
മഴ നനഞ്ഞ രാത്രീയിലെ
സ്വപ്‌നക്കാഴ്‌ചയായ്‌ നീ
എന്നില്‍ നിറഞ്ഞു

Monday, 11 April 2011

That old horse and Me



ഗിരിഷ് കൃഷ്ണ ചെന്നൈ
I remember the horse stopped in the
woods on a snowy evening.
But now alas! No harness bells
for my horse to wake me up
and so still I am in day dreams.
Dreams of love and some more

Need to go further,
Cant see the end of this
long narrow path,
may be ends in a cliff in the high.

But the me in me is still stopping
here in the lovely woods.
Forgetting all, the paining past
hating present and that
hopeless future.

Now I know, it’s the end of my
aimless journey.
no where to move further.
This beautiful woods and me,
that’s all what I want.
I free my horse now
Let it go to far away
where no others are there
to say that it was mine.

Saturday, 2 April 2011

പനിനീര്‍പുഷ്പം


ശ്രീദേവിനായര്‍ തിരുവനന്തപുരം

രാഗപുഷ്പം ,എന്റെ ഓര്‍മ്മയില്‍,
ആരോ
വിരിയിച്ച,ജീവപുഷ്പം.

മാറും
കിനാക്കളില്‍ മാല്യംകൊരുക്കുമീ,

മധുരകാലത്തിന്റെ
മനോജ്ഞപുഷ്പം.





തീര്‍ക്കും തടവറ മനസ്സിന്നുള്ളിലായ്,
സ്നേഹം തുടിയ്ക്കുമീചുവന്നപുഷ്പം.
ഉള്ളിലെ
പ്രണയത്തിന്‍ ചൂടില്‍ വിരിയിച്ച,

രക്തം
കിനിയും മന്ത്രപുഷ്പം.





മഞ്ഞുകണങ്ങളില്‍
കണ്ണീര്‍ചാലിച്ച,

കാലം
മറക്കാത്ത പനിനീര്‍പുഷ്പം.
,
പ്രണയവസന്തങ്ങള്‍ എന്നും നിനക്കായീ
നേര്‍ച്ചകള്‍
നേരുന്നു പ്രേമപൂര്‍വ്വം!

Tuesday, 8 March 2011

വിശ്വാസം-(കവിത)

സ്വപ്‌ന നായര്‍ മുംബൈ

അതൊരു യാത്രയായിരുന്നു
ഇല്ലെന്നുറക്കെ ചിന്തിക്കുമ്പോഴും
ഒട്ടിച്ചുവച്ചിടത്തിരുന്നു ഊറിച്ചിരിക്കുന്ന
അന്ധവിശ്വാസങ്ങളെത്തേടി
വാദത്തിനും പ്രതിവാദത്തിനും
വഴിതെളിച്ചുകൊണ്ട്
വിശ്രമിക്കാന്‍ കിടന്ന
പൊരുളുകളെത്തേടി
വെറുതെ നടന്നു തുടങ്ങിയതാണ്

പുഴയില്‍ താണ ൈവദികന്റെ
ഉയര്‍ന്ന ൈകകളില്‍ എത്തിപ്പിടിക്കാന്‍
ൈവകിയതില്‍ േവദനിച്ച്‌
അേത കയത്തില്‍
ഇനി എത്ര േപെരന്ന് ചിന്തിച്ച്‌
അന്ധവിശ്വാസങ്ങള്‍ക്ക് േമല്‍
അവസാന ആണിയടിക്കാനായി
ഇനിയുമല്‍പ്പദൂരെമന്നു
നിനച്ചു നില്‍േക്ക

െപട്ടെന്ന്

ഉണ്ണിതമ്പുരാെന്റ ജഡം
പൊന്തിയ പൊട്ടക്കിണറ്റിെല
നീണ്ടു വന്ന ൈകകളില്‍ നിന്നും
രക്ഷെപട്ടോടി
പുല്ലാനി പറമ്പിെല
ഉടലില്ലാത്ത തല കണ്ടലറി
ഓടിെച്ചന്നു വീണതോ
േതനിയും മക്കളും ഒളിച്ചു പാര്‍ക്കുന്ന
ചിത്രകൂടക്കല്ലിനരിെക

