
പ്രസീത പത്മ
ജ്യോമതീയമാണ് രൂപമെങ്കില്‍
കാര്യങ്ങള്‍ വളരെ എളുപ്പമാണ്.
വശങ്ങള്‍ നിരപ്പാര്‍ന്നും
വക്കുകളും മൂലകളും
മിനുസമിയന്നുമിരുന്നാല്‍
ബുദ്ധിമുട്ടൊട്ടുമില്ല...
-ഗ്രൂപ്പ് ലോയല്‍റ്റി,
-ക്ലാസ് കോണ്‍ഷ്യസ്നെസ്സ്
-കോമ്പിനഷന്‍സ് ആന്റ് പെര്‍മ്യൂട്ടേഷന്‍സ്
-പോസിബിലിറ്റികളുടെ തിയറി
-പ്രോബബിലിറ്റികളുടെ ഹൈപ്പൊതെസിസ്
എല്ലാം വളരെ ഈസിയല്ലേ...
സജാതീയ രൂപങ്ങളോട് അഡ്ജസ്റ്റ് ചെയ്തും
വിജാതീയ ഘടനകളോട് അനുരഞ്ജനപ്പെട്ടും
ചേര്‍ന്നും പരസ്പരം ചേര്‍ത്തും
അലങ്കാര രൂപങ്ങളായി
രമ്യഹര്‍മ്മ്യങ്ങളുടേയും
ദേവാലയങ്ങളുടേയും
പഞ്ചനക്ഷത്ര ക്രീഡാഗൃഹങ്ങളുടേയും
മച്ചിലും ഭിത്തിയിലും നിലത്തും
ഇടം നേടി
ബഹുമാനിതരാകാം...!
പക്ഷേ....
വര്‍ത്തുളവുംഏങ്കോണിപ്പുമണ്
ഘടനയെങ്കില്‍
വലിച്ചെറിയപ്പെട്ടതു തന്നെ.
അപ്പോളവള്‍ പറഞ്ഞു:
"നിന്റെ രൗദ്രവര്‍ത്തുളങ്ങള്‍ക്കും
മുറിവേല്‍പ്പിക്കുന്ന ഏങ്കോണിപ്പുകള്‍ക്കുമിടയില്‍
ഞാനെന്നെ നിറച്ച്
**'ഈഷറെ' അതിശയിപ്പിക്കുന്ന
*'ടെസ്സലേഷന്‍സ്'
ആകാം നമുക്ക്"
...............
പ്രതീക്ഷ,യരശതമാനം,പോലുമില്ലാതിരുന്നിട്ടും
അതിനുള്ള ശ്രമത്തിലാണയളിപ്പോള്‍