Sunday, 17 January 2010

തുലാവര്‍ഷം

വിനോഷ്‌ പൊന്നുരുന്നി

തുലാവര്‍ഷ പേമാരിയില്‍
ഇന്നീയാകാശം കണ്ണീര്‍പൊഴിക്കവേ
മേഘപാളിയില്‍ കൊള്ളിയാന്‍ മിന്നുന്നു
തീക്ഷ്ണമാം പ്രഭയില്‍
നിന്‍ മുഖം കണ്ടു.
കണ്‍കോണിലൊരു നിഗൂഢ കാന്താരം
ചുണ്ടുകളില്‍ നക്ഷത്രപ്പൊലിമ.
ചുണ്ടിലെരിയുന്നൊ
രക്ഷരാഗ്നിയില്
നാളെയുടെ സം
ഗീതം.
ജീവിതം ചാമ്പലാക്കുന്ന
കഥയും കവിതയും.

വിശുദ്ധനഗരത്തിന്റെ പ്രകാശവും
കൊടുങ്കാറ്റിന്റെ ഇരമ്പലും.
വ്യഭിചാരത്തിന്‍ കാക്കകള്‍
ചുണ്ടില്‍ ചത്ത
ഷണ്ഡ ഗീതങ്ങളുമായ്‌
സ്നേഹവൈരുദ്ധ്യങ്ങള്‍
വിളമ്പുന്നു.
മരണസുഗന്ധത്തില്‍ ആത്മബലിക്കായ്‌
തെറിച്ചുവീണ മുത്തു
കള്‍ വാരിക്കൂട്ടി
ചുരന്ന കണ്ണുമായ്‌ വൃ
ക്ഷത്തലപ്പിലിരിക്കവേ.
ഇരുളില്‍ നിന്‍ ചിറകുകള്‍ കൊഴിയുന്നുവോ?
നെഞ്ചില്‍ തറ
ഞ്ഞുനില്‍ക്കുന്ന
വാക്കിന്‍ വാള്‍മുന
യില്‍
നിന്നുമൊഴുകുന്ന ദ്വായാര്‍ത്ഥത്തിനായ്‌
ഞാന്‍ ജീവനം നല്‍കാം.

മണല്‍പ്പുറ്റുകളില്‍ രാമമന്ത്രത്തിന്റെ
ധ്വനികളും;
മനസ്സില്‍ പകുത്ത ഭാഗത്തൊരു
മൂഢന്റെ ശിലായുഗം
നിനക്കുകാണാം.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP