സജീവ് വെളിയന്നൂര്‍
മകളുടെ സുഹ്യത്തിന്റെ കല്ല്യാണത്തിന് വന്നപ്പോഴാണ് അദ്ദേഹത്തെ വീണ്ടും കണ്ടത്... എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ചയാണ്, എന്നിട്ടും യാതൊരു ശങ്കയും കൂടാതെ തന്നെ അവള്‍ക്ക്‌അയാളെ തിരിച്ചറിയാനായി. അല്ലെങ്കിലും ആ മുഖത്തിന് എന്തു വ്യത്യാസം ആണ് ഉള്ളത്..... മനം മയക്കുന്ന പുഞ്ചിരിയ്‌ക്കും വശീകരിക്കുന്ന കണ്ണുകള്‍ക്കും ഒരു മാറ്റവുമില്ല.. പിന്നെ മുടിയിലും താടിയിലും സ്വല്‌പം നര കടന്നു കൂടിയിട്ടുണ്ട്.......അല്ലെങ്കിലും മറക്കില്ലല്ലോ ഈ മുഖം! അന്ന് ആദ്യമായി കോളേജില്‍ വച്ച് കണ്ടപ്പോഴേ മനസ്സില്‍ പതിഞ്ഞ് പോയതാണാല്ലോ വശ്യമനോഹരമായ അദ്ദേഹത്തിന്റെ ആ പുഞ്ചിരിയ്‌ക്കുന്ന മുഖം............
ഗായത്രിയുടെ മനസ്സ് കാമ്പസിലേയ്‌ക്ക് ചിറകടിച്ച് പറന്നു.......ആരോടും എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാത്തിന് ഉടമയായ തന്നെക്കുറിച്ച് പലരും പലതും പറഞ്ഞിരിക്കാം. അല്ലെങ്കിലും സോഷ്യലായി പെരുമാറുന്നവരുടെ നേരേ പത്തി വിരിക്കാന്‍ സമൂഹത്തിന് ഉത്സാഹമാണല്ലോ..... "കുട്ടീടെ സ്വഭാവം ഒരര്‍ത്ഥത്തില്‍ നല്ലത് തന്ന്യാ " പക്ഷേ ജീവിതത്തില്‍ താന്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടേക്കും.... എന്ന് മുഖത്ത് നോക്കി പറഞ്ഞ ഒരേയൊരു മനുഷ്യന്‍ ആയിരുന്നു അദ്ദേഹം അതായിരുന്നു പരിചയപ്പെടലിന്റെ തുടക്കം... അദ്ദേഹത്തില്‍ ഒരു കലാകാരന്‍ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ആരാധനയായി അത് പ്രേമത്തില്‍ കലാശിക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ലാ നിഷ്‌കളങ്കനായിരുന്നു അദ്ദേഹം കാപട്യമെന്തെന്നറിയാത്ത, സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു മനസിന്റെ ഉടമ... "ന്താ നിന്ന് സ്വപ്‌നം കാണുവാണോ?" ഓര്‍മകളില്‍ നിന്ന് മനസ്സ് തിരികെ എത്തിയപ്പോ അരികിലൂടെ നടന്നു നീങ്ങുന്ന പാറു മുത്തശ്ശിയെ ആണ് കണ്ടത്,.... കുശലം തിരക്കിയതാവും, ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു.... വീണ്ടും കണ്ണുകള്‍ അദ്ദേഹത്തെ തിരഞ്ഞു..വഴിയരുകില്‍ വണ്ടിക്കടുത്തായി ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ നില്‍ക്കുകയാണ്. സംസാരിക്കാന്‍ ബുദ്ധിമുട്ടുകയാണ്.. പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ആരാധകര്‍ വളഞ്ഞില്ലെങ്കിലേ അദ്‌ഭുതമുള്ളു..
