Showing posts with label ശാസ്‌ത്രസാങ്കേതികം. Show all posts
Showing posts with label ശാസ്‌ത്രസാങ്കേതികം. Show all posts

Wednesday, 26 May 2010

ബോട്ടല്‍: നിയമം നല്‍കുന്ന പരിരക്ഷ

2010 ലെ കേരള ഉള്‍നാടന്‍ ജലഗതാഗത നിയമം അനുസരിച്ച്‌, സംസ്ഥാനത്തെ നാലായിരത്തോളം ബോട്ടുകളും ഇനിമുതല്‍ പുതുക്കിയ ലൈസന്‍സ്‌ ലഭിക്കുന്നതിനായി പുതിയ നിയമങ്ങള്‍ പാലിക്കേണ്ടി വരും.



കേരള സര്‍ക്കാറിന്റെ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ഉപദേഷ്‌ടാവായ ബി.ആര്‍ മേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി തയ്യാറാക്കിയ നിയമാവലി 2010 ഏപ്രിലില്‍ 30 ന്‌ നിലവില്‍ വന്നു. ഇതോടുകൂടി ചീഫ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ബോട്ട്‌സിനായിരിക്കും ലൈസന്‍സ്‌ നല്‍കുന്നതിനുള്ള അധികാരം. ഹൗസ്‌ ബോട്ടുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്‌. കുസാറ്റിലെ മുന്‍ ഷിപ്പ്‌ടെക്‌നോളജി വിഭാഗം തലവന്‍ ഡോ. എസ്‌. കെ. പ്യാരി ലാലും പ്രസ്‌തുത കമ്മിറ്റിയിലെ അംഗമാണ്‌. പുതിയ നിയമപ്രകാരം ഹള്ളിനുള്ളില്‍ വെള്ളം കയറിയാലും ബോട്ട്‌ താഴാത്ത രീതിയിലായിരിക്കണം അതിന്റെ ഘടന. അതിനായി ഫ്‌ളഡിംഗ്‌ കാല്‍ക്ക്യൂലേഷനെ അടിസ്ഥാനപ്പെടുത്തി ഹള്ളിനെ കമ്പാര്‍ട്ടുമെന്റുകളാക്കണം. രണ്ടാമതായി ബോട്ട്‌ ചെരിയാന്‍ സാധ്യതയുണ്ടായാല്‍ പോലും തലകീഴ്‌ മറിയാത്തവിധം ബാലന്‍സ്‌ ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യ കൈക്കൊള്ളണം. ഇന്‍ക്ലൈനിംഗ്‌ ടെസ്റ്റ്‌ എന്നതാണ്‌ അടുത്ത ഘട്ടം. ഈ അവസരത്തില്‍ നിയമം നല്‍കുന്ന പരിരക്ഷ അനുസരിച്ച്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക ഹൗസ്‌ ബോട്ടായ ബോട്ടല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ബോട്ടുകളുടെ സുരക്ഷയ്‌ക്കായി രണ്ട്‌ അടിസ്ഥാനഘടകങ്ങളാണുള്ളത്‌- അവയൊരിക്കലും താഴരുത്‌, കീഴ്‌മേല്‍ മറിയരുത്‌. ഇതു രണ്ടും സാധ്യമാക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌തതാണ്‌ ബോട്ടലിന്റെ ഘടന.


പുന്നമടക്കായലില്‍ വിദേശികളെയും സ്വദേശികളെയും കാത്ത്‌ കേരളത്തില്‍ നാലായിരത്തിലധികം ഹൗസ്‌ ബോട്ടുകളുണ്ട്‌. പക്ഷേ ഹൗസ്‌ ബോട്ടുകള്‍ക്ക്‌ പകരക്കാരനായി എത്തിയ ബോട്ടല്‍ ഒന്നുമാത്രമേ ഉള്ളൂ. പരമ്പരാഗത ഹൗസ്‌ ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോട്ടല്‍ ഒരിക്കലും വെള്ളത്തില്‍ മുങ്ങാത്ത തരത്തിലാണ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ്‌ മറൈന്‍ കമ്പനിയുടെ ബോട്ടല്‍( ബാക്ക്‌ വാട്ടര്‍ ഓപ്പറേറ്റഡ്‌ ടൂറിസ്റ്റ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ലോഞ്ച്‌) എഞ്ചിന്‍ ഒഴികെ സൗരോര്‍ജ്ജം കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


സുരക്ഷാ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബോട്ടല്‍ എന്നത്‌ ബോട്ടിംഗ്‌ ലോകത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന്‌ ഏരീസ്‌ ഗ്രൂപ്പ്‌ സി. ഇ. ഒ. സോഹന്‍ റോയ്‌ ചൂണ്ടിക്കാട്ടുന്നു. കെട്ടിലും മട്ടിലും വ്യത്യസ്‌തതയും പരിസ്ഥിതി സൗഹൃദവുമായ ഒന്നാണ്‌ ബോട്ടല്‍. പരിപൂര്‍ണമായും ഉരുക്കുകൊണ്ട്‌ നിര്‍മ്മിച്ച ഇത്‌ അപകടത്തില്‍ പെട്ടാല്‍ പോലും മുങ്ങിപ്പോകാത്തത്‌ ഇതിനോട്‌ ഘടിപ്പിച്ച ബോയന്‍സി ചേമ്പറിന്റെ സാന്നിധ്യം കൊണ്ടാണെന്ന്‌ സോഹന്‍ റോയ്‌ പറഞ്ഞു.


ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ്‌ പുന്നമട ചുണ്ടന്‍ എന്ന ഉരുക്കു ചുണ്ടന്‍ വള്ളവും ഏരീസ്‌ മറൈന്റേതാണ്‌. പൂര്‍ണമായും ഉരുക്കിലാണ്‌ പുന്നമട ചുണ്ടന്റെ നിര്‍മ്മിതി. ഏരീസ്‌ ഗ്രൂപ്പിന്റെ സി. ഇ. ഒ വിദേശ മലയാളിയായ സോഹന്‍ റോയിയുടെ ആശയമാണ്‌ ഉരുക്കു ചുണ്ടനും ബോട്ടലും. സോഹന്‍ ഖോയ്‌ കുസാറ്റില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്‌ടില്‍ ബി.ടെക്‌ ബിരുദം നേടിയിട്ടുണ്ട്‌. . മര്‍ച്ചന്റ്‌ നേവിയില്‍ മറൈന്‍ എഞ്ചീനയറായി ജോലി ചെയ്‌ത ആദ്യത്തെ നേവല്‍ ആര്‍ക്കിടെക്‌ട്‌ എന്ന ഖ്യാതിയും സോഹന്‍ റോയിക്ക്‌ സ്വന്തമായുണ്ട്‌. കൂടാതെ മറൈന്‍ മേഖലയില്‍ നിന്നുള്ള ആദ്യത്തെ ഹോളിവുഡ്‌ ചിത്രമായ ഡാം 999 ന്റെ സംവിധായകനാണ്‌ സോഹന്‍ റോയ്‌.


സാങ്കേതികമായി ടൂറിസ്റ്റുകളെ മനസ്സില്‍ വച്ചുകൊണ്ടാണ്‌ ബോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സ്റ്റിയറിംഗ്‌ സിസ്റ്റവും എഞ്ചിനും സ്റ്റിയറിംഗ്‌ ഏരിയയില്‍ നിന്നും ദൂരെ മാറ്റിയാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. മുകളിലുള്ള ഡൈനിംഗ്‌ കം-കോണ്‍ഫറന്‍സ്‌ മുറിയില്‍ അമ്പതുപേര്‍ക്കിരിക്കാവുന്ന സൗകര്യമുണ്ട്‌. ബില്‍ജ്‌ വാട്ടര്‍ സെപ്പറേറ്റര്‍ എന്ന സംവിധാനം എണ്ണ കലര്‍ന്ന വെള്ളത്തെ എഞ്ചിന്‍ മുറിയില്‍ നിന്നും നീക്കം ചെയ്യുന്നു.


പരിസ്ഥിതി മലിനീകരണം കൊണ്ടു പൊറുതിമുട്ടുന്ന ബാക്ക്‌ വാട്ടര്‍ ടൂറിസം മേഖലയില്‍ ബോട്ടലില്‍ പരിസ്ഥിത പ്രശ്‌നങ്ങളെ മറികടക്കാനുള്ള സംവിധാനങ്ങളാണുള്ളത്‌. ഗാര്‍ബേജ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം ഭക്ഷ്യാവശിഷ്‌ടങ്ങളും പ്ലാസ്റ്റിക്കും ശേഖരിച്ച്‌ വച്ച്‌ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മാലിന്യങ്ങള്‍ നേരിട്ട്‌ വെള്ളത്തിലേക്ക്‌ ഒഴുക്കാതെ അതിനെ ശേഖരിച്ച്‌ പിന്നീട്‌ സംസ്‌കരിക്കാവുന്ന തരത്തില്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും ബോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.


മെഡിക്കല്‍ ടൂറിസത്തെ ലക്ഷ്യം വച്ചു തുടങ്ങിയ ബോട്ടല്‍ രണ്ടു നിലകളാണ്‌ പണിതിരിക്കുന്നത്‌. ആയുര്‍വേദ ചികിത്സാ മുറിക്കു പുറമെ ഊഞ്ഞാല്‍ക്കട്ടില്‍, ചാരു എന്നിവയോടു കൂടിയ പൂമുഖം, രണ്ട്‌ ബാത്ത്‌ അറ്റാച്ച്‌ഡ്‌ എ. സി. റൂം, അടുക്കള എന്നിവയാണ്‌ താഴെ നിലയിലുള്ളത്‌. മുകളിലെ നിലയില്‍ ഡൈനിംഗ്‌ ഹാള്‍ കം കോണ്‍ഫറന്‍സ്‌ ഹാളാണ്‌. നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ ഓഫീഷ്യല്‍ കോണ്‍ഫറന്‍സ്‌ ബോട്ടലില്‍ വച്ച്‌ നടത്താറുണ്ട്‌.

Tuesday, 2 March 2010

മൊബൈല്‍ ഫോണ്‍ കാമകേളികള്‍: കുറ്റക്കാര്‍ മാതാപിതാക്കളും അധ്യാപകരും സര്‍ക്കാരും; ഇവരെ ആര്‌ ശിക്ഷിക്കും

ടൈറ്റസ്‌ കെ. വിളയില്‍
മൊബെയില്‍ ഫോണുകളിലും ഇന്റര്‍നെറ്റുകളിലും തന്റേതെന്ന്‌ കരുതുന്ന ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന്‌ കണ്ണൂര്‍ തളിപ്പറമ്പ്‌ കുറ്റിക്കോല്‍ വായനശാലയ്ക്ക്‌ സമീപത്തെ പി.ടി പ്രേമരാജന്റെ മകളും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പ്രബിത (17) ആത്മഹത്യ ചെയ്ത വാര്‍ത്ത എത്ര നിസ്സാരമായിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കളും അധ്യാപകരും മൊബെയില്‍ ഫോണുകളുപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും വായിച്ചു തള്ളിയത്‌.
കാലഘട്ടത്തിന്റെ ഏറ്റവും
പുതിയ വാര്‍ത്താവിനിമയ ഉപകരണമായ മൊബെയില്‍ ഫോണ്‍ ( അതും ക്യാമറയും എംപി 3 യും ഉള്ളത്‌), ഇല്ലാത്ത വ്യക്തികളെ വിഡ്ഢികളായി കണക്കാക്കുന്ന ഒരു സമൂഹത്തിന്റെ കണ്‍മുന്നിലാണ്‌ പ്രബിതയെ പോലുള്ളവര്‍ തൂങ്ങിയാടുന്നത്‌. എന്നിട്ടും കുറ്റബോധമോ ലജ്ജയോ ഇല്ലാതെ മക്കളുടെ മൊബെയില്‍ ഫോണ്‍ കൗതുകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌ വിദ്യാസമ്പന്നരെന്ന്‌ മേനി നടിക്കുന്ന കേരളത്തിലെ മാതാപിതാക്കളും; വിദ്യാര്‍ത്ഥികള്‍ക്ക്‌ നേര്‍വഴി കാട്ടിക്കൊടുക്കേണ്ട അധ്യാപകരും, സമൂഹത്തില്‍ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരും.



അശ്ലീല ദൃശ്യങ്ങള്‍ മലയാളിയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒ
ന്നായി മാറി എന്നതാണ്‌ മൊബെയില്‍ ഫോണ്‍ വിപ്ലവം കേരളത്തില്‍ വരുത്തിവെച്ചിട്ടുള്ള ഏറ്റവും വലിയ വിന. എവിടെയും ഏതിനും എന്തിനും അശ്ലീലം കണ്ടെത്താനുള്ള ത്വര വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ഊട്ടിയുറപ്പിക്കാനാണ്‌ ഈ കൊച്ചുപകരണം ദുര്‍വിനിയോഗം ചെയ്യപ്പെട്ടിട്ടുള്ളത്‌ (ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും വിട്ടമ്മമാരും പിന്നിലല്ല).



ചുരിദാറിന്റെ ഷാള്‍ അ
ല്‍പ്പമൊന്ന്‌ സ്ഥാനം തെറ്റിയാല്‍, സാരിത്തലപ്പ്‌ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന്‌ മാറിയാല്‍, സ്കര്‍ട്ട്‌ അല്‍പ്പമൊന്ന്‌ ഉയര്‍ന്നാല്‍ അവിടേക്ക്‌ മൊബെയില്‍ ഫോണ്‍ ക്യാമറ തിരിക്കുന്ന അശ്ലീല മാനസികാവസ്ഥയിലേക്ക്‌ കേരളത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളും അധപതിച്ചു കഴിഞ്ഞിട്ട്‌ നാളുകളായി. യാത്രാ വേളയിലും ക്ലാസ്‌ മുറികളിലും കാണുന്ന ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി മൊബെയിലുകളില്‍ നിന്ന്‌ മൊബെയിലുകളിലേക്ക്‌ വ്യാപിപ്പിച്ചും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചും ഒരുകൂട്ടം ലൈംഗീക അരാജകവാദികള്‍ സന്തോഷിക്കുമ്പോള്‍ ബലിയാടാകുന്നത്‌ പ്രബിതയെ പോലെയുള്ള നിരപരാധികളാണ്‌.



ചികിത്സിച്ചാല്‍ മാറ്റാന്‍ കഴിയാത്ത മാനസിക അര്‍ബുധമായി മൊബെയില്‍-ഇന്റര്‍നെറ്റ്‌ അശ്ലീല ഭ്രമം പടര്‍ന്നുപിടിച്ചിരിക്കുകയാണ്‌. അതിന്റെ ഒടുവിലത്തെ ദുരന്തമാണ്‌ ശനിയാഴ്ച കണ്ണൂരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. കണ്ണൂരിലെ സംഭവത്തിന്‌ കാരണമായ അശ്ലീല ചിത്രത്തില്‍ ആ കുട്ടിയുടെ സഹപാഠിയുമുണ്ടായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. ഒഴിവുവേളയില്‍ ക്ലാസിലെ നിര്‍ദോഷ സന്തോഷ പ്രകടനത്തെ അശ്ലീലം തലയ്ക്കുപിടിച്ച മറ്റൊരു സഹപാഠി തന്റെ മൊബെയില്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതാണ്‌ പ്രബിതയുടെ മരണത്തിലേക്ക്‌ നയിച്ചത്‌. പ്രബിതയ്ക്കൊപ്പം കാമുകനായ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തത്‌ സംഭവത്തിന്റെ ഗൗരവം അല്‍പ്പം കുറച്ചിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. എങ്കിലും തന്റേതല്ലാത്ത കാരണത്താല്‍ വികൃതമായ അശ്ലീലത നിറഞ്ഞ മനസ്സിന്റെ ഉടമകള്‍ പകര്‍ത്തുന്ന മൊബെയില്‍ ചിത്രങ്ങള്‍ എങ്ങനെയൊക്കെയാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിനികളെയും യുവതികളെയും വീട്ടമ്മമാരെയും പീഡിപ്പിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പ്രബിത.



മുമ്പ്‌ പലവട്ടം ഊന്നിപ്പറ
ഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ്‌. വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക്‌ ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള മൊബെയില്‍ ഫോണ്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കളാണ്‌ ഇത്തരം ദുരന്തങ്ങളുടെ പ്രഥമ സ്രഷ്ടാക്കള്‍. സ്നേഹവും സാഹോദര്യവും സഹകരണവും സാദാചാര ചിന്തയും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പ്രാഥമികമായി ബാധ്യതയുള്ള മാതാപിതാക്കളാണ്‌ മൊബെയില്‍ ഫോണ്‍ വാങ്ങിനല്‍കുന്നതിലൂടെ കൗമാരക്കാരായ തങ്ങളുടെ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്‌ അശ്ലീല ചിന്തകളുടെ വിത്ത്‌ പാകുന്നതെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുക. കൗമാരം കൗതുകങ്ങളുടെ കാലമാണ്‌. ലൈംഗീക താല്‍പ്പര്യങ്ങള്‍ എല്ലാ മനുഷ്യരിലും ഉണരുന്ന കാലം. വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ തങ്ങളുടെ ശരീരത്തെ കുറിച്ചും മനസ്സിനെ കുറിച്ചും ഇത്‌ രണ്ടുമുള്‍ക്കൊള്ളുന്ന ലൈംഗീകതയെ കുറിച്ചും കുട്ടികള്‍ക്ക്‌ അവബോധം നല്‍കേണ്ട മാതാപിതാക്കള്‍, ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ തങ്ങളുടെ സാമ്പത്തിക സൗകര്യവും അഹന്തയും പ്രകടിപ്പിക്കാന്‍ ഏറ്റവും പുതിയ ജനറേഷനില്‍ പെട്ട മൊബെയില്‍ ഫോണ്‍ വാങ്ങിനല്‍കുന്നതിലൂടെ കൗമാര മനസ്സുകളെ ദുഷിപ്പിക്കുകയാണ്‌. സ്വന്തം മകളുടെ അല്ലെങ്കില്‍ മകന്റെ ഇത്തരം ചിത്രങ്ങള്‍ മൊബെയിലുകളില്‍ വ്യാപിക്കുമ്പോള്‍ അല്ലെങ്കില്‍ പ്രബിതയെ പോലെ തങ്ങളുടെ മകനോ മകളോ ജീവിതം ഒടുക്കുമ്പൊള്‍ മാത്രം ദുഃഖിച്ചതുകൊണ്ട്‌ ഒന്നും ലഭിക്കാനില്ലെന്ന്‌ ഈ മാതാപിതാക്കള്‍ എന്നാണ്‌ ഇനി തിരിച്ചറിയുക.



വിഡ്ഢികളും പൊങ്ങച്ചക്കാരുമായ ഈ മാതാപിതാക്കള്‍ക്കൊപ്പം കൈകോര്‍ത്ത്‌ നില്‍ക്കുകയാണ്‌ കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലെയും അധ്യാപകരും അധ്യാപികമാരും. സ്കൂളുകളില്‍ മൊബെയില്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്‌
എന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ പറയുന്നുണ്ടെങ്കിലും അത്‌ എത്ര സ്ഥാപനങ്ങളിള്‍ നടപ്പിലാക്കിയിട്ടുണ്ട്‌? അത്‌ എങ്ങനെ സാധിക്കും. അധ്യാപകനും അധ്യപികയ്ക്കും മൊബെയില്‍ ഫോണില്ലെങ്കില്‍ അതിലൂടെ ചിലരോടെല്ലാം സൊള്ളിയില്ലെങ്കില്‍ ചിലര്‍ക്കെല്ലാം ചൂടന്‍ മെസേജ്‌ അയച്ചില്ലെങ്കില്‍ ചിലരില്‍ നിന്നെല്ലാം അത്തരം മെസേജ്‌ ലഭിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണല്ലോ ഇന്നുള്ളത്‌. ഈ വൈകൃത മനസ്സുകളെ അധ്യാപകരെന്ന്‌ വിളിക്കേണ്ടിവരുന്നതില്‍ കടുത്ത ആത്മനിന്ദയുണ്ട്‌.



കണ്ണൂരിലെ സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്ന്‌ ഒരുവലിയ വീഴ്ചയുണ്ടായിട്ടുണ്ട്‌. പ്രബിതയുടേതെന്ന്‌ പറയുന്ന ചിത്രങ്ങള്‍ മൊബെയിലിലും ഇന്റര്‍നെറ്റിലും പ്രചരിച്ചു എന്നുകേട്ടപ്പോള്‍
ആ കുട്ടിയെ ശാസിക്കാനും അതിന്റെ പേരില്‍ സ്കൂളില്‍ നിന്ന്‌ പുറത്താക്കാനുമാണ്‌ അധികൃതര്‍ ശ്രമിച്ചത്‌. മറിച്ച്‌ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കുകയും നിരപരാധിയായ ആ കുട്ടിക്ക്‌ മാനസിക പിന്‍ബലം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ തനിക്കെതിരെ ഉണ്ടായ പീഡനത്തെ ധൈര്യപൂര്‍വ്വം നേരിടാനും കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യിക്കാനും കഴിയുമായിരുന്നു. പക്ഷെ, അത്തരമൊരു തിരിച്ചറിവ്‌ പ്രബിതയുടെ അധ്യാപകര്‍ക്കില്ലാതെ പോയി. ഇത്‌ പ്രബിതയുടെ അധ്യാപകരുടെ മാത്രം കാര്യമല്ല കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരുടെയും വീഴ്ചയാണ്‌.



ഇവിടെ ഞെട്ടിക്കുന്ന മറ്റൊരു വാസ്തവം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌.എന്തിനാണ്‌ ക്ലാസ്സില്‍ മൊബെയില്‍
ഫോണ്‍ കൊണ്ടുവരുന്നതെന്ന ചോദ്യത്തിന്‌, ടീച്ചര്‍മാര്‍ ക്ലാസ്സില്‍ വരാത്തപ്പോള്‍ പട്ടുകേള്‍ക്കാനും പിന്നെ ചുമ്മാ ചില രസങ്ങള്‍ക്കുമാണെന്നായിരുന്നു പ്രബിതയുടെ സ്കൂളിലെ ചില ആണ്‍കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌.ഒരു ടീച്ചര്‍ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ ആ പിരീഡ്‌ മറ്റേതെങ്കിലും അദ്ധ്യാപകര്‍ എത്തി വരാതിരുന്ന ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയമോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയമോ പഠിപ്പിക്കുന്ന ഒരു രീതിയായിരുന്നു മുന്‍കാലങ്ങളില്‍ നടപ്പിലുണ്ടായിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ ആത്മാര്‍ത്ഥത അദ്ധ്യാപകര്‍ക്കില്ലാതായിരിക്കുന്നു.അതെങ്ങനെ ഉണ്ടാകും? തങ്ങളുടെ മൊബെയിലില്‍ വന്ന ചൂടന്‍ മെയിലുകള്‍ തിരയാനും മറുപടികൊടുക്കാനും അവ ഫോര്‍വേഡ്‌ ചെയ്യാനും പിന്നെ ഇഷ്ടക്കാരോട്‌ സൊള്ളാനും സമയം തികയത്ത അവസ്ഥയിലാണല്ലോ പാവം അദ്ധ്യാപകര്‍.കൂടാതെ ആ കുട്ടികള്‍ മറ്റൊരു സത്യം കൂടി വെളിപ്പെടുത്തി.മിസ്‌ കോളുകള്‍ അയച്ചു കളിക്കാനും ചൂടന്‍ വിഭവങ്ങള്‍ ഫോര്‍വേഡ്‌ ചെയ്യാനും പെണ്‍കുട്ടികളും മിടുക്കികളാണത്രേ..ഇതാണിപ്പോള്‍ കേരളത്തിലെ സ്കൂളുകളിലെ കലാപരിപാടികള്‍....


