Monday, 12 April 2010

വിഷുവം--പ്രസീദ പത്മയുടെ കവിത

ഇല്ല, ഗ്രാമത്തിന്‍ വെളിച്ചം;
മണവും മമതയും.
ഇല്ല, വാസന്തചന്ദ്രോദയം;
വിഷുവ വിശുദ്ധി.

പറന്നേപോയ്‌ വിഷുപ്പക്ഷി...
മറന്നേപോയ്‌ വിഷുപ്പാട്ട്‌...

വായുവില്‍,വ്യോമത്തില്‍
രാസവിഷധൂളികള്‍..
മണ്ണില്‍,തണ്ണീരില്‍
വികീര,ണാണവ കാളകൂടം..

മാത്രതോറും മരിക്കുന്ന ഭൂമിക്ക്‌
ചരമഗീതം ചമച്ചാര്‍ക്കു,ന്നാര്‍ത്തികള്‍..!

അപ്പോഴു, മാര്‍ദ്ര,മൊരഭൗമ
സൗവര്‍ണ്ണസ്വപ്നമായ്‌
പൂക്കുന്നു കൊന്നയും ചാര്‍ച്ചക്കാരും,
പീതശാന്തിയായ്‌... ഹരിതക വിശുദ്ധിയായ്‌..!

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP