
ക്രൂര,മിരുട്ടിന്റെ ആവാസമേട്ടില്‍
തനിയേ മുനിയുമൊരു
ചെരാതിന്‍ ചിരി
എനിക്കായൊരു ദീപാളിയൊരുക്കുന്നു..!
ജീവിതം ദുഷ്ക്കര പദപ്രശ്നം
പൂരണം തേടി സ്വപ്നങ്ങള്‍.
പുലരിയൊരു പ്രതീക്ഷ
നിര്‍നിദ്രം ഞാനും രാവും.
പ്രണയമൊരു പ്രളയം
നീയതില്‍ അശ്വത്ഥപത്രം.
ഞാനെന്നും അമാവാസി
നീ നിത്യദീപാവലി...