പിെന്ന

തൊണ്ട വക്കില്‍ കുരുങ്ങി ചത്ത്‌ പോയൊരു
നിലവിളിെയ പുറത്തെക്കെടുക്കും മുന്‍േപ
നൂറും പാലും ചോരയും ചേര്‍ന്നൊഴുകിയതിെന്റ
മൂന്നാം നാള്‍
പൊട്ടിയൊലിച്ച കരുവാളിപ്പുകള്‍ക്കു േമല്‍
ചുവന്നു പൊങ്ങിയ ഫണങ്ങളില്‍
തെളിഞ്ഞു കണ്ടു
വിശ്വാസം.....



സ്വപ്ന നായര്‍ ..കഴിഞ്ഞ പത്തു
വര്‍ഷത്തോളമായി മുംബൈ സാഹിത്യ രംഗത്ത് സജീവമായി
നിലനില്‍ക്കുന്നു.
നവി മുംബൈയില്‍ സ്വകാര്യകമ്പനിയില്‍ ജോലി . കേരളത്തിലെയും മുംബൈയിലെയും നിരവധി
പ്രസിദ്ധീകരണങ്ങളില്‍ എഴുതി വരുന്നു.

Saturday, 12 February 2011

ശ്രീദേവിനായര്‍ തിരുവനന്തപുരം

ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!



പ്രിയമായൊരാള്‍വന്നുകാത്തുനിന്നതാം
കാലത്തെയപ്പാടെ വിസ്മരിച്ചീടുക.
പ്രേമത്തിന്‍ പാഴ്വാക്കുചൊല്ലിവിളിച്ചൊരു,
പ്രണയിയെക്കാണാതെ വാതിലടയ്ക്കുക.


മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക...!
നിലോഫര്‍ റഹ്മാന്‍

ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിച്ച
ആര്‍ദ്രതകളേയെല്ലാം
ബലിയര്‍പ്പിക്കാനായിരുന്നു
അയാളുടെ നിയോഗം...

ബലിയാവശ്യപ്പെടുന്ന
നിര്‍ബന്ധങ്ങളുടേയും
ബലിയായിത്തീരേണ്ടി വരുന്ന
നിസ്സഹായതയുടെയു-
മിടയിലെ തര്‍പ്പണമായിരു-ന്നയാളുടെ മനസ്സ്‌.

വേടന്റെ അമ്പുകളേറ്റിട്ടും
വേട്ടപ്പട്ടികളുടെ കടികളേറ്റിട്ടും
പിടഞ്ഞോടിയ ഇരയുടെ
ചകിതതയായിരു-ന്നയാളുടെ ജീവിതം

ഇങ്ങനെ
പറഞ്ഞു തുടങ്ങിയാല്‍
നാനാര്‍ത്ഥം,
പറഞ്ഞു കൊണ്ടിരുന്നാല്‍
പതിരുകളുതിരും...


അതു കൊണ്ട്‌
പറച്ചില്‍ നിര്‍ത്തി,
ക്രോമസോമുകളുടെ
ഏണിപ്പടി കയറിവരുന്ന
ഓര്‍മ്മകളെ ചവുട്ടിത്താഴ്ത്തി


ഒരു ചെമ്പനീര്‍പ്പൂമൊട്ടു നീട്ടുക,
തോറ്റുപോയ
ധിക്കാരിക്കുവേണ്ടി..!
പ്രസീദ പത്മ

വൈരുദ്ധ്യങ്ങളുടെ
ധ്രുവനിവാസികള്‍ നമ്മള്‍...
ജാഗ്രദ്‌,സ്വപ്ന,കാമ,ക്കാമനകളില്‍,
രുചിഭേദങ്ങളില്‍പ്പോലും
സമാന്തരപാതകള്‍....


