
പെട്രീഷ്യ എം.ഡി.യുടെ സെക്രട്ടറിയാണ്. ഓഫീസിന്റെ സര്‍വ്വചലനങ്ങളും അവള്‍ അറിയും.നാല്‍പതിന്റെ മുറ്റത്ത് ഇരുപതുകളുടെ തിളക്കമാണ്. അവളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് എല്ലാവരും ഓരോന്ന് പറയും. ഒന്നിനും അവള്‍ ചെവി കൊടുക്കാറില്ല. ഇവരൊക്കെ തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അവളുടെ സഹായം തേടിയിട്ടുണ്ട്. അയാള്‍ ഓര്‍ത്തു.
ഒരു ശനിയാഴ്‌ച ഓഫീസിലെ തിരക്കൊഴിഞ്ഞ നേരം അവള്‍ അയാളെ ക്യാബിനിലേക്കു വിളിപ്പിച്ചു.
?ഗോപന്‍ ഫ്രീ ആണെങ്കില്‍ ഒന്നു വരണം.? അവള്‍ ഇന്റര്‍കോമിലൂടെ മൊഴിഞ്ഞു.
ശീതീകരിച്ച ക്യാബിനിലേക്ക് അയാള്‍ പ്രവേശിച്ചു. എം. ഡി. ഒരാഴ്‌ച ലീവിലാണ്. അതിനാല്‍ അവളുടെ ക്യാബിനോട് ചേര്‍ന്ന മുറിയില്‍ വെളിച്ചമില്ല.
?ഗോപന്‍ ഇരിക്ക്.?

മാര്‍ദ്ദവമുള്ള കുഷ്യനുള്ള ചെയറില്‍ അയാള്‍ ഇരുന്നു. വിളിപ്പിച്ചത് എന്തിനെന്നറിയാതെ പരുങ്ങിയ അയാളോട് അവള്‍ പറഞ്ഞു.
?വെറുതെ ഒന്നു സംസാരിക്കാമെന്നു കരുതി.?
?ഉം?
ഗോപനെ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഗോസിപ്പുകളില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ല. വിലാസിനി, ജാന്‍സി, ബെറ്റി, ഗോവിന്ദ്, ജോര്‍ജ്, ജെസ്സി.... ഇവരാരുമായും നിങ്ങള്‍ക്ക് ചങ്ങാത്തമില്ല. ശരിക്കും നിങ്ങള്‍ ഒറ്റപ്പെട്ട ഒരു ദ്വീപാണ്
?ഉം?
?അവര്‍ക്കില്ലാത്ത ചില ക്വാളിറ്റികള്‍ നിങ്ങള്‍ക്കുണ്ട്.?
എന്താണവള്‍ ഉദ്ദേശിക്കുന്നതെന്നറിയാതെ അയാള്‍ പകച്ചിരുന്നു.
?ഗോപന്‍ ഒരിക്കലും മോശപ്പെട്ട നിലയില്‍ പെരുമാറിയിട്ടില്ല. ഈ ക്യാബിനില്‍ ഞാന്‍ ആവശ്യപ്പെടാതെ എത്തി ?വള്‍ഗര്‍ കമന്റ്‌സ്? പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. റിട്ടയര്‍മെന്റിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളവര്‍ കാണിച്ച കോപ്രായങ്ങള്‍ കണ്ടിട്ടുണ്ട്. എന്റെ ശരീര വര്‍ണ്ണനയ്‌ക്കായി അവര്‍ എത്ര സമയം നീക്കി വെച്ചുവെന്ന് അറിയില്ല. അറിയാതെ കൈവിരലുകളില്‍ സ്‌പര്‍ശിച്ചപോലെ അഭിനയം അവസരം കിട്ടിയാല്‍ ശരീരഭാഗത്തെവിടെയെങ്കിലും തൊടുന്ന മാന്യന്മാര്‍.....
മമ്മി പറഞ്ഞിട്ടുണ്ട്. ഈ ജോലിയില്‍ ഇതൊക്കെ പതിവാണെന്ന് ഇതിലപ്പുറവും.
?ഉം? അയാള്‍ മൂളി
ഞാന്‍ ഇന്നസെന്റാണെന്ന് ഒരിക്കലും അവകാശപ്പെടില്ല. ഹിപ്പോക്രസി എനിക്കിഷ്‌ടമല്ല.
ഗോപന് ക്യാരക്‌ടറുണ്ട്. ആ നിലയ്‌ക്ക് എനിക്ക് ബഹുമാനവും. ഈ ഓഫീസില്‍ ഞാന്‍ ബഹുമാനിക്കുന്നത് നിങ്ങളെയാണ്.

ഏറെക്കാലമായി മനസ്സില്‍ കരുതി വച്ചത് പറഞ്ഞൊഴിഞ്ഞ ആശ്വാസം അവളുടെ മുഖത്ത് അയാള്‍ കണ്ടു. മുഖം ചുവന്നുതുടുത്തിരുന്നു.
പ്രൈവറ്റ് ലൈഫിലും, ഇവിടെയും എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാം. അസ് ... എ.... ഫ്രണ്ട് ആന്റ് മോര്‍ ഓവര്‍....
?പെട്രീഷ്യ? - അയാള്‍
?യെസ് ?
?ഫാമിലിയെപ്പറ്റി ഒന്നും പറഞ്ഞില്ല.?
?മമ്മി ... പിന്നെ ഞാന്‍.?
?വൈ യു ചൂസ് എ ലോണ്‍ലി...?
?നോ ഗോപന്‍?
ടൈപ്പ്, ഷോര്‍ട്ട് ഹാന്‍ഡ് പഠനത്തിനുശേഷം ഞാന്‍ തുടങ്ങിയതാണ് ജോലി ഇന്ന് ഇവിടെ എത്തി. ഞങ്ങള്‍ എന്നും ഒറ്റയ്‌ക്കായിരുന്നു. മമ്മിയും ഞാനും. പപ്പ നേവിയില്‍ നിന്നും വല്ലപ്പോഴും ലീവില്‍ എത്തുന്ന അതിഥി.
അവളുടെ വാക്കുകളില്‍ ബാല്യത്തിലെ ഒറ്റപ്പെടലും കണ്‍കോണുകളില്‍ നനവും അയാള്‍ കണ്ടു.
ചെറുപ്പത്തിലേ ഞങ്ങളുടെ ജീവിതം സോഷ്യലൈസ്‌ഡ് ആയിരുന്നു. മദ്യത്തിന്റെ മണമൊന്നും പ്രായമായപ്പോഴേയ്‌ക്കും പുതുമയല്ലാതായി.
വെക്കേഷന്‍ കാലത്തെ ടൂര്‍ രസകരമായിരുന്നു. ഗോവ, പോണ്ടി... എല്ലായിടത്തും കറങ്ങുകയായിരുന്നു.
എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു ഫ്രഡി. അക്വാട്ടിക് ക്ലബിലും, ടെന്നീസിലും അവന്‍ ആക്‌ടീവായിരുന്നു. ഇപ്പോള്‍ മര്‍ച്ചന്റ് നേവിയില്‍ ഏതോ ഹോങ്കോങ് ഷിപ്പിലാണ്. ഇടയ്‌ക്ക് വിളിക്കും. അവന്‍ വരുമ്പോള്‍ ഞങ്ങള്‍ ഒത്തുകൂടും.
ടു ബീ മോര്‍ ഫ്രാങ്ക് .... അവനെ ഞാന്‍ പ്രണയിക്കുന്നു. മാര്യേജിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല.
?വെന്‍ ഹീ കം ഫോര്‍ ഗുഡ് വി ലീവ് ടുഗെദര്‍.?
?വളരെ നല്ലത്? - ഗോപന്‍ പറഞ്ഞു. ഇഷ്‌ടപ്പെട്ടവരുടെ കൂടെ കുറച്ചുകാലമെങ്കില്‍ അത്രയും സുഖമായി ജീവിക്കുക. ജീവിതം അത്രയ്‌ക്കെല്ലാമെ ഉള്ളൂ- ഗോപന്‍ തുടര്‍ന്നു.
?യെസ്, ദേര്‍ യു ആര്‍.?
?ഗോപന്‍ പ്രാക്‌ടിക്കലാണ്;ഫിലോസഫിക്കല്‍ ടൂ.?
?ഗോപന്‍ ... ഡോണ്ട് റിവീല്‍ ആള്‍ ദീസ് തിംഗ്‌സ് ടു എനി. ഐ നോ യു നെവര്‍....

മറ്റു പുറം വരായ്‌കകള്‍ നിനക്കില്ലല്ലോ.
?അറ്റ്‌ലീസ്റ്റ് ഐ ഹാവ് ടു ഡു ദിസ് മച്ച് ഫോര്‍ യൂ? - പെട്രീഷ്യ പറഞ്ഞു.
അവളുടെ ഫോണ്‍ ശബ്‌ദിച്ചപ്പോള്‍ ഗോപന്‍ യാത്ര പറഞ്ഞു ക്യാബിനു പുറത്തിറങ്ങി.
തന്റെ ഇരിപ്പിടത്തിലേക്കു നടക്കുമ്പോള്‍ ഗോപന്‍ ആഗ്രഹിച്ചത് അവളുടെ ഫ്രഡി എത്രയും വേഗം മടങ്ങി എത്തി അവള്‍ക്കൊപ്പം ഒരു ജീവിതം തുടങ്ങട്ടെയെന്നാണ്.