

യന്ത്രപ്പാവകള്‍
നേരുകള്‍ നേരുന്നു
സൂര്യസാരഥി പിറക്കുന്നു
ഉഴുതുമറിക്കുന്നൊത്തിരുപ്പാടങ്ങള്‍
സ്വേകണങ്ങളാലീറനാകവേ
വിതപ്പാടം ഞാറിനാല്‍ തിങ്ങിനിറയുന്നു
നാളുകള്‍ കൊഴിയുന്നു
പാല്‍ക്കതിര്‍ കൊയ്യുന്നു
കതിരുകളിലൊരുപാട് കനവുകള്‍ കാണുന്നു
കനവുകളിലൊരു നേര്‍ത്ത നൊമ്പരം വറ്റുന്നു.
യന്ത്രപ്പാവകള്‍ കണ്ണീരൊഴുക്കാതെ
കണ്ണീര്‍കടത്തിന്‍ നോവുകള്‍ ഒളിക്കുന്നു.
താന്‍ കൊയ്‌ത കതിരുകളിലാധിപത്യത്തിന്റെ
ഉന്മാദനൃത്തം മൂര്‍ഛിക്കവേ.
ജനിത്വനാകും കര്‍ഷക കുടിയാനെയാട്ടി-
പ്പായിക്കുന്നൊരധകാരവര്‍ഗവും.
ദാരിദ്ര്യ തീചൂളയിലുരുകുന്നു
യന്ത്രപ്പാവകളാകുന്നീ കര്‍ഷകര്‍.
പൈതലിന്‍ പൈദാഹം താണ്‌ഡവമാടുമ്പോള്‍
പുകയും മുലക്കണ്ണ് നീട്ടുന്നു ജനയിത്രി.