തമ്മില്‍ക്കാണാതെ
സമയ,സൗകര്യ രേഖകള്‍ക്ക്‌
അപ്പുറ,മിപ്പുറം പുലരുന്നോര്‍..
ജന്മാന്തരമൊരപൂര്‍വ്വ സുകൃതത്തിന്‍
തരള,ത്താമരവളയത്താ
ലപ്പോഴും ബന്ധിതര്‍...


നിദ്രാര്‍ദ്രം നിന്റെ രജനികള്‍
വാര്‍ത്തപ്പെരുമഴയുടെ
തുലാപ്പകലെനിക്ക്‌....

നിര്‍ന്നിദ്ര,മെന്റെ പുലരികള്‍
വിറകടു-പ്പൂതിക്കത്തിക്കും
വിയര്‍പ്പണി മണിക്കൂറുകള്‍ നിനക്ക്‌....


ഇനിയെങ്ങനെ
'നമ്മിലൊരാളിന്റെ നിദ്രയ്ക്കു
മറ്റേയാള്‍കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കും'..?


അരികില്‍ നീ
ഹിന്ദോളം,കാദംബരി
അകലത്തായാല്‍
സൗമ്യ,സമ്മോഹന നിലാംബരി...

നീയണഞ്ഞാലതു മഴ,പുതുമഴ
പ്രണയോന്മാദപ്പൊരുളേറ്റും
ഞാറ്റുവേലക്കുളുര്‍ മഴ.....


നീയുഷസ്സാവുക..!
നഭസ്സായ്‌
ഞാനാ,സുഷമയില്‍
പാല്‍ക്കാവടിയാടാം..!!..
ഹിമജ ഹരി

പുല്‍നാമ്പ്‌ മഴത്തുള്ളിയോട്‌ കൊഞ്ചി:
നീ എന്റെ കുളുര്‍സഖിത്വം,
നിനക്കെന്റെ താരുണ്യവും
മന്മഥലീലാവിലോലമോഹങ്ങളും.


വനജ്യോത്സ്യന നിലാവിനോടു പറഞ്ഞു:
നീ എന്റെ അന്തിക്കൂട്ട്‌,
നിനക്കെന്റെ മണവും മമതയും
ശുഭ്രവിശുദ്ധികളും.


ചെമ്പനീര്‍പ്പൂവ്‌ രാപ്പാടിയോടോതി:
നിന്റെ രക്തമെന്റെ വര്‍ണ്ണരാജി,
നിനക്കെന്റെ മുള്ളില്ലാ പ്രണയവും
പ്രാണനുരുക്കിയെടുത്ത ഗീതകങ്ങളും.


അയാളവളോട്‌ പറഞ്ഞു:
നീ എന്റെ സര്‍ഗ്ഗ വസന്തം,
ചൈതന്യം,
നിനക്കെന്റെ വക്രതയില്ലാത്ത അക്ഷരങ്ങള്‍;
ക്ഷതമേല്‍ക്കാത്ത അര്‍ത്ഥങ്ങളും;തീരാത്ത സങ്കടങ്ങളും

പനീര്‍പൂ-വപ്പോള്‍ ചോദിച്ചു
ഇന്ന്‌, നിങ്ങടെ പ്രണയസാഫല്യത്തിന്‌
എന്റെ ഗളച്ഛേദം..!
ഹോ, മനുഷ്യ-നെത്ര
മ്ലേച്ഛമായ കാമസങ്കല്‍പം

Friday, 11 February 2011

ജെയ്‌നി

എന്റെ പ്രണയം
അമ്മയുടെ ഗര്‍ഭപാത്രത്തില്‍
നിന്നേ ചുരണ്ടി മാറ്റിയ
ഭ്രൂണമാണ്‌
ഉദയാസ്‌തമയങ്ങളറിയാതെ
അനന്തതയിലേക്ക്‌
അപ്പൂപ്പന്‍താടി പോലെ പറന്നു
പോയത്‌...
മഴയും വെയിലുമറിയാതെ
ഒഴുകിയൊലിച്ചു പോയത്‌....
മേരി ലില്ലി

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.


ഇതുപോലെ മഴ
തകര്‍ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.


എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെങ്കില്‍.
ജോണ്‍സ്‌ മംഗലത്ത്‌


നാലുകോണുള്ളോരു പാഠശാലയില്‍
നാലായിരത്തില്‍പ്പരം പുസ്‌തകങ്ങള്‍
നാലായിരത്തില്‍പ്പരം പുസ്‌തകങ്ങളില്‍
നാല്‌പതിനായിരം കണ്ണുകളും


എല്ലാ വിഷയവും പഠിപ്പിക്കുന്നൊരാ
പാഠശാലയുടെ അകത്തളത്തില്‍
ഒരു പെണ്‍കുട്ടി മാത്രമെന്‍ മാതൃഭാഷയാം
മലയാളമെന്നത്‌ തിരഞ്ഞെടുത്തു



എന്നെയും എന്നുടെ മുന്‍ഗാമികളേയും
എന്നുമെന്നുമവള്‍ പഠിച്ചിരുന്നു.
ഞങ്ങള്‍ നല്‍കും രസം ആസ്വദിച്ച്‌,
പിന്‍ഗാമികള്‍ക്കായവള്‍ കാത്തിരുന്നു



എന്നുടെ വരികള്‍ എന്നുമവളില്‍
ഓതിയാല്‍ തീരാത്തൊരനുഭവമായ്‌
എന്‍ തൂലികതന്‍ ചലനത്തിനായ്‌
കണ്ണുംനട്ടവള്‍ കാത്തിരുന്നു



എന്‍ കവിതകളെല്ലാം അവളായി
എന്‍ വരികളെല്ലാം അവളുടേതാക്കി
വാക്കുകളെല്ലാം അവള്‍ക്കായ്‌ മെരുക്കി
അവളില്‍ അനുഭൂതി പകര്‍ന്നു നല്‍കി



ആരും തുറക്കാത്ത വാതയനം ഞാന്‍
അവള്‍ക്കായി എന്നും തുറന്നിട്ടു
ആരും മോഹിക്കുന്ന ഭാവനാഹാരം
മോഹനപുഷ്‌പങ്ങളാല്‍ ഞാന്‍ അവള്‍ക്ക്‌ നല്‍കി



അവളെന്‍ കവിതകളെ പ്രണയിച്ചു
എന്‍ ഭാവനാതികവിനാല്‍ പുളകിതയായ്‌
ആരും കൊതിക്കുന്ന പോലെ അവളെന്നില്‍
അളവുകോലില്ലാതെ ആര്‍ത്തിരമ്പി



അവളെക്കുറിച്ചു ഞാന്‍ വരികളെഴുതി
അവളില്‍ നിറഞ്ഞുഞാന്‍ വാക്കുതേടി
അവള്‍ക്കായ്‌ തീര്‍ത്തൊരാ ലിപിതന്‍ നിരകള്‍
അവള്‍ക്കായ്‌ നല്‍കാന്‍ വെമ്പിനിന്നു



വാങ്ങാന്‍ വന്നതില്ലവളന്ന്‌
ശേഷവും കണ്ടില്ലവളേ ഞാന്‍
മറന്നുപോയ്‌ അവളെന്നെ എന്നതാണോ
അതോ ആരോ പറിച്ചെടുത്തകന്നതാണോ?



ആമാശയത്തിലൊരു അഗ്നിമിന്നി
ആരംഭഹേതുക്കള്‍ അനങ്ങിയില്ല
അറിയാത്തപോലയാ അകത്തളങ്ങള്‍
ആര്‍ക്കോ വേണ്ടി കാത്തുനിന്നു



മറ്റൊരു വിഷയമവള്‍ പഠിക്കുന്നുവോ
മാതൃഭാഷയെ കൈവിട്ടുവോ
മറ്റൊന്നുമറിയാതെ മാറാപ്പുമായ്‌ ഞാന്‍
മാനത്തെ മഴവില്ലു നോക്കിനിന്നു.



നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP