
ചൈനയിലെ ഏകകക്ഷി ഭരണ സംവിധാനത്തിനെതിരെയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ് സിയാബൊ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്। 1988ല്‍ ഹോംഗ്കോംഗിലെ ലിബറേഷന്‍ മാഗസിന് (ഇപ്പോള്‍ ഓപ്പന്‍ മാഗസിന്‍) നല്‍കിയ ഒരു അഭിമുഖത്തില്‍ സിയാബോ പറഞ്ഞു.
ചൈനയില്‍ മാറ്റം വരണമെങ്കില്‍ 300 വര്‍ഷത്തെയെങ്കിലും കോളനി ഭരണം വേണ്ടി വരും। കാരണം 100 വര്‍ഷത്തെ കോളനി ഭരണം കൊണ്ടാണ് ഇന്ന് കാണുന്ന ഹോംഗ്കോംഗ് ഉണ്ടായത്. ചൈന കുറച്ചു കൂടി വലിയ രാജ്യമായതിനാല്‍ കുറഞ്ഞത് 300 വര്‍ഷത്തെ കോളനി ഭരണം കൊണ്ട് മാത്രമെ ചൈനയെ മാറ്റിയെടുക്കാനാവു. 300 വര്‍ഷം മതിയാവുമോ എന്ന് എനിക്ക് സംശയമുണ്ട്.
ഈ പ്രസ്താവനകളുടെ പേരിലാണ് സിയാബോയ്ക്കെതിരായ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്। പിന്നീട് അറസ്റ്റുകളുടെ ഒരു പരമ്പര തന്നെയായിരുന്നു 1989 ലെ ടിയാനന്‍മെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തിണ്റ്റെ മുന്നണി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന സിയാബൊയെ കാത്തിരുന്നത്. 1989ലും 1996ലും സര്‍ക്കാര്‍ സിയാബോവിനെ അറസ്റ്റ് ചെയ്തു.
ഏകകക്ഷി ഭരണത്തിനെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും 2008ല്‍ മുന്നൂറ് അംഗങ്ങളെ ചേര്‍ത്ത് സിയാബൊ തുടക്കം കുറിച്ച 'ചാര്‍ട്ടര്‍08' പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു। ജീവിതത്തിണ്റ്റെ വിവിധതുറകളില്‍പെട്ടവരില്‍ നിന്ന് ശേഖരിച്ച 8600 ഒപ്പുകളുയി ചാര്‍ട്ടര്‍08ന് ഔദ്യോഗിക തുടക്കം കുറിക്കാനിരുന്നതിണ്റ്റെ തലേദിവസമാണ് സിയാബോയെ അവസാനമായി ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൈനയിലെ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ രൂപവത്കരിച്ച സിയാബൊ ചൈനീസ് സര്‍ക്കാറിനെതിരെ വെബ്സൈറ്റുകളിലും മറ്റും തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് നിരന്തരം തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു. സിയാബോയെ വിട്ടയക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം ചെവിക്കൊള്ളാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. ഒടുവില്‍ ചൈനയുടെ തലവേദന കൂട്ടിക്കൊണ്ട് സിയാബോയെ തേടി സമാധാനത്തിനുള്ള പുരസ്‌കാരവും എത്തിയിരിക്കുന്നു.