
കുറിപ്പ്: ഏതു മനുഷ്യന്റെയും ജീവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില അനുഭവങ്ങള്‍ ഉണ്ടാകും. മറവിയുടെ അടിത്തട്ടിലേക്ക് തളളുംതോറും, ഏകാന്തതയില്‍
അവ പൂര്‍വാധികം ശക്തിയോടെ തിരികെ വരുന്നു. മനസിന്റെ അജ്ഞാതമായ ആഴങ്ങളില്‍ നിന്നും വരുന്ന ഈ ഓര്‍മ്മകള്‍, അനശ്വരങ്ങളാണ്........ മരണം ഇല്ലാത്തവ!!.....
ഒരു തേങ്ങലിന് ശ്രുതി മീട്ടി നീ ഇന്നെന്റെ
മണിവീണയില്‍ വന്നലിഞ്ഞതെന്തേ?
ഒരു നേര്‍ത്ത ഹിമാകണംപോലെ നീ ഇന്നുമെന്‍
വ്രണിതമാം ഹൃദയത്തില്‍ ഊര്ന്നതെന്തേ?
മറവി തന്‍ മഴമുകില്‍ നീക്കി നീ മിഴികളില്‍,
പെരുമഴത്തുള്ളികള്‍ പെയ്തതെന്തേ ?
ഓരാതിരിക്കെ ചിലമ്പിച്ച ചിന്തയില്‍,
അലസമായ് നീന്തി തുടിച്ചതെന്തേ?
രാഗവും താളവും അലിഞ്ഞോരപാട്ടില്‍ നീ,
വീണ്വാക്ക് ചൊല്ലുവാന്‍ വന്നതില്ലേ?
ഇരവില്‍, നിലാവിന്റെ കുളിരില്‍, നീ വിറയാര്‍ന്ന-
നിഴലട്ടമായ് എന്റെ മുന്‍പിലെത്തി
തോട്ടം തിമിര്‍ക്കുന്ന സന്ധ്യയില്‍ നീ
ഭദ്രകാളിയായി വിശ്വം നിറഞ്ഞു നിന്ന് ...
നന്തുണിപാട്ടിന്‍റെ ശീലുകള്‍ക്കപ്പുരം ,
കാലം വിമൂകം ഭയന്ന് നിന്നൂ.
ഇടനെഞ്ചില്‍ വീഴും വിലാപകാവ്യം പോലെ,
നിന്റെ കാലൊച്ചകള്‍ കേട്ടുനിന്നു...
ഭ്രാന്തമായ് അലറുന്ന നഗരതിനപ്പുറം..
വന്യമായ് ആര്‍ക്കുന്ന ബോധത്തിനപ്പുറം..
സാമം മുഴക്കുന്നോരത്മവിനപ്പുറം..
ആഹുതി ചെയ്തു ചിത ഒരുക്കുന്നു ഞാന്‍..
നിശീധത്തില്‍ ഉണരും നിലാപ്പക്ഷിയെപോലെ,
ഇലകള്‍ കൊഴിക്കുന്ന ചൂട്കാറ്റിനെപോലെ
ഹൃദയ തുടിപ്പില്‍ നീ ,ഒരു കുഞ്ഞു തുമ്പി പോല്‍,
വിടരുന്ന പൂവുപോല്‍ ഉണരുന്നുവോ ഇനി??
നീ വീണ്ടും ഉണരുന്നുവോ????