

ടൈറ്റസ് കെ. വിളയില്‍
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങിയതോടെ, അധികാരവികേന്ദ്രീകരണം കേന്ദ്രമാക്കി നമ്മെ ഭരിക്കാന്‍ തയ്യാറാകുന്നവരുടെ തനിനിറം വ്യക്തമായിക്കഴിഞ്ഞു. രാഷ്ട്രിയമൂല്യങ്ങളും മുന്നണി മാന്യതകളും കീറിയെറിഞ്ഞ് സ്വാര്‍ത്ഥലാഭത്തിന് വേണ്ടി എന്തുവേഷവും കെട്ടാന്‍ മടിയില്ലാത്തവരാണ് ഇടതുവലതുമുന്നണികളിലെയും മറ്റ് പാര്‍ട്ടികളിലെയും പ്രവര്‍ത്തകരും നേതാക്കന്മാരുമെന്നും തെളിഞ്ഞുകഴിഞ്ഞു.
അധികാരവികേന്ദ്രീകരണം ജനങ്ങളുടെ ഉന്നമനവും അധസ്ഥിത വിഭാഗത്തിന് പുരോഗതിയില്‍ പങ്കാളിത്തവുമാണ് ലക്ഷ്യമിട്ടതെങ്കില്‍ അത് അഞ്ചുശതമാനം പോലും നടപ്പായിട്ടില്ല എന്നതാണ് നിഷേധിക്കാനാവാത്ത വാസ്തവം. അതേസമയം അധികാരവികേന്ദ്രീകരണം മൂലം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ മൂലധന സമാഹരണത്തിനുള്ള വേദികള്‍ തുറക്കപ്പെടുകയും ചെയ്തു.
ഗ്രാമപഞ്ചായത്തുകള്‍ കൂടി ഗുണഭോക്താക്കളുടെ അഭിപ്രായമറിഞ്ഞ് പദ്ധതികള്‍ക്ക് രൂപം നല്‍കി തദ്ദേശീയമായ നേതൃത്വത്തില്‍ നടപ്പിലാക്കാനാണ് അധികാരവികേന്ദ്രീകരണം കൊണ്ട് ഉദ്ദേശിച്ചത്. നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും ബാഹ്യതലത്തില്‍ ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നുണ്ടെങ്കിലും അതിന്റെ ആന്തരിക തലത്തില്‍ സ്വകാര്യ താല്‍പ്പര്യസംരക്ഷണവും പക്ഷപാതിത്വവും നിറഞ്ഞ രാഷ്ട്രീയ ആഭാസങ്ങളായിട്ടാണ് ഭൂരിപക്ഷം സ്ഥലത്തും അനുഭവപ്പെട്ടത്. അധികാരം ജനങ്ങളിലേക്ക് കൈമാറുക എന്നത് വലിയൊരു ത്യാഗമാണ്. അതിന് ഭരണകര്‍ത്താക്കള്‍ തയ്യാറായപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങളും അവയുടെ പിണിയാളുകളും പുതിയ അധികാരശക്തികളായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കേരളം കണ്ടത്. ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ക്കും ഭരണത്തിലിരിക്കുന്നവര്‍ക്കും വികസനത്തിന്റെയും പുരോഗതിയുടെയും ഭൂരിപക്ഷം സംവരണം ചെയ്യുന്ന സ്വജനപക്ഷപാത ഭരണമാണ് ഈ പ്രത്യേക സംവിധാനത്തിലൂടെ നടപ്പിലായത്.
അധികാരവികേന്ദ്രീകരണത്തിലൂടെയു
ഈ കരാറും അതിന്റെ ലാഭവും അല്ലെങ്കില്‍ കമ്മീഷനും ലഭിക്കാനുള്ള അടങ്ങാത്ത ത്വര മൂലമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറുന്നതും സീറ്റ് ലഭിക്കാതെ വരുമ്പോള്‍ വിമതരാവുന്നതും അല്ലെങ്കില്‍ മുന്നണിവിട്ട് എതിര്‍മുന്നണിയിലേക്ക് ചേക്കേറുന്നതും. കേരളത്തിലെ വര്‍ത്തമാന കാലാവസ്ഥയില്‍ ഇടതുഭരണത്തില്‍ അസംതൃപ്തിയും അസഹിഷ്ണുതയുമാണ് ജനങ്ങള്‍ക്കുള്ളത്. ഈ വികാരം മുതലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ വിജയം കൊയ്യാന്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരു

ലഭിച്ച രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ച് സംസ്ഥാന ഭരണം പിടിച്ചെടുക്കേണ്ടതിന് പകരം കേവലം ഒരു പഞ്ചായത്ത് വാര്‍ഡിലെ സീറ്റിന്റെ പേരില്‍ തമ്മില്‍ തല്ലി തലകീറുന്ന ജനാധിപത്യ ധ്വംസനമാണ് ഇവരില്‍ നിന്ന് കണ്ടത്.

അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ജനതയായി കേരളീയര്‍ പരിണമിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാടുണ്ടായത്.ജില്ലയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ വനിതയാണ് തനിക്ക് സംവരണസീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇന്നലെ വരെ എതിര്‍ത്ത മൂല്യങ്ങളെ അധികാരത്തിന് വേണ്ടി ആശ്ലേഷിക്കാന്‍ വനിതകള്‍ക്കും മടിയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇത്തവണ വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. അധികാരസ്ഥാനത്ത് സ്ത്രീയെ അംഗീകരിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റിയ വനിതാ സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടമോടുന്ന കാഴ്ചയും നാം കണ്ടു. മിക്കയിടത്തും സംവരണം മൂലം സീറ്റ് നഷ്ടപ്പെട്ട നേതാക്കന്മാരുടെ ഭാര്യമാരോ സഹോദരിമാരോ തൊട്ടടുത്ത ബന്ധുക്കളോ ഒക്കെയാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ മുതുകുളത്ത് റീമ എന്ന യുവതി ആത്മഹത്യ ചെയ്യുന്ന ഇടത്തോളം കാര്യങ്ങള്‍ വഷളായി. മുനപ് പഞ്ചായത്തില്‍ ഒരു സിറ്റിംഗിന് രണ്ടുരൂപയാണ് അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നത്. അന്ന് ജനസേവനമായിരുന്നു എല്ലാവരുടെയും ലക്ഷ്യവും. എന്നാല്‍, സിറ്റിംഗ് ഫീ വര്‍ധിപ്പിക്കുകയും ജനകീയാസൂത്രണത്തിലൂടെയുള്ള ജോലികളുടെ കരാര്‍ ലഭിക്കാനോ അല്ലെങ്കില്‍ അതിന്റെ കമ്മീഷന്‍ ലഭിക്കാനോ ഉള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്തതാണ് ജനസേവനത്തിന്റെ പേരിലുള്ള ഈ

ഇവിടെയാണ് സമ്മതിദായകന്റെ വിവേചനശക്തി തീവ്രമാകേണ്ടത്. വോട്ടവകാശം പൗരന് ഭരണഘടന നല്‍കുന്ന വിശുദ്ധമായ അവകാശമാണ്. തന്നെ ഭരിക്കേണ്ടതാരാണെന്ന് നിര്‍ണയിക്കാനുള്ള പ്രത്യേക അധികാരവുമാണത്. അതുകൊണ്ടാണ് സമ്മതിദാന നിര്‍വ്വഹണം ബുദ്ധിപൂര്‍വ്വകവും യുക്തിപൂര്‍ണവുമായിരിക്കണമെന്ന്
നാം ചിന്തിച്ച് തീരുമാനമെടുത്തേ തീരൂ