
പ്രദീപ് രാമനാട്ടുകര
പിറന്നന്നുതൊട്ടേയെടുക്കുന്നു ജീവന്‍
വെടിഞ്ഞങ്ങുപോകാനുമാവാഞ്ഞതെന്തേ
തിരിച്ചെത്തുമെന്നോ നിനച്ചു നീ വീണ്ടും
ബലം തന്ന സ്‌നേഹസ്സഹോദരസ്‌പര്‍ശം
നടുക്കുന്നൊരീഭ്രാന്ത വേഗപ്രവാഹം
നിലയ്‌ക്കുന്നനേരം നിനക്കെന്റെ നെഞ്ചിന്‍
തുടിയ്‌ക്കുന്ന താളത്തുടിപ്പൊന്നു കേള്‍ക്കാം
പിടയ്‌ക്കുന്ന സ്‌നേഹക്കുതിപ്പൊന്നു കാണാം
ഉടല്‍നോക്കിമാത്രം അളക്കുന്നു ലോകം
അകത്തുള്ള നിന്നെയടച്ചിട്ടു പണ്ടേ
ഇടത്തും വലത്തും വകഞ്ഞിട്ടു മെല്ലെ
രുചിക്കുമ്പൊഴൊക്കെ വിളിച്ചു നീയെന്നെ
തുണയ്‌ക്കായിനോക്കിക്കിതച്ചപ്പൊഴൊന്നും
ഇടം കിട്ടിയില്ലാ മനസ്സില്‍ വചസ്സില്‍
എനിക്കാരുനീയെന്ന ചോദ്യം മുളയ്‌ക്കും
മിഴിക്കുള്ളില്‍ നിന്നോ വിളിക്കുന്നു പെങ്ങള്‍

പ്രദീപ് രാമനാട്ടുകര
അറിവ്
രാമനാട്ടുകര തപാല്‍
കോഴിക്കോട് 673633
courtesy to illus. wetcanvas