

ഗിരിശൃംഗത്തിലേക്ക്
ഊര്‍ന്നിറങ്ങുമൊരു മഴത്തുളളി
എന്നില്‍ പ്രണയം പടര്‍ത്തി
ശീതക്കാറ്റ് വീശിയപ്പോള്‍ ഉണര്‍ന്നൂ.
എന്നിലെ കാമുകന്‍
പിന്നെ ഞാന്‍ പാടിയതൊക്കെയും
പ്രണയഗീതങ്ങളായിരുന്നു.
പിന്നീടെപ്പോഴോ
വീശിയ ചൂടുകാറ്റ്
എന്നിലെ പ്രണയത്തെ ആവിയാക്കി
വേനല്‍ ചൂടില്‍ വറ്റിയോരെന്‍
പ്രണയാര്‍ദ്ര ചിന്തകള്‍
ഉറവപൊട്ടിയത് ജാലകത്തിനപ്പുറത്തെ
നിന്‍ ദൃശ്യസാന്നിദ്ധ്യത്താല്‍
മിഴിയിളക്കങ്ങള്‍ ഇളംകാറ്റില്‍
എന്‍ഹൃത്തടത്തില്‍ മഴനീര്‍ധാര വീഴ്‌ത്തി.
കാറ്റും മഴയും തീര്‍ന്നൊരു പുലരിയില്‍
ഞാന്‍ ഉണര്‍ന്നൂ
നിന്നെ ഞാന്‍ കണ്ടീല
മഴ നനഞ്ഞ രാത്രീയിലെ
സ്വപ്‌നക്കാഴ്‌ചയായ് നീ
എന്നില്‍ നിറഞ്ഞു