മൊബെയില്‍ ദുരന്തം കേരളത്തില്‍ ഇതാദ്യമല്ല. 2008 നവംബറില്‍ അ
മ്പലപ്പുഴയില്‍ സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്തത്‌ മലയാള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയായ ആണ്‍കുട്ടിയുടെ മൊബെയിലില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുമെന്നുള്ള ബ്ലാക്ക്‌ മെയിലിങ്ങിലാണ്‌ ഈ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞത്‌.
2009 മാര്‍ച്ചില്‍ തൃശൂര്‍ എരുമപ്പെട്ടിയില്‍ കൃത്രിമമായി നിര്‍മ്മിച്ച അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണി ഭ
യന്ന്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചിരുന്നു. സ്കൂളില്‍ വെച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ഇവിടെയും പ്രതിസ്ഥാനത്ത്‌ ചില സഹപാഠികളായിരുന്നു. മോര്‍ഫിങ്‌ നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന്‌ സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതാണ്‌ കാരണം. മൊബെയില്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടതായി ചിലര്‍ പറഞ്ഞതോടെയാണ്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക്‌ ശ്രമിച്ചതത്രേ.
മൊബെയില്‍ ക്യാമറയിലും ഇന്റര്‍നെറ്റിലും ചിത്രം വരുത്തുമെന്ന്‌ പറഞ്ഞ്‌ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി പീ
ഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ സ്കൂളിനടുത്ത കടയിലെ ജീവനക്കാരിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഈ സൃതീയായിരുന്നു അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി കുട്ടിയോട്‌ പറഞ്ഞത്‌.



പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിഷേധിച്ചാല്‍ പെണ്‍കുട്ടിയുടെ അശ്ലീല വെബ്സൈറ്റ്‌ നിര്‍മ്മിക്കുന്ന മലയാളികളുമുണ്ട്‌. 2008 ആദ്യം ബാംഗ്ലൂരിലായിരുന്നു ഇത്തരത്തിലുള്ള കേസ്‌ ഉണ്ടായത്‌. സംസ്ഥാനത്തെ ആ
ദ്യ സൈബര്‍ സ്റ്റാക്കിംഗ്‌ കേസായിരുന്നു ഇത്‌. സംഭവത്തില്‍ പ്രതിസ്ഥാനത്ത്‌ വന്നത്‌ എറണാകുളം സ്വദേശിയായിരുന്ന പ്രിന്‍സ്‌ ജോര്‍ജ്‌ ആണ്‌. 21 വയസ്സ്‌ മാത്രമുണ്ടായിരുന്ന ഇയാള്‍ ബാംഗ്ലൂര്‍ നിവാസിനിയായ വിദ്യാര്‍ഥിനിയോട്‌ വിവാഹാഭ്യര്‍ഥന നടത്തി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ അശ്ലീല വെബ്സൈറ്റ്‌ നിര്‍മിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റിലൂടെ വ്യാപകമായി കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ കൈമാറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന്‌ ഇയാളെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു.



പലപ്പോഴും പെണ്‍കുട്ടിക
ളും ഇത്തരം കേസുകളുടെ പ്രതിസ്ഥാനത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഹോസ്റ്റല്‍ മുറിയില്‍ ഡ്രസ്സ്‌ മാറുന്ന കൂട്ടുകാരിയുടെ രഹസ്യ ഭാഗങ്ങളും മറ്റും ചില തല്‍പര കക്ഷികള്‍ക്കായി(അതു കാമുകനാകാം ബോയ്‌ ഫ്രണ്ട്‌ ആകാം) ഇവര്‍ മൊബെയിലിലേക്ക്‌ പകര്‍ത്തുകയും കൈമാറുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ഡിലീറ്റ്‌ ചെയ്യാമെടീ എന്ന പ്രസ്താവനയുമായി കൂട്ടുകാരിയെ കെണിയില്‍പ്പെടുത്തുന്ന വമ്പത്തികളുമുണ്ട്‌.
ആണ്‍-പെണ്‍ വ്യത്യാസമില്ലാത്തെ വ്യാപകമായിട്ടുള്ള ഈ കാമവൈകൃതത്തിന്‌ സ്കൂളുകളിലെങ്കിലും തടയിടാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതര്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..? മാതാപിതാക്കള്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..? അദ്ധ്യാപകര്‍ക്ക്‌ ഉത്തരവാദിത്തമില്ലേ..?
സ്കൂളുകളില്‍ മൊബെയില്‍ ഫോണ്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന്‌ നിയമമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്‌. ആലപ്പുഴയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളായ മൂന്ന്‌ കൗമാരക്കാരികള്‍ ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തെ തുടര്‍ന്നാണ്‌ ഹയര്‍ സെക്കന്‍ഡറി, കോളജ്‌ എന്നിവിടങ്ങളില്‍ ക്യാമറ ഫോണിന്റെ ദുരുപയോഗം തടയാന്‍ സ്കൂള്‍, കോളജ്‌ ക്യാമ്പസുകളില്‍ ഇവയുടെ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ വന്നതിന്‌ ശേഷവും സമാനസ്വഭാവമുള്ള നിരവധി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. എന്നിട്ടും നടപടികള്‍ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഒരു നീക്കവും ഉണ്ടായില്ല. അതിനിടയിലാണ്‌ മുഖം രക്ഷിക്കാനെന്നോണം സ്കൂളുകളിലും കോളജുകളിലും മൊബെയില്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മാണം കൊണ്ടുവരുമെന്ന്‌ വിജയകുമാറും എം.എ ബേബിയും പ്രഖ്യാപിച്ചത്‌.


എന്നാല്‍, ഇവരുടെ ഉത്തരവിനോ നിയമനിര്‍മാണമെന്ന ഉറപ്പിനോ ഒന്നും മൊബെയില്‍ ഫോണ്‍ ദുരുപയോത്തെ തടയാന്‍ കഴിഞ്ഞില്ല എന്നതാണ്‌ നിരന്തരം
പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.
അതേസമയം ഇത്തരം ആത്മഹത്യകള്‍ക്ക്‌ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ട്‌ എന്നാണ്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ . സിപി ചിത്ര പ്രതികരിച്ചത്‌.



