
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച
ആര്‍ദ്രതകളേയെല്ലാം
ബലിയര്‍പ്പിക്കാനായിരുന്നു
അയാളുടെ നിയോഗം...
ബലിയാവശ്യപ്പെടുന്ന
നിര്‍ബന്ധങ്ങളുടേയും
ബലിയായിത്തീരേണ്ടി വരുന്ന
നിസ്സഹായതയുടെയു-
മിടയിലെ തര്‍പ്പണമായിരു-ന്നയാളുടെ മനസ്സ്.
വേടന്റെ അമ്പുകളേറ്റിട്ടും
വേട്ടപ്പട്ടികളുടെ കടികളേറ്റിട്ടും
പിടഞ്ഞോടിയ ഇരയുടെ
ചകിതതയായിരു-ന്നയാളുടെ ജീവിതം
ഇങ്ങനെ
പറഞ്ഞു തുടങ്ങിയാല്‍
നാനാര്‍ത്ഥം,
പറഞ്ഞു കൊണ്ടിരുന്നാല്‍
പതിരുകളുതിരും...
അതു കൊണ്ട്
പറച്ചില്‍ നിര്‍ത്തി,
ക്രോമസോമുകളുടെ
ഏണിപ്പടി കയറിവരുന്ന
ഓര്‍മ്മകളെ ചവുട്ടിത്താഴ്ത്തി
ഒരു ചെമ്പനീര്‍പ്പൂമൊട്ടു നീട്ടുക,
തോറ്റുപോയ
ധിക്കാരിക്കുവേണ്ടി..!