
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് ആധികാരികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സാമൂതിരിയുടെ ഒരു ആശ്രിതനും ഇവിടത്തെ ഭരണാധികാരിയുമായിരുന്ന പാലക്കാട് അച്ഛന്‍, പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് സ്വതന്ത്ര ഭരണാധികാരിയായി.
എങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദരാലി കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ല്‍ കേണല്‍ ഫുള്ളര്‍ട്ടണ്‍ വീണ്ടും ഈ കോട്ട പിടിച്ചടക്കിയെങ്കിലും അതിനടുത്ത വര്‍ഷം അവര്‍ കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ല്‍ അവസാനമായി ബ്രിട്ടീഷുകാര്‍ കേണല്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ കോട്ട പിടിച്ചടക്കി.
കൂടാതെ കോട്ടയുടെ പടിഞ്ഞാറ് വശത്തായി കലാ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള 'രാപ്പാടി' എന്നാ ഓപ്പണ്‍ എയര്‍ തീയേറ്ററും, കോട്ടയ്ക്കു സമീപമായി വാടിക എന്ന ഒരു പാര്‍ക്കും സജ്ജമാക്കിയിരിക്കുന്നു. ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) സംരക്ഷണയിലാണ്. ഇന്ത്യയിലെ തന്നെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ പുറത്തു പ്രധാന റോഡിനപ്പുറത്താണ് കോട്ട മൈതാനം സ്ഥിതി ചെയ്യുന്നത്. പ്രതാപ കാലത്ത് ഇവിടെയായിരുന്നത്രേ ആനകളെയും കുതിരകളെയും സൂക്ഷിച്ചിരുന്ന ലായങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ കോട്ടമൈതാനം, പ്രസിദ്ധമായ പലവിധ മത്സരങ്ങള്‍ക്കും വേദിയാകുന്നു.