പ്രതികരണങ്ങളും ആരോപണങ്ങളും ഇവിടെ വിഷയമാകുന്നില്ല. കാരണം വിഷലിപ്തമായ മനസ്സിന്‌ അടിമകളായി കഴിഞ്ഞു കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും യുവതീയുവാക്കളും. ഈ ദുരവസ്ഥയിലേക്ക്‌ അവരെ നയിച്ചതില്‍ മൊബെയില്‍ ഫോണുകള്‍ക്കുള്ള പങ്ക്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹത്തെ ലൈംഗീക വൈകൃതങ്ങളിലേക്ക്‌ നയിച്ചത്‌, അവര്‍ക്ക്‌ മൊബെയില്‍ ഫോ
ണ്‍ വാങ്ങി നല്‍കിയ മാതാപിതാക്കളാണെന്ന്‌ ആദ്യമേ സൂചിപ്പിച്ചത്‌. ഈ വൈകൃതങ്ങള്‍ അരങ്ങേറിയിട്ടും വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാത്ത അധ്യാപകരാണ്‌ രണ്ടാമത്തെ പ്രതികള്‍. ഈ സംഭവങ്ങളെല്ലാം അറിഞ്ഞിട്ടും നിയമനിര്‍മ്മാണം നടത്താനോ നിലവിലുള്ള ഉത്തരവ്‌ കര്‍ശനമായി പാലിക്കാനോ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പും നിയമവകുപ്പും അടങ്ങുന്ന സര്‍ക്കാരാണ്‌ മൂന്നാമത്തെ പ്രതി.
അപ്പോള്‍ ചോദ്യമിതാണ്‌ ഈ കുറ്റവാളികളെ ആര്‌ ശിക്ഷിക്കും.


Friday, 8 January 2010

സിം കാര്‍ഡുകള്‍ കൂടുതലുണ്ടോ........ജാഗ്രതെ


എം.വി. ദീപ്‌തി
സബ്‌ എഡിറ്റര്‍, ജന്മഭുമി, കൊച്ചി.

ഇന്ന്‌ മനുഷ്യരാശിക്ക്‌ വളരെയേറെ ഗുണപ്രദവും അതേപോലെതന്നെ വിനാശകരവുമാണ്‌ മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ ഫോണുകളില്‍കൂടി വിനോദോപാധികള്‍വരെ ലഭ്യം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മള്‍ട്ടി പര്‍പ്പസ്‌ വസ്‌തുതന്നെ. മൊബൈലുകളില്‍ ഇരട്ട സിംകാര്‍ഡ്‌ ഉപയോഗം ഇന്ന്‌ ധാരാളമായി കണ്ടുവരുന്നുണ്ട്‌. എന്നാല്‍ അനധികൃതമായി സിംകാര്‍ഡ്‌ വില്‍പന വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ്‌ ഇത്തരം സിംകാര്‍ഡ്‌ വില്‍പന നടത്തുന്നത്‌.



കോളേജ്‌ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഒന്നില്‍ക്കൂടുതല്‍ സിംകാര്‍ഡ്‌ കൈവശം സൂക്ഷിക്കുന്നവരാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ അപകട സാധ്യത വളരെ വലുതാണ്‌. ഈ കാര്‍ഡുകള്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ എത്താനുള്ള സാധ്യത വളരെയേറെയാണ്‌.
അനധികൃതമായി വില്‍ക്കപ്പെടുന്ന സിംകാര്‍ഡുകള്‍ മാര്‍ക്കറ്റില്‍ അഞ്ചുരൂപയ്‌ക്കുവരെ ലഭ്യമാണ്‌. ഇതില്‍ പൊതുമേഖലാ ടെലികോം കമ്പനിയും ഉള്‍പ്പെടുന്നുവെന്നതാണ്‌ ഗൗരവം വര്‍ധിപ്പിക്കുന്നത്‌. ഇങ്ങനെ നടക്കുന്ന അനധികൃത വില്‍പനയ്‌ക്ക്‌ പലപ്പോഴും മൊബൈല്‍ ഷോപ്പുകാരുടെ ഒത്താശയും ഉണ്ടെന്ന്‌ സംശയിക്കപ്പെടുന്നു. ഇതിനുകാരണം ഇവരുടെ വില്‍പനയിലെ ടാര്‍ജറ്റ്‌ തികച്ചാല്‍ ഇവര്‍ക്കു ലഭിക്കുന്ന ഓഫറുകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ്‌.
ഒരു ഐഡന്റികാര്‍ഡിന്റെ ഫോട്ടോകോപ്പി നല്‍കിയാല്‍ സിംകാര്‍ഡ്‌ കരസ്‌ഥമാക്കാം എന്നതാണ്‌ ഇതിലേക്ക്‌ ഏവരേയും ആകര്‍ഷിക്കുന്നത്‌.


മൊബൈല്‍ഷോപ്പുകാരുടെ മറ്റൊരു വിക്രിയയാണ്‌ ഒരേ നമ്പര്‍ പലര്‍ക്കും നല്‍കുകയെന്നത്‌. ഇതിന്റെ പേരില്‍ എന്തെങ്കിലും കേസോ മറ്റോ വരുമ്പോള്‍ മാത്രമാണ്‌ ഇത്‌ ഉപയോഗിക്കുന്നയാള്‍ അറിയുന്നതെന്നുമാത്രം. ഇതിനുദാഹരണമാണ്‌ ആലപ്പുഴയില്‍ ഈ അടുത്തദിവസങ്ങളില്‍ ലൗജിഹാദിനുഉപയോഗിച്ചതെന്നുകരുതുന്നതരത്തിലുളള സിം കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരത്തിലൂടെ ലഭിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്‌. പലപ്പോഴും ഭീകരവാദികള്‍ പിടിക്കപ്പെടുമ്പോള്‍ ഇവരുടെ മൊബൈല്‍ കണക്ഷനുകള്‍ വ്യാജമാണെന്നതായിരിക്കും. ഒരു പക്ഷേ ഇതിലൂടെ മറ്റുള്ളവരായിരിക്കും ബലിയാടാകുക.


