Monday, 14 December 2009

സൂഫി ംദനിയെ ആര്‍ക്കാണ്‌ പേടി

ടൈറ്റസ്‌ കെ. വിളയില്‍ (ചീഫ്‌ എഡിറ്റര്‍ വാസ്‌തവം ദിനപ്പത്രം)

തടിയന്റവിട നസീര്‍ പിടിയിലായതോടെ കേരളത്തിലെ തീവ്രവാദി പ്രവര്‍ത്തനങ്ങളുടെയും അവര്‍ക്ക്‌ കുടപിടിച്ച വ്യക്തികളുടെയും സംഘടനകളുടെയും ശക്തികളുടെയും രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്ത്‌ വന്നുകൊണ്ടിരിക്കുകയാണ്‌. പ്രത്യക്ഷ ശ്രവണത്തില്‍ തന്നെ അത്ഭുതം ജനിപ്പിക്കുന്ന ഈ വാസ്തവങ്ങളുടെ തുമ്പത്ത്‌ ക്രൂശിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്‌ ഇപ്പോള്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ ംദനിയും ഭാര്യ സൂഫി ംദനിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും.


കേരളത്തിലെ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും രക്ഷകര്‍തൃത്വത്തിലാണ്‌ നടന്നതെന്ന്‌ നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നതാണ്‌. എന്നാല്‍, ഈ സൂചനകള്‍ ലഘുവായി കാണാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഇന്റലിജന്റ്സ്‌ ബ്യൂറോയും മാധ്യമങ്ങളും കണ്ടെത്തിയ ഞെട്ടിക്കുന്ന വസ്തുകള്‍ കേവലം അവാസ്തവ പ്രചാരണങ്ങളാണെന്ന്‌ വരുത്തി തീര്‍ക്കാനുമായിരുന്നു ആഭ്യന്തരവകുപ്പിന്റെയും മന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും കൗശലപൂര്‍വമുള്ള ശ്രമങ്ങള്‍. എന്നാല്‍, തടിയന്റവിട നസീര്‍ പിടിയിലായതോടെ, ഇനിയെങ്ങനെ സത്യങ്ങള്‍ക്ക്‌ മുമ്പില്‍ നെഞ്ചുവിരിച്ച്‌ നില്‍ക്കും എന്നറിയാതെ എരിപൊരി സഞ്ചാരം കൊള്ളുകയാണ്‌ ആഭ്യന്തരമന്ത്രിയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പല ഉന്നതന്മാരും.


പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ ംദനിയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ തീവ്രവാദികളുമായി ംദനിയുടെ ഭാര്യ സൂഫി ംദനിയ്ക്ക്‌ അടുത്ത ബന്ധമുണ്ട്‌ എന്ന്‌ സ്ഥാപിക്കുന്ന തെളിവുകള്‍ നേരത്തെ തന്നെ പോലീസിന്‌ ലഭിച്ചിരുന്നതാണ്‌; മാധ്യമങ്ങളത്‌ പുറത്ത്‌ കൊണ്ടുവന്നതുമാണ്‌. എന്നാല്‍, സൂഫി ംദനിയെ ആരൊക്കെയോ ഭയക്കുന്ന മട്ടില്‍ അവരെ സംരക്ഷിക്കാനാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ആഭ്യന്തരവകുപ്പും ശ്രമിച്ചതെന്ന്‌ ഇന്നലെ വരെയുള്ള നടപടികള്‍ അടിവരയിട്ട്‌ സ്ഥാപിക്കുന്നു.


കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍, മുസ്ലീം ന്യൂനപക്ഷങ്ങളിലേക്ക്‌ കടന്നുകയറാനെന്ന വ്യാജേന പിഡിപിയുമായുണ്ടാക്കിയ രാഷ്ട്രീയ ബാന്ധവത്തിന്‌ മറ്റുചില മാനങ്ങളും അര്‍ത്ഥങ്ങളുമുണ്ടെന്ന്‌ സംശയിപ്പിക്കുന്ന രീതിയിലാണ്‌ സംഭവങ്ങളുടെ പോക്ക്‌. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ പോഷിപ്പിക്കുന്ന ഒരു സംഘടനയുമായും സംവിധാനവുമായും രാഷ്ട്രീയ ബാന്ധവം പാടില്ല എന്ന പാര്‍ട്ടിയുടെ ദേശീയ നയം ധിക്കരിച്ച്‌ പിണറായി വിജയന്‍ അടക്കമുള്ളവര്‍ പിഡിപിയുമായും അബ്ദുള്‍ നാസര്‍ ംദനിയുമായും ഉണ്ടാക്കിയ നീക്കുപോക്ക്‌ ഇപ്പോള്‍ വീണ്ടും വിചാരണക്ക്‌ വിധേയമാവുകയാണ്‌. പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന അച്യുതാനന്ദന്‍ അടക്കമുള്ള ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്‌ തൃണവത്കരിച്ച്‌, അണികളെ തീര്‍ത്തും കൊഞ്ഞാണന്മാരാക്കി പിണറായി വിജയനും സ്തുതിപാഠകരും ചേര്‍ന്ന്‌ പിഡിപിയുമായി ഉണ്ടാക്കിയ അടവുനയത്തിന്‌ രാഷ്ട്രീയത്തിലുപരി മറ്റുചില മാനങ്ങളുണ്ടെന്ന്‌ ഇന്ന്‌ അണികളെ കൊണ്ട്‌ പോലും സംശയിപ്പിക്കുന്ന തലത്തിലേക്ക്‌ സംഭവങ്ങള്‍ ഉരുത്തിരിഞ്ഞുകഴിഞ്ഞു.


അന്ന്‌ പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ ഈ കടുംപിടുത്തം മൂലം അണികള്‍ പൊതുസമൂഹ മധ്യേ നാണം കെട്ടതും ഇടതുമുന്നണിയില്‍ ശൈഥില്യം സംഭവിച്ചതുമൊക്കെ നിസാരമായി കണ്ടുകൊണ്ട്‌ ംദനിയെയും പിഡിപിയെയും ന്യായീകരിച്ചത്‌ എന്തിനായിരുന്നു എന്ന ചോദ്യം പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനു നേരെ ആയിരം ശരമുനകളോടെ ഇപ്പോള്‍ തിരിച്ചെത്തുകയാണ്‌. ഈ സംരക്ഷണം ഒന്നുകൊണ്ടുമാത്രമായിരുന്നു തെരഞ്ഞെടുപ്പിന്‌ മുമ്പുതന്നെ, തീവ്രവാദികളുമായി സൂഫിയ ംദനിക്ക്‌ അഭേദ്യമായ ബന്ധമുണ്ടെന്നറിഞ്ഞിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറാകാതിരുന്നത്‌. സൂഫിയെയും ംദനിയെയും അവര്‍ക്ക്‌ ബന്ധമുള്ള തീവ്രവാദികളെയും സംരക്ഷിക്കാനെന്നോണം, കേരളത്തിലെ തീവ്രവാദി കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം ആഭ്യന്തരവകുപ്പ്‌ ഇടപെട്ട്‌ മന്ദീഭവിപ്പിക്കുക വരെയുണ്ടായി. ഒരു ഘട്ടത്തില്‍ ഈ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിഐജി വിനോദ്‌ കുമാറിനെ തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ച്‌ വരുത്തി വിശദാംശങ്ങള്‍ ആരായേണ്ട അവസ്ഥ മുഖ്യമന്ത്രിക്കുണ്ടായി എന്നുപറയുമ്പോള്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട്‌ ഈ വിഷയത്തില്‍ നടന്ന അട്ടിമറിയുടെ ആഴം ഊഹിക്കാവുന്നതേയുള്ളു.


തെരഞ്ഞെടുപ്പിന്‌ ശേഷം, പിഡിപി ബാന്ധവം പാര്‍ട്ടിയുടെ മാന്യതയ്ക്ക്‌ മേല്‍ പതിച്ച കളങ്കമാണെന്ന്‌ ബോധ്യപ്പെട്ടതിന്‌ ശേഷമാണ്‌ അബ്ദുള്‍ നാസര്‍ ംദനിയെയും സൂഫി ംദനിയെയും സാങ്കേതികമായ ചോദ്യം ചെയ്യലിന്‌ അന്വേഷണ സംഘത്തിന്‌ അനുമതി ലഭിച്ചത്‌. എന്നാല്‍, അതില്‍ നിന്ന്‌ ഒരു ചുവട്‌ മുന്നോട്ട്‌ പോകാന്‍ അവര്‍ക്ക്‌ അധികാരം നല്‍കിയതുമില്ല. അപ്പോഴും കേരളത്തിലെ തീവ്രവാദി പ്രവര്‍ത്തനങ്ങളെ കുറിച്ചും അതില്‍ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ചുമെല്ലാം പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ആഭ്യന്തരവകുപ്പിനും മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അതൊന്നും കാര്യമാത്ര പ്രസക്തമായ വെളിപ്പെടുത്തലുകളായി ബോധ്യപ്പെട്ടില്ല എന്നതാണ്‌ അതിശയിപ്പിക്കുന്ന മറ്റൊരു വാസ്തവം.


തടിയന്റവിട നസീര്‍ പിടിയിലായതോടെ കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫി ംദനി പത്താം പ്രതിയാണെന്ന്‌ സമ്മതിക്കാതിരിക്കാന്‍ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിയാത്ത അവസ്ഥയിലാണ്‌. തീവ്രവാദികള്‍ നടത്തിയ ആ വിധ്വംസക പ്രവര്‍ത്തനത്തിലെ 10-ാ‍ം പ്രതിയാണെന്ന്‌ വ്യക്തമായിട്ടും സൂഫി ംദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കോടിയേരിയുടെ പോലീസിന്‌ മുട്ടുവിറക്കുന്നുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ ദുരൂഹമായ ഒട്ടേറെ വസ്തുതകളും ബന്ധങ്ങളും ഉണ്ടായിരിക്കണം. സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ പ്രതിയാകുന്ന വ്യക്തിയെ ആഴ്ചകളോളം കസ്റ്റഡിയില്‍ വെച്ച ശേഷം മാത്രം അറസ്റ്റ്‌ രേഖപ്പെടുത്തുന്ന ചരിത്രമുള്ളിടത്താണ്‌ പ്രധാന പ്രതിയാണ്‌ സൂഫി ംദനി എന്നറിഞ്ഞിട്ടും അവരെ അറസ്റ്റ്‌ ചെയ്യാതിരിക്കുന്നതെന്നോര്‍ക്കണം. പ്രതിപ്പട്ടികയില്‍ 10-ാ‍ം സ്ഥാനത്ത്‌ പ്രതിചേര്‍ത്ത്‌ ആ വിവരം സത്യവാങ്മൂലമായി കോടതിയെ അറിയിച്ച പോലീസ്‌ സൂഫി ംദനിയെ അറസ്റ്റ്‌ ചെയ്യേണ്ടതിന്‌ പകരം അവരോട്‌ വനിതാ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയാണുണ്ടായത്‌. ഇതും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണെന്ന കാര്യത്തില്‍ സംശയമില്ല.


പോലീസ്‌ ആവശ്യപ്പെട്ടിട്ടും സൂഫി ംദനി , പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകാതെ മുന്‍കൂര്‍ ജാമ്യത്തിന്‌ കോടതിയെ സമീപിക്കുകയാണുണ്ടായത്‌. മുന്‍കൂര്‍ ജാമ്യാപേക്ഷ വാദം കേള്‍ക്കാനായി തിങ്കാളാഴ്ചത്തേക്ക്‌ കോടതി പോസ്റ്റ്‌ ചെയ്തപ്പോള്‍ അന്നുവരെ തന്നെ അറസ്റ്റ്‌ ചെയ്യാന്‍ അനുവദിക്കരുതെന്ന സൂഫിയുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. എന്നിട്ടും തിങ്കളാഴ്ച ഹര്‍ജിയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതുവരെ സഫിയെ അറസ്റ്റ്‌ ചെയ്യരുതെന്നാണ്‌ ആഭ്യന്തരവകുപ്പില്‍ നിന്ന്‌ സംഘത്തിന്‌ ലഭിച്ചിട്ടുള്ള കര്‍ശന നിര്‍ദേശം. ഇതിന്‌ ആഭ്യന്തരവകുപ്പ്‌ പറയുന്ന 'ന്യായ'മാണ്‌ അടുത്തകാലത്ത്‌ കേട്ട ഏറ്റവും വലിയ ഫലിതം. സൂഫിയ തിങ്കളാഴ്ച വരെ സംസ്ഥാനം വിട്ട്‌ പോവുകയില്ല എന്ന്‌ ആഭ്യന്തരവകുപ്പിന്‌ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌ പോലും.


ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം പലനിഗമനങ്ങളിലുമെത്തിച്ചേരുന്നുണ്ട്‌. അതില്‍ പ്രധാനം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃനിരയിലെ ഉന്നതന്മാരില്‍ ചിലരെങ്കിലും സൂഫിയ ംദനിയെ ഭയക്കുന്നു എന്നതാണ്‌. കാരണം സൂഫി ംദനി പിടിയിലാവുകയും നേരായ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയുമുണ്ടായാല്‍ ചില വിപ്ലവ നേതാക്കളുടെയെങ്കിലും മുഖം മൂടി പിച്ചിചീന്തപ്പെടും എന്നതുതന്നെയാണ്‌. തീവ്രവാദികളുമായി ഈ നേതാക്കള്‍ക്കുള്ള അവിശുദ്ധ ബ്ധവും അവരുടെ രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങളും പുറത്തുവരുമെന്ന ഭയം തന്നെയാണ്‌ സൂഫിയയോടുള്ള മൃദുസമീപനത്തിന്‌ കാരണമെന്നും വിശ്വസിണ്ടേയിരിക്കുന്നു.




No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP