Tuesday, 22 September 2009

വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരു പുതിയ പ്രാര്‍ഥനാഗാനം

എന്‍.ജെ. സഖറിയ കരിമ്പന

സ്വീകരിക്ക എന്‍ ദൈവമേ - 2

എന്നെ ഇതാ അങ്ങേയ്‌ക്കര്‍പ്പിക്കുന്നു - 2

ആധിയും വ്യാധിയും അകറ്റീടുവാന്‍
അങ്ങുതന്‍ പാതയില്‍ നടത്തേണമേ

ബുദ്ധിയും ശക്തിയും നല്‍കേണമേ
സത്യവും ശാന്തിയും നിറക്കേണമേ

സ്വീകരിക്ക എന്‍ ദൈവമേ.....
ഞങ്ങള്‍ പഠിക്കുന്നീ ആലയത്തേയും
ഞങ്ങള്‍ തന്‍ശ്രേഷ്‌ഠരാം ഗുരുക്കളേയും

ഞങ്ങള്‍ തന്‍ വാത്സല്യ സതീര്‍ത്ഥ്യരെയും
കാത്തുരക്ഷിക്കണേ ത-മ്പുരാനേ

സ്വീകരിക്ക എന്‍ ദൈവമേ - 2
എന്നെ ഇതാ അങ്ങേയ്‌ക്കര്‍പ്പിക്കുന്നു - 2



(ഭക്തിഗാനശാഖയിലൂടെ ശ്രദ്ധേയനായ എന്‍.ജെ. സഖറിയുടെ ഈ പുതിയ രചന, വിവിധ മതസ്‌ഥരായ വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഉതകുന്ന വിധത്തിലാണ്‌. ഈ ഗാനത്തിന്റെ ഈണം മനസിലാക്കുന്നതിന്‌ താഴെയുള്ള വീഡിയോ ജാലകത്തിന്റെ പ്ലേ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. സ്‌കൂളുകളിലും ചടങ്ങുകളിലും പ്രാര്‍ഥനാഗാനമായി ഇത്‌ ആലപിക്കുമ്പോള്‍, സമയം ചുരുക്കണമെന്നുണ്ടെങ്കില്‍ വരികള്‍ ആവര്‍ത്തിക്കാതെ പാടിയാല്‍ മതിയാകും.)

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP