പ്രസീത പത്മ
രോമം കത്രിക്കുന്നവരുടെ മുന്നില്‍
ഒരു അജം,പോലയാള്‍ നിന്നു.
പുരുഷാരത്തിന്റെ ആരവ,മുയര്ന്നുയര്ന്നേ പൊങ്ങി,
പീലാത്തോസ് ചോദ്യമാവര്‍ത്തിച്ചു കൊണ്ടേയിരുന്നു;
അയാള്‍ മൗനം ദീക്ഷിച്ചേ നിന്നു
അപ്പോള്‍
കണ്ണുചോദി-ച്ചെന്തു കണ്ടു ജീവിതത്തില്‍..?
അയാളോര്‍ത്തു:
കീടാണു, കിടക്കയില്‍ പിടയുന്ന പെണ്ണ്;
പിന്നെ ചുങ്കക്കാരേം പാപികളേം.
കാതു ചോദി-ച്ചെന്തു കേട്ടു..?
അമ്മയുടെ ശാപം, പ്രണയിച്ച പെണ്ണിന്റെ പ്രാക്ക്,
പിന്നെ മുപ്പത് വെള്ളിക്കാശിന്റെ കിലുക്കം.
നാസിക ചോദി-ച്ചെന്തു വാസനിച്ചു..?
അനീതിയുടെ നാറ്റം, അഴുകുന്ന ബന്ധദുര്ഗന്ധം
പിന്നെ മഗ്ദലനമറിയത്തിന്റെ വിലയേറിയ പരിമളം.
രസന ചോദി-ച്ചെന്തു രുചിച്ചു..?
മുലപ്പാല്‍ നിഷേധം, ഒറ്റപ്പെടലിന്റെ കയ്പ്പ്
പിന്നെ കാണാത്ത ശൂലേംകാരിയുടെ പ്രണയപ്രസാദം.
ഹൃദയം ചോദി-ച്ചെന്തനുഭവിച്ചു..?
ഏകാകിയുടെ നോവ്, ന്യായപ്രമാണങ്ങളുടെ പുച്ഛം
പിന്നെ കോഴികൂവും മുന്‍പ് തള്ളിപ്പറയുന്ന പ്രേമം
മനസ്സ് ചോദി-ച്ചെന്തു നേടി ജീവിതത്തില്‍..?
അനാഥന്റെ വിശപ്പ്,വിധവയുടെ രണ്ട് കാശ്
പിന്നെ കുരിശില്‍ കൈവെടിയുന്ന ദൈവത്തിന്റെ സ്വാര്‍ത്ഥത...
പുരുഷാരത്തിന്റെ ആരവമുയര്ന്നുയര്ന്നേ തുടര്‍ന്നു
പീലാത്തോസ് ക്രുദ്ധനായ് ചോദ്യമാവര്ത്തിച്ചേ നിന്നു:
" നിന്നെ ഞാനെന്തിന് സ്വതന്ത്രനാക്കണം..?"
അയാള്‍ സൗമ്യനായ് പറഞ്ഞു:
തോല്ക്കാ-നങ്ങനെ ചിലര്‍ക്ക് ജയിക്കാന്‍...
നോവാ-നങ്ങനെ ചിലര്‍ക്ക് ചിരിക്കാന്‍...
വിഡ്ഢിയാകാ-നങ്ങനെ ചിലര്‍ക്ക് മിടുക്കരാകാന്‍..
കുറ്റവാളിയാക്കാ-നങ്ങനെ ചിലര്‍ക്ക് ന്യായാധിപരാകാന്..
എന്നു, മാരോപാണക്കുരിശേറാ-നങ്ങനെ ചിലര്‍ക്ക്
പീലാത്തോസായി കൈ കഴുകാന്‍....
ഹൃദയം ചോദി-ച്ചെന്തനുഭവിച്ചു..?
ReplyDeleteഏകാകിയുടെ നോവ്, ന്യായപ്രമാണങ്ങളുടെ പുച്ഛം
പിന്നെ കോഴികൂവും മുന്‍പ് തള്ളിപ്പറയുന്ന പ്രേമം
കവിതയുടെ പ്രമേയം ഗൌരതരമെങ്കിലും വേണ്ടുന്ന ശ്രദ്ധയോടെ അത് കൈകാര്യം ചെയ്തില്ല എങ്കിലും നന്നായിട്ടുണ്ട്