
എന്നിലെ ബ്രഹ്മരക്ഷസ്സിനെയടക്കികിടത്തു
ആയിരം മന്ത്രങ്ങളെറ്റു ചൊല്ലി.
ഒരുനൂറു മന്ത്രങ്ങളുരുക്കഴിച്ചു,
പലവരനക്കളങ്ങളില്‍ പൂജ ചെയ്തു.
ചൂരല്‍വടിയലാഞ്ഞടിച്ചു.
പതിനെട്ടടവുംപയറ്റിഞാന്‍
പരാജയത്തിന്‍ പടുകുഴിയിലാണ്ടൂ.
ധര്‍മജന്‍ പണ്ടു ഭീഷ്മരോടാരാഞ്ഞപോല്‍
മഹാസുദര്‍ശനത്തെ വണങ്ങും കൈലാസനാഥനെപോല്‍
ഞാനും നിന്നുതോഴുകൈയുമായ്, യാചിച്ചു നിന്നു
ആര്‍ത്തട്ടഹസിക്കുമാ രക്ഷസ്സിന്മുന്നില്‍
പിന്നെയെന്നാവശ്യം ഉണര്‍ത്തിച്ചോട്ടൊരു ഭയതോടെയെങ്കിലും!
അടങ്ങിക്കിടക്കണം നീയെന്റെയുള്ളില്‍
അതിനായെന്തുഞാന്‍ അനുഷ്ടിക്കണം വിഭോ?
ഒരട്ടഹാസം! പിന്നെയോരുപരിഹസാപ്പെരുമഴ!
അമ്പമ്പോ!! രക്ഷസ്സിന്ഭാവമെന്നില്‍
ഭയതിന്നലമാലതീര്‍ത്തു പിന്നെ.
തുടുത്ത കണ്ണും തുറന്ന വായും
മുഴുത്ത പല്ലും നീണ്ടനാക്കും .
ഇവനോ ഇത്രയുംനാളെ ന്നുള്ളില്‍
കിടന്നെന്നെകൊല്ലാതെ കൊന്നു ?
പിന്നെയുമട്ടഹാസം, ബന്ധനസ്തനാക്കിനീ
യെന്നെയടക്കിക്കിടതിയെന്നഹങ്കരിച്ചോ?
വിഷവൃക്ഷംപോലെന്നെ വളര്‍ത്തിവലുതാക്കി
പിന്നെയും ക്രൌര്യമേറ്റിയില്ലേ?
കരിങ്കല്‍ചുമരുകള്‍ക്കുള്ളില്‍നീ
എന്നെപിന്നെയുംപിന്നെയും അടിച്ചമര്‍ത്തീ.
ഞാനോരുപക്ഷിയായി പരന്നിടട്ടെ
സുണ്ടാരമാമീലോകമോന്നു കണ്ടിടട്ടെ
നിന്നിലെ നീയാണ് ഞാനെന്നുനീയെന്തേ
ഒരുമാത്രയൊന്നു നിനച്ചതില്ല?
ഇടിച്ചുനിരത്തിഞാനാകരിങ്കല്‍ ഭിത്തികള്‍
പോട്ടിചെറിഞ്ഞാ കാരിരുമ്പിന്‍ ബന്ധനങ്ങള്‍
കണ്ണുകള്‍ തുറക്കുക,ചിറകുകള്‍ വിരിക്കുക
വിശാലമാം ലോകമിതാ കാത്തിരിപ്പൂ
പുളച്ചുമദിച്ചുനീ യഴിഞ്ഞാടിയാറാടി വരിക
പിന്നെയെന്റെയുള്ളില്‍ എന്നിലെഞാനായി
സ്വസ്ഥനായികൊള്ളുക യിനി
അസ്വസ്ഥനാകും വരെയെങ്കിലും ........