
അതുകൊണ്ട് നമുക്ക് ആനയെക്കുറിച്ച് പറയാം.
കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ സസ്തനിയാണ് ആന. പ്രൊബോസീഡിയ കുടുംബത്തില്‍ പെട്ടതാണ് ആനകള്‍. മുമ്പ് പാക്കി ഡെര്‍മാറ്റ എന്ന വര്‍ഗത്തില്‍ പെടുത്തിയായിരുന്നു ആനകളെ വര്‍ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആന വംശങ്ങളാണുള്ളത് : 1. ആഫ്രിക്കന്‍ ബുഷ് ആന. 2. ആഫ്രിക്കന്‍ കാട്ടാന (ഈ അടുത്ത കാലം വരെ രണ്ടും ആഫ്രിക്കന്‍ ആന എന്ന് ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.). 3. ഏഷ്യന്‍ ആന (ഇന്ത്യന്‍ ആന എന്നും അറിയപ്പെടും). ആനയുടെ മറ്റ് വംശ ബന്ധുക്കള്‍ 1,000 വര്‍ഷം മുമ്പ് അവസാനിച്ച ഹിമയുഗത്തിന് ശേഷം നാമാവശേഷമായി എന്ന് ജന്തുശാസ്ത്രകാരന്മാര്‍ പറയുന്നു.
വംശനാശം സംഭവിക്കാത്ത ഒരു മൃഗമാണ് ആനയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാലിന്ന് ലോകം മുഴുവന്‍ ആന ഒരു സംരക്ഷിത മൃഗമാണ്. ആനകളെ പിടിക്കുന്നതിനും വളര്‍ത്തുന്നതിനും ആനക്കൊമ്പ് പോലുള്ള വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നതിനും ഇന്ന് നിയമപരമായ വിലക്കുകള്‍ നിരവധിയുണ്ട്.

കേരളത്തെ സംബന്ധിച്ച് ആനയ്ക്ക് വിശേഷപ്പെട്ട ഒരു സ്ഥാനമുണ്ട്. മേല്‍ സൂചിപ്പിച്ച ചരിത്രപരവും യുദ്ധപരവുമായ ഘടകങ്ങള്‍ ഒഴിവാക്കിയാലും കേരളത്തില്‍ ആന അംഗീകരിക്കപ്പെട്ട, മാന്യതയുള്ള ഒരു വീട്ടുമൃഗമായിട്ടും കരുതുന്നു. നമ്മുടെ ഉത്സവങ്ങളില്‍, പെരുന്നാളുകളില്‍ സ്വീകരണങ്ങളിലൊക്കെ നെറ്റിപ്പട്ടം കെട്ടിയ ആനയില്ലെങ്കില്‍ അത് പൂര്‍ണത ഇല്ലാത്ത ഒരു ചടങ്ങാണെന്ന ധാരണ നമുക്കുണ്ട്. കേരളീയന് തെങ്ങ് കല്‍പ്പവൃക്ഷം എന്നതുപോലെയാണ് ആനയും. ആനയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും അമ്പലങ്ങളിലും പള്ളികളിലും നടക്കിരുത്തുന്നതും ഉയര്‍ന്ന സാമൂഹിക സാമ്പത്തിക നിലയുടെ ചിഹ്നമായും ഇന്നും കരുതിപോരുന്നുണ്ട്.
മറ്റേത് മൃഗത്തേക്കാളും ആനയെ കൊണ്ട് ലാഭമുണ്ടാക്കാനും മലയാളികള്‍ക്കറിയാം.
ഇനി ഉത്സവകാലം-ചൂടിലും തണുപ്പിലും, ആവശ്യത്തിന് ഭക്ഷണവും വിശ്രമമവും ലഭിക്കാതെ നാട്ടാനകള്‍ ചരിയാന്‍ പോകുന്ന കാലം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 81 ആനകളാണ് പാപ്പാന്മാരുടെ പീഡനമേറ്റ് പരിക്കുകളോടെ ചരിഞ്ഞത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്. 16 എണ്ണം. ആലപ്പുഴ, കൊല്ലം, പാലക്കാട്, എന്നിവിടങ്ങളില്‍ 8 വീതം ആനകള്‍ ചരിഞ്ഞു. മറ്റു ജില്ലകളിലെ കണക്കിങ്ങനെ : തൃശൂര്‍

ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 278 ആന ഇടഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 116 പേര്‍ക്ക് പരിക്കേറ്റു. 43 പേര്‍ മരിച്ചു. മരിച്ചവരില്‍ 2 സ്ത്രീകളും 39 പൂപ്പാന്മാരും 2 തടിക്കൂപ്പ് നടത്തിപ്പുകാരുമുണ്ട്.
സംസ്ഥാനത്തെ 695 ആനകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ 600 ആനകള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 300 ഓളം ആനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടെന്നും കണക്കുണ്ട്.
ഇനിയാണ് മലയാളിയുടെ പണാര്‍ത്തി എങ്ങനെ ഈ പാവം മൃഗത്തെ ബലിയാക്കുന്നു എന്ന യാഥാര്‍ത്ഥ്യം. ഒരു ആന ചരിഞ്ഞാല്‍ 6 ലക്ഷം രൂപവരെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഇതുമുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പല ആനകളും പാപ്പാന്മാരുടെ പീഡനമേറ്റ് ചരിഞ്ഞിട്ടുള്ളത്. ആനക്ക് അസുഖം വന്നാല്‍ 15 ദിവസം മൃഗഡോക്ടറുടെ കീഴില്‍ ചികിത്സ നടത്തണമെന്നാണ് നിയമം. സാധാരണ ആനകളില്‍ കണ്ടുവരുന്ന മരണകാരണമായ എരണ്ടക്കെട്ടുണ്ടായാല്‍ വെറ്ററിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മരണശേഷം ഇന്‍ഷൂറന്‍സ് തുക ലഭിക്കുകയുള്ളു. എന്നാല്‍, ഈ തുക തട്ടിയെടുക്കാനുള്ള വൃത്തികെട്ട തന്ത്രങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരും കൂട്ടു നില്‍ക്കുന്നു എന്നതാണ് ആനത്തലയോളം നമ്മളെ വിസ്മയിപ്പിക്കുന്ന വാസ്തവം.
ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോള്‍, ആനകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലവും മൂന്ന് മീറ്റര്‍ വീതിയും നാല് മീറ്റര്‍ നീളവും പാലിക്കണമെന്നാണ് മറ്റൊരു നിബന്ധന. എഴുന്നള്ളിപ്പിന് മൂന്ന് മണിക്കൂറില്‍ അധികം സമയം ആനയെ നടത്തരുതെന്നും നിയമമുണ്ട്.
ചോദിക്കട്ടെ ഈ നിയമം ആര് പാലിക്കുന്നു? ആദ്യം സൂചിപ്പിച്ചത് പോലെ നാട്ടുകാരുടെയെല്ലാം സാന്നിദ്ധ്യത്തില്‍, വീട്ടുകാരുടെയെല്ലാം അനുഗ്രഹാശിസുകളോടെ ഭാര്യയാക്കുന്ന യുവതിയെ സ്ത്രീധനത്തിന് വേണ്ടി ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊല്ലുന്ന അതേ മാനസീകാവസ്ഥയോടെ അല്ലേ ആനകളോടും മല

No comments:
Post a Comment