
എല്‍ദോ സി.എ
ഞാന്‍ വന്ന വഴിയില്‍ കണ്ടു ആ കാല്‍പാടുകള്‍
കാലം വന്നു വിളിച്ചിട്ടും എനിക്കായി കാത്തുനിന്നവ
എന്നോട് പറയാന്‍ എന്നെ കേള്‍പ്പിക്കാന്‍
ഒരുപാടു കഥകള്‍ കാത്തുവെച്ചവര്‍
കണ്ട സ്വപ്‌നങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുവാന്‍
കേട്ട സ്വാതന്ത്ര്യം അവകാശമാക്കുവാന്‍
നല്ല നാളേക്കായി സ്വന്ത ജന്മം ബലി കൊടുത്തവര്‍
അമരന്മാരിധീര പുത്രന്മാര്‍
ചുറ്റും പ്രകാശം പരത്താന്‍ സ്വയം എരിഞ്ഞൊടുങ്ങി
നാളെയുടെ വഴികാട്ടിയായി നന്മയുടെ നിറദീപമായി
മനസ്സുകളിലെരിയുന്ന കെടാവിളക്കായി
മറയാതെ നിന്നവര്‍
ചോര കൊണ്ട് ചരിത്രമെഴുത്തിയവര്‍
ജീവിതം കൊണ്ടു സന്ദേശമായവര്‍
നമിക്കുന്നു നിങ്ങളെ സാഷ്ടാംഗം
ഹ്രദയം കൊണ്ടെഴുതിയ അഭിവാദ്യങ്ങള്‍