
വിട പറഞ്ഞ നിമിഷങ്ങളില്‍
വിറയാര്‍ന്ന വാക്കുകളില്‍
പറയാന്‍ മറന്നതെന്താണ്
നെയ്ത സ്വപ്നങ്ങളോ,എന്റെ നൊമ്പരങ്ങളോ
കാത്തിരുന്നത് നിനക്കു വേണ്ടി
കാത്ത് വെച്ചതും നിനക്കു വേണ്ടി
പറയാന്‍ മറന്നതും,മറക്കാന്‍ പഠിച്ചതും
നിനക്കു വേണ്ടി എന്റെ പ്രേയസി
എന്റെ മൌനത്തിനും
നിന്റെ യാത്രമൊഴിക്കും
ആയിരം അര്‍ത്ഥങ്ങള്‍,ആയിരം ഭാവങ്ങള്‍
വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു
കണ്ടു മുട്ടാം ഇനിയൊരിക്കല്‍
സ്വപ്നം കാണാം ഇനിയൊരിക്കല്‍
യാത്ര പറയാതെ പറയുന്നു ഞാന്‍
ശുഭയാത്ര എന്റെ പ്രേയസി