ഒടുവില്‍ വല്ല്യേട്ടന്റെ തീട്ടൂരം വന്നു : "അമിതാബ് ബച്ചന്‍ കേരളത്തിന്റെ ടൂറിസം ബ്രാന്റ് അംബാസഡര്‍ ആകണ്ട."


അമിതാബ് ബച്ചന്‍ ആവശ്യപ്പെട്ടതായിരുന്നില്ല ഈ സ്ഥാനം. ഒരു സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ മുഖാമുഖത്തിനിടയില്‍ വന്ന ചോദ്യത്തിന് മറുപടിയായാണ് "കേരളത്തിന്റെ ടൂറിസം ബ്രാന്റ് അംബാസഡര്‍


ഇതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ചൂണ്ടിക്കാട്ടാന്‍ ന്യായമുണ്ട്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് അമിതാബ് ബച്ചന്‍. കറതീര്‍ന്ന വര്‍ഗീയ വാദിയായ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറെ വര്‍ഗീയ വാദത്തിനും തീവ്രവാദത്തിനും ഏകാധിപത്യ ഭരണത്തിനുമെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും പികെ. ശ്രീമതിയും എളമരം കരീമും പിന്നെ ജയരാജന്മാരും വിപ്ലവ ശലാഖകളായി എരിയുന്ന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറാക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം അനുവദിക്കുന്നില്ല.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം എന്നുപറയുമ്പോള്‍ പൊട്ടിച്ചിരിക്കാത്ത ഒരു കല്ലുപോലും കേരളത്തിലില്ല. അത്രയ്ക്ക് സുതാര്യവും അങ്ങാടിപ്പാട്ടുമാണ് ഈ വിപ്ലവ നേതാക്കന്മാരുടെ ധാര്‍മ്മികതയും സദാചാരബോധവും അഴിമതി വിരുദ്ധ നിലപാടും ......അങ്ങനെ പലതും.
അതിജീവനത്തിന് വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാമെന്ന അഹങ്കാരമാണ് മേല്‍ സൂചിപ്പിച്ച നേതാക്കന്മാര്‍ നയിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ കുറേ നാളായി കേരളത്തില്‍ അനുവര്‍ത്തിച്ച് പോരുന്ന നയം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അധഃസ്ഥിത വര്‍ഗത്തിന്റെയും ദുര്‍ബല ജനതയുടെയും ഐക്യദാര്‍ഢ്യത്തിനും അവരുടെ മോചനത്തിനും അതിലൂടെ ചൂഷണമില്ലാത്ത ഒരു സമുദായം കെട്ടിപ്പടുത്ത് തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനാണ് പിണറായി വിജയന്‍ സ്കോഡ കാറില്‍ അഴിമതികേസ് വിചാരണയ്ക്ക് കോടതിയിലെത്തുന്നത്. കോടിയേരി ബാലകൃഷ്ണന്‍, ദിവസം തോറും ചെറുപ്പക്കാരനായി ഔദ്യോഗിക വാഹനത്തില്‍ കേരളത്തില്‍ ചുറ്റിയടിക്കുന്നു. അതിനാണ് ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ കള്ള് ഭക്ഷ്യപദാര്‍ത്ഥമാക്കാന്‍ ശ്രമം നടക്കുന്നത്. ഡിവൈഎഫ്‌ഐയിലേക്ക് യുവതികളെ ആകര്‍ഷിക്കാന്‍ യോഗ പരിശീലനം അനിവാര്യമാണെന്ന് സ്ഥാപിച്ചെടുക്കുന്നത് വിസ്മയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. നായനാരുടെ സ്മരണാര്‍ത്ഥം ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. വയനാട്ടില്‍ ഹൈക്കോടതി വിധി ധിക്കരിച്ച് കൈയേറ്റസമരം നടത്തുന്നത്. ഇത്തരത്തില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങളില്‍ പ്രത്യയശാസ്ത്ര സത്യസന്ധതയോടെ ഇടപെടുകയും ചെയ്ത് പരിഹാരം കണ്ടെത്തുന്ന കേരളത്തിലെ മാര്‍ക്സ്സിറ്റ് പാര്‍ട്ടിക്ക് ജീവന്‍ പോയാലും മോഡിയെ ന്യായീകരിക്കുന്ന അമിതാബ് ബച്ചനെ ബ്രാന്റ് അംബാസഡറാക്കാന്‍ കഴിയുകയില്ല.
ഈ നിലപാടിന്റെ കാര്‍ക്കശ്യം നാം

പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന വ്യക്തി ആരായാലും ദാക്ഷണ്യമില്ലാത്ത ശിക്ഷണനടപടിയാണ് അവര്‍ക്കെതിരെ സ്വകരിച്ചിട്ടുള്ളത്. ഇഎംഎസും നൃപനുമൊക്കെ ഇത്തരം ശിക്ഷകള്‍ അനുഭവിച്ചിട്ടുള്ളതാണ്. അവരെ ഇങ്ങനെ ശിക്ഷിച്ചതിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന പിണറായിയെയും വി.എസിനെയും ഒരു തട്ടത്തില്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരം താഴ്ത്തുക പോലും ചെയ്ത പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. അതായത് പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ ഒരു അനുരഞ്ജനത്തിനും പാര്‍ട്ടി തയ്യാറല്ല. അത് നേതാക്കന്മാരുടെ വ്യക്തിജീവിത കാര്യത്തിലായാലും മാറ്റമില്ല. തമിഴ്‌നാട്ടിലെ ഡബ്ല്യു ആര്‍ വരദരാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതും പാര്‍ട്ടിയുടെ വെള്ളം ചേര്‍ക്കാത്ത ഇത്തരം ധാര്‍മ്മിക നിലപാടുകളാണ്.
പൊട്ടിച്ചിരിക്കാന്‍ തോന്നുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്.......