നാല് പേരറിയപ്പെടുന്ന ആളാകണമെന്ന് എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട്, അനുകാലികങ്ങളില്‍ വല്ലപ്പോഴും ഒരു കഥയെഴുരുന്നവരെ ആരറിയാന്‍? എങ്കിലും തന്റെ സ്വാന്തനങ്ങള്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കിയിരുന്നു...... "സജിയേട്ടന്‍ പേടിക്കണ്ട, ഒരു നാള്‍ എല്ലാവരും അറിയുന്ന ഒരാളായിതീരും എന്റെ സജിയേട്ടന്‍.., ഒത്തിരി അവാര്‍ഡുകള്‍ ഒക്കെ വാങ്ങി വല്ല്യ ആളാകുമ്പോള്‍ , പ്രശസ്‌തി ഭാരമായീന്നു പറയരുത് ട്ട്വോ " ആരോ പുറത്ത് തട്ടിയെന്നു തോന്നിയപ്പോഴാണ് ഓര്‍മകളില്‍ നിന്ന് ഉണര്‍ന്നത്....... കണ്ണുകള്‍ അദ്ദേഹത്തെ തിരഞ്ഞു, ആരവങ്ങള്‍ ഒഴിഞ്ഞു, ഏകനായി, എന്തോ ആലോചനയില്‍ നില്‍ക്കുകയാണ്... പെട്ടെന്ന് അയാള്‍ അവളുടെ നേരേ നോക്കി, ഉള്ളില്‍ ഒരു പിടച്ചില്‍ ഉണ്ടായി ഗായത്രിക്ക്.... പഴയ ആ പതിനെട്ടുവയസ്സുകാരിയുടെ സംഭ്രമം..... എന്നാല്‍ പരിചയത്തിന്റെ ഒരു നേരിയ പ്രകാശം പോലും ഇല്ലാതെ അയാളുടെ കണ്ണുകള്‍ അവളെ മറികടന്നു പോയപ്പോള്‍ അവള്‍ക്ക് വല്ലാതെ നൊന്തു.... എത്രയോവട്ടം തന്നെ പുളകം കൊള്ളിച്ചിട്ടുള്ള കണ്ണുകളാണ് അത്... പ്രായത്തിന്റെ പക്വതയില്ലായ്‌മകൊണ്ട് പലപ്പോഴും അദ്ദാഹത്തെ തെറ്റുകളിലേയ്‌ക്ക് നയിക്കാന്‍ താന്‍ മുന്‍കൈ എടുത്തപ്പോഴും, വളരെ സ്‌നഹത്തോടെ തന്നെ ഉപദേശിക്കുകയാണ് ചെയ്‌തത്. അന്നൊക്കെ അദ്ദേഹത്തോട് ചെറിയ ഈര്‍ഷ്യ തോന്നിയിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ വിഷമങ്ങള്‍ കേള്‍ക്കാന്‍ താന് ഇരുന്നു കൊടുക്കാറില്ലല്ലോ.....
മനസ്സ് നീറുകയാണ്, കരള് കൊത്തിപ്പറിക്കുന്ന വേദന... സത്യത്തില്‍ അതെല്ലാം തനിക്ക് അര്‍ഹതപ്പെട്ടതല്ലേ? ഗ്വന്തം ശരീരസുഖത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്യപുരുഷന് വിധേയായവളാണ് താന്‍, അേദ്ദഹത്തെ താന്‍ വഞ്ചിച്ചു എന്നറിഞ്ഞ നിമിഷം.... ആ നോട്ടം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.... ആകെ ഒരു ഭ്രാന്തനെപ്പോലേ തോന്നിച്ചു അദ്ദേഹം അപ്പോള്‍, ഒന്നും പറയാതെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ നടന്നു പോയി... ഇത്രമാത്രം എന്നെ ഇഷ്‌ടപ്പെട്ടിരിന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.... ആ തിരിച്ചറിവ് മനസ്സില്‍ ഉണ്ടാക്കിയ നടുക്കം വളരെ വലുതായിരുന്നു.... പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല... കാലത്തിന്റെ പരക്കംപാച്ചലില്‍ അച്ചന്റെ കണ്ണുനീരിന് മുമ്പില്‍ പിടിച്ചു നിക്കാനാവാതെ മറ്റൊരു കല്ല്യാണം കഴിക്കേണ്ടി വന്നു.. പക്ഷേ മനസ്സില്‍ മറ്റാര്‍ക്കും സ്ഥാനം നല്‍കാന്‍ കഴിഞ്ഞില്ല.... ഒരു യന്ത്രം പോലേ ജീവിച്ചു, അങ്ങനെയിരിക്കെ ഒരു മോളുണ്ടായി.... പിന്നെ അവള്‍ക്കുള്ളതായി ജീവിതം..... ഒരു സുപ്രഭാതത്തില്‍ ആ വാര്‍ത്തയും കേട്ടു, ഭര്‍ത്താവ് വേറേ ഏതോ ഒരു സ്‌ത്രീയുടെ കൂടെ താമസം തുടങ്ങിയെന്ന്.... എന്റെ പാപത്തിന്റെ ഫലം, അല്ലെങ്കിലും ഭര്‍ത്താവിന് അധികം ഇടം ഉണ്ടായിരുന്നില്ലല്ലോ തന്റെ മനസ്സില്‍...
പിന്നീട് മകള്‍ക്ക് വേണ്ടിയായി ജീവിതം, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇടയ്‌ക്കിടെ മനസ്സില്‍ തെളിയാറുണ്ടായിരുന്നു..പ്രേമത്തിന്റെ കൈയ്‌പ്പും മധുരവും ശരിക്കും അനുഭവിച്ചറിഞ്ഞതുകൊണ്ടായിരുന്നു, മകള്‍ ആശിച്ച പുരുഷനെ തന്നെ അവള്‍ക്ക് ഭര്‍ത്താവായി നല്‍കിയത്.മകള്‍ കൂടി പോയതോടെ തീര്‍ത്തും അന്യയായി എന്നൊരു തോന്നല്‍.... അങ്ങനെയാണ് പുസ്‌തകങ്ങളിലേയ്‌ക്ക് ശ്രദ്ധതിരിഞ്ഞത്.. അദ്ദേഹം എഴുതിയപുസ്‌തകങ്ങള്‍ തിരഞ്ഞെടുത്ത് വായിച്ചു... ഓരോവരികളിലും നിറഞ്ഞുനില്‍ക്കുന്ന ദു:ഖത്തിന് കാരണക്കാരി താനാണല്ലോ എന്നോര്‍ത്തു... ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലത്രേ ! ഏതോ ഒരു പത്രത്തില്‍ നിന്ന് കിട്ടിയ അറിവാണ്..... എന്തിനാണ് ഇപ്പോഴും വിവാഹം കഴിക്കാതെ നില്‍ക്കുന്നത്..? ഒരു പക്ഷേ...?നാല്‍പ്പത്തിമൂന്ന് കഴിഞ്ഞ ഹ്യദയത്തില്‍ പൊടുന്നനെ പ്രേമത്തിന്റെ ഗാനവീചികള്‍ ഉണര്‍ന്നു... സിരകളില്‍ കൗമാരത്തിന്റെ രക്തയോട്ടം ഉറച്ച ഒരു തീറുമാനത്തോടെ അവള്‍ അയാളുടെ അടുത്തേയ്‌ക്ക് നടന്നു.. ഓരോ ചുവട് മുന്നോട്ടു വയ്‌ക്കുന്തോറും ശരീരത്തിന് വിറയലനുഭവപ്പെടാന്‍ തുടങ്ങി, ആ പഴയ ഗായത്രി ആയിതുടങ്ങിയിരുന്നു അവള്‍.......അദ്ദേഹം തിരിച്ചറിയുമോ..? അിറഞ്ഞാലും സംസാരിക്കുമോ..?എന്തും വരട്ടെ സംസാരിക്കാന്‍ പറ്റിയ ഒരവസരമാണിപ്പോള്‍.... നടത്തത്തിന് വേഗത കൂട്ടി.... മുത്തശ്ശി ഇത് എങ്ങ്‌ടാ പോണേ..?എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിശ്ചലം നിന്നു, പിന്നെ യഥാര്‍ത്യത്തിലേക്ക് മടങ്ങി വന്നു... മുമ്പില്‍ കൊച്ചുമകള്‍ ശില്‌പ.... ഒന്നുമില്ലാ വെറുതെ, അവളെ വാരിയെടുത്ത് നെറ്റിയില്‍ മുത്തി... എങ്കില്‍ വാ, നമുക്ക് അകത്തേയ്‌ക്ക് പോകാം, അമ്മ അന്വോഷിക്കുന്നുണ്ട്, അകത്തേക്ക് നടക്കുന്നതിനടയില്‍ തിരിഞ്ഞു നോക്കാതിരിക്കാനായില്ല, അപ്പോള്‍ കണ്ടു എല്ലാവരോടുമായി യാത്രപറഞ്ഞു കാറുകളിലേയ്‌ക്ക് കയറുന്ന അദ്ദേഹത്തിന്റെ കണ്ണുകളിലെ ആ പഴയ തിളക്കം......

No comments:
Post a Comment