
കണ്ണുകള്‍ കഥ പറയുകയാണെങ്കില്‍
നീ തോറ്റുപോയേനെ...
ആഴങ്ങളില്‍ മുങ്ങി
അലകളില്‍ തട്ടി
അരികു തകര്‍ന്ന എന്റെ മോഹം
അത് വിളിച്ചു പറയുമ്പോള്‍
നീ മുഖം കുനിക്കേണ്ടി വരുമായിരുന്നു
പിരിയന്‍ ഗോവണികളിറങ്ങുമ്പോഴും
പിഷാരടി മാഷ് ബോര്‍ഡിനു
പുറം തിരിഞ്ഞു നില്‍ക്കുമ്പോഴും
നീയെനിക്കെതിരെ വരുമ്പോഴും
നിന്റെ കണ്ണുകള്‍
നിന്നെ തോല്പ്പിക്കുകയായിരുന്നു
അപ്പോഴൊക്കെ
മൂടിവച്ച സത്യങ്ങള്‍ ഓരോന്നായി
ഊര്‍ന്നുവീഴുന്നതറിഞ്ഞിട്ടും
ശ്രമപ്പെട്ടു സംഭരിക്കുന്ന
ധൈര്യത്തെ അപ്രസക്തമാക്കിക്കൊണ്ട്
നിന്റെ കണ്ണുകളില്‍
അജയ്യനായി ഞാന്‍...
ഞാന്‍ മാത്രം...
കടപ്പാട് പുഴ.കോം