
പുല്‍നാമ്പ് മഴത്തുള്ളിയോട് കൊഞ്ചി:
നീ എന്റെ കുളുര്‍സഖിത്വം,
നിനക്കെന്റെ താരുണ്യവും
മന്മഥലീലാവിലോലമോഹങ്ങളും.
വനജ്യോത്സ്യന നിലാവിനോടു പറഞ്ഞു:
നീ എന്റെ അന്തിക്കൂട്ട്,
നിനക്കെന്റെ മണവും മമതയും
ശുഭ്രവിശുദ്ധികളും.
ചെമ്പനീര്‍പ്പൂവ് രാപ്പാടിയോടോതി:
നിന്റെ രക്തമെന്റെ വര്‍ണ്ണരാജി,
നിനക്കെന്റെ മുള്ളില്ലാ പ്രണയവും
പ്രാണനുരുക്കിയെടുത്ത ഗീതകങ്ങളും.
അയാളവളോട് പറഞ്ഞു:
നീ എന്റെ സര്‍ഗ്ഗ വസന്തം,
ചൈതന്യം,
നിനക്കെന്റെ വക്രതയില്ലാത്ത അക്ഷരങ്ങള്‍;
ക്ഷതമേല്‍ക്കാത്ത അര്‍ത്ഥങ്ങളും;തീരാത്ത സങ്കടങ്ങളും
പനീര്‍പൂ-വപ്പോള്‍ ചോദിച്ചു
ഇന്ന്, നിങ്ങടെ പ്രണയസാഫല്യത്തിന്
എന്റെ ഗളച്ഛേദം..!
ഹോ, മനുഷ്യ-നെത്ര
മ്ലേച്ഛമായ കാമസങ്കല്‍പം