
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയ്ക്ക് ഇന്ത്യയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ വിപ്ലവം വിവരസാങ്കേതികവിദ്യയുടെയും ദൃശ്യമാധ്യമരംഗങ്ങളുടെയും രംഗത്തുണ്ടായതാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് നാമിന്നനുഭവിക്കുന്നത്. മനുഷ്യന് ജന്മസിദ്ധമായി കിട്ടിയ അറിയാനുള്ള ആകാംക്ഷയാണ് ഇത്ര ഉന്നതിയിലെത്തിക്കുന്നതിന് നമ്മെ സഹായിച്ചതെന്നു പറയാതിരിക്കാനാവില്ല. നിത്യജീവിതത്തിലെ തന്നെ ഒഴിവാക്കാനാവാത്ത ഒന്നായി ദൃശ്യമാധ്യമലോകം മാറിക്കഴിഞ്ഞു. ഒപ്പം കമ്പ്യൂട്ടര്‍ അറിയാത്തവന് തൊഴിലില്ലാതെ വരുന്ന കാലഘട്ടത്തിലേക്കു ജീവിതം വഴിമാറുകയും ചെയ്തു.
ലോകം ഒരു വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയ ഈ സാഹചര്യത്തില്‍ വിവരസാങ്കേതികവിദ്യയും ദൃശ്യമാധ്യമരംഗവും പ്രദാനം ചെയ്യുന്ന ഗു

വിവരസാങ്കേതികവിദ്യയുടെ ഫലമായാണ് ഓരോ ക്ലിക്കിലും അറിവിന്റെ ഒരു കലവറ നമ്മുടെ മുന്പില് വിരിയുന്നത്. ആയിരം പുസ്തകങ്ങളിലൂടെ പരതിയാലും ലഭ്യമാകാത്തത്ര വിജ്ഞാനസഞ്ചയം നമ്മുടെ മുമ്പില്‍ വെബ്സൈറ്റുകളില്‍ തെളിയുന്നു. ലോകത്തുള്ള ഏതു വിഷയത്തെക്കുറിച്ചും എവിടെയിരുന്നും സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്നുവെന്നത് എത്രയോ അത്ഭുതമാണ്.! ഡാറ്റകള്‍ കൈമാറാനും ആശയവിനിമയം നടത്താനുമുള്ള ഇന്റര്‍നെറ്റിന്റെ സഹായം പറയാതെ വയ്യ. വായിക്കാന്‍ സമയമില്ലാത്തവന് ഐപോ

രാത്രിയുടെ യാമങ്ങളിലും കമ്പ്യൂട്ടറിന്റെ മുന്പില് തപസിരിക്കുന്ന

ഇലക്ട്രോണിക് വിപ്ലവത്തിലെ മികച്ച കണ്ടുപിടിത്തമാണ് ടെലിവിഷന്‍. വളരെ കുറഞ്ഞ കാലയളവില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മാധ്യമം ഇല്ലെന്നു തന്നെ പറയാം. വീട്ടമ്മമാരുടെയും മറ്റും ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതും ഈ മാധ്യമം തന്നെ. അതുകൊണ്ടു തന്നെ ഇതിന്റെ സാമൂഹിക പ്രസക്തി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ലോകത്തിന്റെ ഏതു ഭാഗത്തും നടക്കുന്ന വാര്‍ത്തകളും സംഭവങ്ങളും നമ്മുടെ മുറിയിലിരുന്നു കാണാനാവുന്നു എന്നത് വലിയകാര്യം തന്നെ. കാഴ്ചകള്‍ അനുഭവങ്ങളാക്കി മാറ്റാനും അവയുടെ ആഴവും പരപ്പും മനസിലാക്കാനും പറ്റുന്നു, ദൃശ്യമാധ്യമരംഗങ്ങളിലൂടെ. ...സുനാമിയുണ്ടായപ്പോള്‍ നാമെല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്ന് റ്റി.വി കാണുകയായിരുന്നു, പ്രിയപ്പെട്ടവരാരുമുണ്ടാവല്ലേയെന്ന പ്രാര്‍ത്ഥനയോടെ. അല്പം അശ്രദ്ധ പല ജീവനുകളെടുക്കുന്നതും അല്പം പരിശ്രമം ജീവന് രക്ഷിക്കുന്നതുമൊക്കെ നമ്മള് ടെലിവിഷനിലൂടെ ഹൃദയത്തിലേറ്റിയവയാണ്.
പണ്ടൊക്കെ വിവരങ്ങള്‍ അറിയണമെങ്കില്‍ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നെങ്കില്‍ ഇന്ന് എത്രയോ വേഗമാണ് വിവരങ്ങള്‍ നമ്മുടെയരികിലെത്തുന്നത്. ഇതു മാനവപുരോഗതിയുടെ മികച്ചനേട്ടം തന്നെ.! പ്രധാന ചാനലുകളെല്ലാം തന്നെ കണ്ണീര്‍പരമ്പരകളുടെയും റിയാലിറ്റിഷോകളുടെയും എണ്ണത്തിലാണ് ഊറ്റം കൊള്ളുന്നത്. പ

എല്ലാ നെഗറ്റീവിസവും ഒഴിവാക്കി ഒന്നു നിര്‍മ്മിക്കാന്‍ (എന്തു തന്നെയായാലും) നമുക്കു കഴിഞ്ഞില്ലെന്നു വരാം. എങ്കിലും അതിന്റെ തീവ്രത കുറയ്ക്കാനും നമ്മുടെ പുതുതലമുറയ്ക്കായി അതിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താനും കഴിയണം. അപ്പോഴാണ് ചാള്‍സ്ബാബേജിന്റെയും ജോണ്‍ ബേയേഡിന്റെയുമൊക്കെ ആത്മാക്കള്‍ക്കു ശാന്തിയുണ്ടാവുക!
good!!! kurachukoodi nannakkamayirunnu ...
ReplyDeleteputhiya enthenkilum koodi add cheyyamayirunnu