മോഡി ഭൂരിപക്ഷ തീവ്രവാദത്തിന്റെ വക്താവാണെങ്കില്‍ ന്യൂനപക്ഷ തീവ്രവാദത്തിന്റെ വക്താവായിട്ടായിരുന്നു അബ്ദുള്‍ നാസര്‍ ംദനിയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടക്കമുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ പിടിയിലായ തടിയന്റവിട നസീര്‍ അടക്കമുള്ളവരില്‍ നിന്ന് പോലീസിനും ദേശീയ അന്വേഷണ ഏജന്‍സിക്കും ലഭിച്ചിട്ടുള്ള മൊഴികള്‍ അനുസരിച്ച് കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനും തീവ്രവാദികളെ സംരക്ഷുക്കുന്നതിലും ംദനിക്കും ഭാര്യ സൂഫി ംദനിക്കുമുള്ള പങ്ക് സംശയങ്ങള്‍ക്കെല്ലാം അതീതമായിട്ടുളള്‍താണ്. ആ ംദനിയുമായി പൊന്നാനി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയും ംദനിയുമായി വേദി പങ്കിടുകയും ചെയ്ത വിപ്ലവ പൂര്‍ണതയാണ് സഖാവ് പിണറായി വിജയന്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിഡിപിയുമായും അബ്ദുള്‍നാസര്‍ ംദനിയുമായും ഇടതുമുന്നണി സ്വീകരിച്ച രാഷ്ട്രീയ ബാന്ധവം തെറ്റായിരുന്നു എന്നും അത് പാര്‍ട്ടിയുടെ പ്ര്യാപിത നയങ്ങളെ അട്ടിമറിക്കുന്നതായിരുന്നു എന്നും പോളിറ്റ് ബ്യൂറോ അടക്കമുള്ള എല്ലാ സംവിധാനങ്ങളും കണ്ടെത്തിയതാണ്. എന്നിട്ടും പിണറായിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സഖാവ് കാരാട്ടിനോ സഖാവ് യെച്ചൂരിക്കോ നട്ടെല്ലുറപ്പുണ്ടായില്ല. പിണറായിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടാ
നമുക്ക്


ആവര്‍ത്തിക്കട്ടെ സഖാവെ, അമിതാബ് ബച്ചന്‍ ഇത്തരമൊരു സ്ഥാനം ആവശ്യപ്പെട്ടതല്ല. പോളിറ്റ് ബ്യൂറോ അംഗവും ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അമിതാബ് ബച്ചന്‍ തന്റെ സമ്മതം അറിയിച്ചത്. ഇങ്ങനെ ഒരു കത്തെഴുതും മുമ്പ് അമിതാബ് ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായിരുന്നു എന്ന വാസ്തവം കോടിയേരിക്ക് അറിയില്ലായിരുന്നോ...? ഇത്തരം വിവരക്കേടുകളെയാണോ പോളിറ്റ് ബ്യൂറോ മെംബറാക്കേണ്ടതും മന്ത്രിയാക്കേണ്ടതും....? കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ രോഷാകുലരായി ജനം മറിച്ചു വോട്ട് ചെയ്തത് ഇത്തരം തോന്ന്യാസങ്ങള്‍ നടത്താനായിരുന്നോ....?
ഒരു വാസ്തവം ആര്‍ക്കും നിഷേധിക്കാനാവില്ല. അമിതാബ് ബച്ചന്റെ മാന്യതയ്ക്കും രാഷ്ട്രീയ സത്യസന്ധതയ്ക്കും മുന്നില്‍ വെറും കൃമികളാണ് ഇന്ന് അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടുളള് കേരളത്തിലെ വിപ്ലവാചാര്യന്മാരായ നേതാക്കന്മാര്‍. അതുകൊണ്ടുതന്നെ ജനങ്ങളുടെ മുമ്പില്‍ വിഡ്ഢിവേഷം കെട്ടേണ്ടി വന്നത് അമിതാബ് ബച്ചനല്ല മറിച്ച് ഈ ജനവഞ്ചകര്‍ക്കാണ്.
അമിതാബ് ബച്ചന്‍ ബ്രാന്റ് അംബാസഡര്‍ ആകരുതെന്ന് പറയാന്‍ ഇവര്‍ക്കൊരര്‍ഹതയും ഇല്ല.ജയരാജിന്റെ കാര്‍ട്ടൂണ്‍ ലേഖനത്തിന്റെ മാറ്റു കൂട്ടുന്നു.
ReplyDelete