
വ്യാഴത്തിന്റെ സ്ഥാനം
(1) ``ഭാഗ്യാധിപനായ വ്യാഴം
പന്ത്രണ്ടിലും പിന്നെ ജന്മത്തിലും...''
(2) ``കര്‍മ്മാധിപനായ വ്യാഴം
ലാഭസ്ഥാനമായ പതിനൊന്നിലും പിന്നെ
വ്യയസ്ഥാനമായ പന്ത്രണ്ടിലും...''
(3) ``ഏഴാം ഭാവാധിപനായ വ്യാഴം
സ്വക്ഷേത്രത്തില്‍ ലാഭസ്ഥാനമായ
പത്തിലും പിന്നെ പതിനൊന്നിലും...''
(4) ``ആറാം ഭാവാധിപനായ വ്യാഴം
ഭാഗ്യാധിപനായി ഒന്‍പതിലും
പിന്നെ കര്‍മ്മസ്ഥാനത്തും...''
ശനിയുടെ സ്ഥാനം
(1) ``ലാഭാധിപനായ ശനി
ആറിലും കണ്ടകനായി പിന്നെ ഏഴിലും...''
(2) ``കര്‍മാധിപനായ ശനി
അഞ്ചിലും തുടര്‍ന്ന്
ഉച്ചരാശിയായ ആറിലും...''
(3) ``അഷ്‌ടമാധിപനായ ശനി
നാലിലും പിന്നെ
ഉച്ചരാശിയായ അഞ്ചിലും...''
(4) ``ഭാഗ്യാധിപനായ ശനി
കണ്ടകനായി നാലിലും അഞ്ചിലും...''
രാഹു - കേതുക്കളുടെ സ്ഥാനം
(1) ``രാഹു അഷ്‌ടമത്തില്‍
കേതു രണ്ടില്‍...''
(2) ``രാഹു ആറിലും
കേതു പന്ത്രണ്ടിലും...''
ഓര്‍മ്മകളുടെ സ്ഥാനം
പരമ്പരാഗത - ഹൈടെക്
ഭാഗ്യ/ഭാവി പ്രവചനങ്ങളിങ്ങനെ
തമ്മിലെതിര്‍ത്തും, കുതറിയും ചീറിയും
`ആറ്റുകാലായ്'..., `എടപ്പാളായ്'
`പരപ്പനങ്ങാടിയായ്... `പറവൂറാ'യി...
വഞ്ചനച്ചിരി ചരിച്ചാര്‍ക്കുമ്പോള്‍:
കവടി നിരത്താതെ
കരള്‍ നീറിപ്പുകഞ്ഞു ഞാനറിയുന്നു-
ഇല്ല, നമുക്കായിനിയൊരു
മേട സംക്രമം!
വിഷുവം, കണി, കൈനീട്ടം;
വിഷുപ്പക്ഷിപ്പാട്ട്...
തങ്കമണി കണിക്കൊന്നപ്പൂക്കള്‍...
കുളിര്‍തേകിത്തൂകും മേടത്തെന്നല്‍...
പ്രജ്ഞയില്‍ പൊന്നലുക്കാകും
പുഞ്ചിരിപ്പൂക്കള്‍...
പ്രാണനില്‍ പൊലിഞ്ഞുതിരു-
മൊരു കൊഞ്ചല്‍രവം...!!
ഇല്ലിനി, പുനര്‍ജന്മം പുണ്യം പോലൊരു
തരളസാന്നിധ്യം; കരുതല്‍!~
സമര്‍പ്പണം, സഹയാത്ര...
കുറുമ്പേറും കള്ളപ്പിണക്കം, പിന്നെ
ഊഷ്‌മളമൊരാശ്ലേഷം; നെറുകില്‍ പതിയും
ഹരിചന്ദനക്കുളുര്‍ ചുംബനം...!!!
ഹൃദയത്തോടു ചേര്‍ത്തു
പിടിച്ചൊരാര്‍ദ്രത തന്‍
ഇതളുകളെല്ലാം കൊഴിഞ്ഞേ പോയ്...
ഇറുങ്ങനെപ്പൂത്ത
കര്‍ണ്ണികാരക്കിനാവുകള്‍
കരിഞ്ഞേപോയ്...
തിരിച്ചറിവിന്റെ വിശുദ്ധയുറവകള്‍
വറ്റിവരണ്ടേ പോയ്...
ക്രൂരമാ- ണേപ്രില്‍
പ്രിണയനാളിപൊട്ടി, ച്ചട്ടഹസിച്ചു-
റഞ്ഞുതുള്ളും ചുവന്ന താടി...!
എന്നിട്ടും തളിര്‍ക്കുമോര്‍മ്മകള്‍
ശാപമോ... ശാന്തിയോ...?
ലഗ്നവശാല്‍ കേട്ടത്
ഉത്തരം മുട്ടിയ ഗ്രഹങ്ങളും ജ്യോതിഷശ്രേപുരും കവടിയിലേയ്‌ക്കും കംപ്യൂട്ടറിലേയ്‌ക്കും തലവലിച്ചപ്പോള്‍, ലഗ്നവശാല്‍ കേട്ടത്: കേരളത്തിലെ ജ്യോതിഷപണ്ഡിതന്മാരും വ്യാഴം, ശനി, രാഹു-കേതുക്കളും ചേര്‍ന്ന് പുതിയൊരു ഐ.പി.എല്‍ ടീം ഉണ്ടാക്കിയാല്‍ അടുത്ത സീസണില്‍ കസറാം, കാശുവാരാന്‍ കൂടുതല്‍ സെലിബ്രിറ്റികളാകാം...