`തോട്ട് ആഫ്‌റ്റര്‍ ഡ്രോട്ട്' - വരള്‍ച്ചയ്‌ക്കുശേഷമുള്ള
ചിന്ത. എത്രയോ മൂല്യവത്തായ ചിന്തയാണ് ഇതെന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. കടുത്ത വരള്‍ച്ചയ്‌ക്കുശേഷമുള്ള കാക്കയുടെ പ്രതികരണം. കുടവും കാക്കയുമാണ് അജിത്‌കുമാറിന്റെ ചിത്രങ്ങളിലെ പ്രധാന വിഷയം. ജീവിതത്തെ കുടമായും സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഓരോരുത്തരും കാക്കയായും അജിത്തിന്റെ ചിത്രങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയും.കാക്ക സര്‍വജീവജാലങ്ങളെയും പ്രതിനിധീകരിക്കുമ്പോള്‍ പഴയ കഥയിലെ കാക്ക സ്വസാമര്‍ത്ഥ്യം ഉപയോഗിച്ച് ജലം കണ്ടെത്തുന്നുണ്ടെങ്കിലും പുത്തന്‍ യുഗത്തിന്റെ വ്യതിയാനങ്ങള്‍
കാക്കയ്‌ക്ക് ഒരുതുള്ളി വെള്ളംപോ
ലും കണ്ടെത്താനാവുന്നില്ല എന്ന ദയനീയ സത്യം അജിത് തന്റെ ചിത്രങ്ങളിലൂടെ വെളിവാക്കുന്നു.വരള്‍ച്ചയെ സ്വാഗതം ചെയ്യുന്ന സമൂഹത്തിന് അതിജീവനത്തിന്റെ മാസ്‌മരികമായ വിളംബരമാണ് നമുക്ക് ചിത്രങ്ങളിലൂടെ നല്‍കുന്നത്. പ്രകൃതിയുടെ ദൈന്യത മാനുഷിക ഹൃദയത്തിലേക്ക് കാക്ക എന്ന വൈകാരികതയിലൂടെ പ്രേക്ഷക മനസിലെത്തിക്കുന്നതില്‍ ഇദ്ദേഹം ശ്രമികുന്നു എന്നത് തികച്ചും സ്വാഗതാര്‍ഹമാണ്.
കുടിവെള്ളം തേടിയലയുന്നവരുടെ വിഭ്രാന്തിയും അത് ദുരുപയോഗം ചെയ്യുന്നവരുടെ നേര്‍ക്കാഴ്‌ചയും
കുഴല്‍ക്കിണര്‍ എന്ന
പ്രതിഭാസത്തോടെ ഭൂമിയുടെ രക്തം ഉറ്റിക്കുടിക്കുന്നതിന്റെ പ്രത്യാഘാതവും ഈ മുപ്പത്തിമൂന്നുകാരന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കുന്ന സന്ദേശമാണ്.വൈറ്റില പൊന്നുരുന്നി സ്വദേശിയായ അജിത്‌കുമാര്‍ രവിപുരം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയുടെ എല്ലാ ഭാവങ്ങളും കൈമുതലാക്കി തന്റെ ചിത്രങ്ങളിലൂടെ ഓരോ കാഴ്‌ചക്കാരനും ചിന്തകളുടെ മാസ്‌മരിക പ്രപഞ്ചം തന്നെ സൃഷ്‌ടിക്കുകയാണ്. http://www.theartmantra.com/
Phone: 9846367
555




No comments:
Post a Comment