യഥാര്‍ത്ഥത്തില്‍ ഒരു മൊബൈല്‍ സിംകാര്‍ഡ്‌ നമുക്ക്‌ ലഭിക്കാന്‍ വളരെയേറെ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. ഇതൊന്നും നല്‍കാതെ എളുപ്പമാര്‍ഗത്തില്‍ ലഭ്യമാക്കുന്നത്‌ തീര്‍ച്ചയായും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കുതന്നെ ഭീഷണിയാണ്‌. അതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ ഇനിയെങ്കിലും ഇതിനുനേരെ കണ്ണുതുറക്കേണ്ടതാവശ്യമാണ്‌.

Tuesday, 20 October 2009

വിവരസാങ്കേതികവിദ്യയും ദൃശ്യമാധ്യമരംഗവും - ഒരു വിലയിരുത്തല്‍

ജയ്‌നി പൂമാല
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയ്‌ക്ക്‌ ഇന്ത്യയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ വിപ്ലവം വിവരസാങ്കേതികവിദ്യയുടെയും ദൃശ്യമാധ്യമരംഗങ്ങളുടെയും രംഗത്തുണ്ടായതാണ്‌. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ്‌ നാമിന്നനുഭവിക്കുന്നത്‌. മനുഷ്യന്‌ ജന്മസിദ്ധമായി കിട്ടിയ അറിയാനുള്ള ആകാംക്ഷയാണ്‌ ഇത്ര ഉന്നതിയിലെത്തിക്കുന്നതിന്‌ നമ്മെ സഹായിച്ചതെന്നു പറയാതിരിക്കാനാവില്ല. നിത്യജീവിതത്തിലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നായി ദൃശ്യമാധ്യമലോകം മാറിക്കഴിഞ്ഞു. ഒപ്പം കമ്പ്യൂട്ടര്‍ അറിയാത്തവന്‌ തൊഴിലില്ലാതെ വരുന്ന കാലഘട്ടത്തിലേക്കു ജീവിതം വഴിമാറുകയും ചെയ്‌തു.


ലോകം ഒരു വിരല്‍ത്തുമ്പിലേക്ക്‌ ഒതുങ്ങിയ ഈ സാഹചര്യത്തില്‍ വിവരസാങ്കേതികവിദ്യയും ദൃശ്യമാധ്യമരംഗവും പ്രദാനം ചെയ്യുന്ന ഗു
ണങ്ങളിലേക്കും ദോഷങ്ങളിലേക്കും ഒന്നു കണ്ണോടിക്കുന്നത്‌ നന്നെന്നു തോന്നുന്നു. സൃഷ്‌ടിയുടെ കാലം മുതല്‍ക്കു തന്നെ എല്ലാറ്റിനും അതിന്റേതായ പോസിറ്റീവ്‌ സൈഡും നെഗറ്റീവ്‌ സൈഡുമുണ്ട്‌. ശാസ്‌ത്രപുരോഗതിയിലെ തന്നെ നാഴികക്കല്ല്‌ എന്നു വിശേഷിപ്പിക്കുന്ന പറക്കല്‍ യന്ത്രം (വിമാനം) റൈറ്റ്‌ സഹോദരന്‍മാര്‍ കണ്ടുപിടിച്ചത്‌ മാനവരാശിയുടെ വളര്‍ച്ചയ്‌ക്കാവശ്യമായ ഉയരങ്ങള്‍ കീഴടക്കാനായിരുന്നു. എന്നാല്‍ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വാഷിംഗ്‌ടണിലെ വേള്‍ഡ്‌ട്രേഡ്‌ സെന്റര്‍ ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുമ്പോള്‍ മാത്രമാണ്‌ അവയുടെ നെഗറ്റീവ്‌ വശങ്ങളെക്കുറിച്ച്‌ നാം ബോധവാന്മാരാകുന്നത്‌.


വിവരസാങ്കേതികവിദ്യയുടെ ഫലമായാണ്‌ ഓരോ ക്ലിക്കിലും അറിവിന്റെ ഒരു കലവറ നമ്മുടെ മുന്‍പില്‍ വിരിയുന്നത്‌. ആയിരം പുസ്‌തകങ്ങളിലൂടെ പരതിയാലും ലഭ്യമാകാത്തത്ര വിജ്ഞാനസഞ്ചയം നമ്മുടെ മുമ്പില്‍ വെബ്‌സൈറ്റുകളില്‍ തെളിയുന്നു. ലോകത്തു
ള്ള ഏതു വിഷയത്തെക്കുറിച്ചും എവിടെയിരുന്നും സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കുന്നുവെന്നത്‌ എത്രയോ അത്ഭുതമാണ്‌.! ഡാറ്റകള്‍ കൈമാറാനും ആശയവിനിമയം നടത്താനുമുള്ള ഇന്റര്‍നെറ്റിന്റെ സഹായം പറയാതെ വയ്യ. വായിക്കാന്‍ സമയമില്ലാത്തവന്‌ ഐപോഡിലൂടെയും മറ്റും കഥകളോ കവിതകളോ ഒക്കെ കേള്‍ക്കാന്‍ സാധിക്കുന്നതും ഇത്തിരിക്കുഞ്ഞന്‍ പെന്‍ഡ്രൈവില്‍ വിവരങ്ങള്‍ കൊണ്ടു നടക്കാന്‍ കഴിയുന്നുവെന്നതും ഇലക്‌ട്രോണിക്‌ വിപ്ലവത്തിന്റെ നേട്ടങ്ങളല്ലാതെ മറ്റെന്താണ്‌? ഇത്രയെല്ലാം പ്ലസ്‌പോയിന്റുകളുള്ളപ്പോഴും ഇതിന്റെ ദൂഷിതവശങ്ങളും ചില്ലറയല്ല. കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ ചതുരക്കട്ടകളില്‍ വിരലമര്‍ത്തുമ്പോള്‍ തങ്ങളുടെ മക്കള്‍ ഏറെ പഠിക്കുന്ന ബുദ്ധിമാന്മാരാണെന്നാണ്‌ രക്ഷകര്‍ത്താക്കളുടെ വിശ്വാസം. എന്നാല്‍ എന്തിനെയും ചൂഷണം ചെയ്യാനുള്ള ആധുനിക മനുഷ്യന്റെ കുടിലത അരികില്‍ ലഭിക്കുന്ന വിദ്യയെ അനാവശ്യഉപയോഗത്തിന്‌ വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.


രാത്രിയുടെ യാമങ്ങളിലും കമ്പ്യൂട്ടറിന്റെ മുന്‍പില്‍ തപസിരിക്കുന്ന
കുട്ടികള്‍ നേടുന്ന വിദ്യാഭ്യാസം ശരിയോ തെറ്റോ എന്ന്‌ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? ലോകത്തിന്റെ മറ്റേതോ കോണിലിരിക്കുന്ന ഒരാളുമായി ചാറ്റ്‌ ചെയ്യുകയും അതുവഴി വളരുന്ന സൗഹൃദങ്ങള്‍ ഒളിച്ചോട്ടങ്ങളിലും ആത്മഹത്യയിലും അവസാനിക്കുന്നു. ചിലപ്പോഴൊക്കെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു ചിലന്തിവല സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നതെന്നും നമുക്കറിയാം. ഇത്തരമൊരു സാഹചര്യത്തില്‍ നേടിയ പോസിറ്റീവുകള്‍ക്കു മേലെയാണോ അതിന്റെ അനന്തരഫലങ്ങള്‍?


ഇലക്‌ട്രോണിക്‌ വിപ്ലവത്തിലെ മികച്ച കണ്ടുപിടിത്തമാണ്‌ ടെലിവിഷന്‍. വളരെ കുറഞ്ഞ കാലയളവില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മാധ്യമം ഇല്ലെന്നു തന്നെ പറയാം. വീട്ടമ്മമാരുടെയും മറ്റും ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതും ഈ മാധ്യമം തന്നെ. അതുകൊണ്ടു തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി മനസിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌. ലോകത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന വാര്‍ത്തകളും സംഭവങ്ങളും നമ്മുടെ മുറിയിലിരുന്നു കാണാനാവുന്നു എന്നത്‌ വലിയകാര്യം തന്നെ. കാഴ്‌ചകള്‍ അനുഭവങ്ങളാക്കി മാറ്റാനും അവയുടെ ആഴവും പരപ്പും മനസിലാക്കാനും പറ്റുന്നു, ദൃശ്യമാധ്യമരംഗങ്ങളിലൂടെ. ...സുനാമിയുണ്ടായപ്പോള്‍ നാമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്ന്‌ റ്റി.വി കാണുകയായിരുന്നു, പ്രിയപ്പെട്ടവരാരുമുണ്ടാവല്ലേയെന്ന പ്രാര്‍ത്ഥനയോടെ. അല്‍പം അശ്രദ്ധ പല ജീവനുകളെടുക്കുന്നതും അല്‍പം പരിശ്രമം ജീവന്‍ രക്ഷിക്കുന്നതുമൊക്കെ നമ്മള്‍ ടെലിവിഷനിലൂടെ ഹൃദയത്തിലേറ്റിയവയാണ്‌.


പണ്ടൊക്കെ വിവരങ്ങള്‍ അറിയണമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നെങ്കില്‍ ഇന്ന്‌ എത്രയോ വേഗമാണ്‌ വിവരങ്ങള്‍ നമ്മുടെയരികിലെത്തുന്നത്‌. ഇതു മാനവപുരോഗതിയുടെ മികച്ചനേട്ടം തന്നെ.!
പ്രധാന ചാനലുകളെല്ലാം തന്നെ കണ്ണീര്‍പരമ്പരകളുടെയും റിയാലിറ്റിഷോകളുടെയും എണ്ണത്തിലാണ്‌ ഊറ്റം കൊള്ളുന്നത്‌. പരസ്യങ്ങളുടെ അതിപ്രസരവും അതിലെ അമാനുഷികതയും കുട്ടികളിലും മറ്റും എത്ര വേഗമാണ്‌ സ്വാധീനിക്കുന്നത്‌. സ്‌പൈഡര്‍മാനേപ്പോലെയും സൂപ്പര്‍മാനേപ്പോലെയാകാനും ശ്രമിക്കുന്നത്‌ എത്ര അപകടങ്ങളാണ്‌ വരുത്തിവയ്‌ക്കുന്നത്‌. ഇഷ്‌ടനടന്റെ മദ്യപാനവും പുകവലിയും കുട്ടികളും അനുകരിക്കാന്‍ ശ്രമിക്കുന്നത്‌ നമുക്കറിയാം. എത്രയെല്ലാം ദോഷവശങ്ങളുണ്ടെങ്കിലും ഇതൊന്നും ഒഴിവാക്കി നമുക്ക്‌ ജീവിക്കാന്‍ സാധ്യമല്ല. കാരണം അവ തരുന്ന സാധ്യതകള്‍ അളവറ്റവയാണ്‌ എന്നതുകൊണ്ട്‌ തന്നെ.


എല്ലാ നെഗറ്റീവിസവും ഒഴിവാക്കി ഒന്നു നിര്‍മ്മിക്കാന്‍ (എന്തു തന്നെയായാലും) നമുക്കു കഴിഞ്ഞില്ലെന്നു വരാം. എങ്കിലും അതിന്റെ തീവ്രത കുറയ്‌ക്കാനും നമ്മുടെ പുതുതലമുറയ്‌ക്കായി അതിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താനും കഴിയണം. അപ്പോഴാണ്‌ ചാള്‍സ്‌ബാബേജിന്റെയും ജോണ്‍ ബേയേഡിന്റെയുമൊക്കെ ആത്മാക്കള്‍ക്കു ശാന്തിയുണ്ടാവുക!
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP