
നിശ്വാസത്തില്‍,
ഒരു അണുബോംബിണ്റ്റെ പിറവിയോ?
ശ്വാസനാളത്തില്‍ പുകച്ചുരുളിണ്റ്റെ വികൃതിയോ?
വിഴുങ്ങട്ടെ ഞാനീ പ്രപഞ്ചസത്യങ്ങളെ
വിധിയുടെ വിലാപം ഉറക്കെച്ചൊല്ലട്ടെ!
പക്ഷി പായുന്നു
കൂടെ ഞാനും പായുന്നു
ഈ വിഹായസ്സില്‍ ജനിതകം തിരയുന്നു.
യന്ത്രത്തോക്കുകള്‍ ആര്‍ത്തട്ടഹസിക്കവേ
ചുടുനിണം മണലിലൂടൊഴുകുന്നു
രക്തഗന്ധം മണക്കുന്നു
രക്തബന്ധം മറക്കുന്നു.
പെയ്തുതീരാത്ത കാര്‍മേഘം
കണ്ണീര്‍ പൊഴിക്കവേ.
മറവിയുടെ കൂട്ടായ്മയില്‍
ഞാനൊരിക്കല്‍ പഠിച്ചൊരദ്ധ്യായം
മഴവില്ലില്‍ മിഴിയറ്റ്
കഠോരശബ്ദത്തില്‍ മുഴക്കുമ്പോള്‍
ഓര്‍ക്കുവാനിഷ്ടപ്പെടാത്ത
പ്രേതഹാരണ്റ്റെ പിന്‍വിളി.
മുഴങ്ങട്ടെയീ മരുഭൂവിലൂടെ
മൂടട്ടെ എന്നിലെ വികാരത്തെ
തളയ്ക്കട്ടെ എന്നിലെ വിചാരത്തെ.
ഞാനിന്നുതേച്ച ചായക്കറയുടെ
മേച്ചിന്‍പുറങ്ങള്‍ തേടാതെ
ഈ രണഭൂമിയില്‍
ഒരിക്കലും തുറക്കാത്ത
കണ്‍മിഴികളെ തിരയാതെ
ജന്‍മസാഫല്യത്തെ കരിശീലയാല്‍
പുതപ്പിച്ചു;
നിഭൃതകാന്താരങ്ങളില്‍ അടക്കവേ
തുലാവര്‍ഷ പേമാരിയില്‍ കെട്ടടങ്ങുമോ
രണാങ്കണത്തിലെ വൈര്യവും വിഭ്രാന്തിയും.
----------------------------------------------------------------------------------------------------------------------------------------

വിലാസം
മട്ടമ്മേല്‍തുണ്ടി, c/o ജോണ്‍സണ്‍ കൈതവളപ്പില്‍
കുളത്തുങ്കബാവ റോഡ്, കൂത്താപ്പടി, തമ്മനം പി.ഒ,
കൊച്ചി-682019
ഫോണ്‍:-9645310625.
No comments:
Post a Comment