Friday, 29 January 2010

പ്രണയം ഇണകള്‍ ഇരകള്‍

മറ്റ്‌ മതത്തില്‍പ്പെടുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതപരിവര്‍ത്തനത്തിനായി എത്തിക്കുന്ന കേന്ദ്രത്തിലൊന്നിലാണ്‌ താനെന്ന്‌ അവള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും അയാള്‍ അടുത്ത ഇരയെ തേടി പുറപ്പെട്ട്‌ കഴിഞ്ഞിരുന്നു.ഇത്‌ തിരുവനന്തപുരത്തെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. അമുസ്ലീങ്ങളെ കാഫിറുകളെന്ന്‌ മുദ്ര കുത്തി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 1300 വര്‍ഷത്തോളമായി ഇസ്ലാമിക മതമൗലീക ശക്തികള്‍ ആഗോളതലത്തില്‍ തുടര്‍ന്ന്‌ വരുന്ന പ്രവര്‍ത്തനപദ്ധതിയുടെ പുതിയൊരു മുഖം,
'ലൗ ജിഹാദ്‌' കെ.
എന്‍.ജിനേഷ്‌, ജന്മഭൂമി സബ്‌ എഡിറ്റര്‍ തയ്യാറാക്കിയ പരമ്പരയുടെ പൂര്‍ണരൂപം


കേരള സര്‍വ്വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദത്തില്‍ റാങ്ക്‌ നേടിയ തിരുവനന്തപുരം സ്വദേശിനിയായ നായര്‍ പെണ്‍കുട്ടി ഇറച്ചിവെട്ടുകാരനായ മുസ്ലീം യുവാവിനെ പ്രണയിച്ചത്‌ യാദൃശ്ചികമായിട്ടായിരുന്നില്ല. പലപ്പോഴും പ്രണയാഭ്യര്‍ത്ഥനകളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ചെങ്കിലും ഉയര്‍ന്ന സാമ്പത്തിക നിലയുള്ള കുടുംബത്തില്‍ ജനിച്ച അഭ്യസ്ഥവിദ്യയായ അവളെ അയാള്‍ അനുരാഗക്കെണിയില്‍ അകപ്പെടുത്തുകയായിരുന്നു.


ചുരുങ്ങിയ കാലത്തെ പ്രണയത്തിനൊടുവില്‍ ഉടയവരേയും ഉറ്റയവരേയും ഉപേക്ഷിച്ച്‌ പ്രിയതമനോടൊപ്പം ഇറങ്ങിപ്പുറപ്പെടുമ്പോഴും അവള്‍ സ്വപ്നം കണ്ടത്‌ നല്ല രീതിയിലുള്ള ഒരു ജീവിതമായിരുന്നു. ഇസ്ലാം മതപഠനത്തിനായി ഒരജ്ഞാത കേന്ദ്രത്തിലെത്തിച്ചശേഷം പിന്നെ ആ ചെറുപ്പക്കാരനെ ഒന്ന്‌ കാണാന്‍ പോലും അവള്‍ക്ക്‌ കഴിഞ്ഞില്ല.

തന്നെ രക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ ഒരു തവണ വിളി വന്നു. എന്നാല്‍ അന്യമതസ്ഥനോടൊപ്പം പോയ ദേഷ്യത്തിന്‌ അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്തു.ഇപ്പോള്‍ മാസങ്ങളായി അവളുടെ വിളിക്കായി കാത്തിരിക്കുകയാണ്‌ ഈ കുടുംബം.


പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്ക്കര്‍-ഇ-തൊയ്ബയാണ്‌ 1996 ല്‍ ലൗ ജിഹാദിന്‌ തുടക്കമിടുന്നത്‌. പാക്കിസ്ഥാനിലെ രഹസ്യകേന്ദ്രങ്ങളില്‍ നീണ്ടകാലത്തെ പരിശീലനം സിദ്ധിച്ച 'ജീഹിദി റോമിയോസ്‌' എന്ന ഭീകരവാദി യുവാക്കളാണ്‌. മീററ്റ്‌ കേന്ദ്രമാക്കി
ലൗജിഹാദി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌. 1996-98 കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ പ്രേമത്തിലൂടെയുള്ള ഈ വിശുദ്ധയുദ്ധം 2004 ഓടെ കര്‍ണ്ണാടകയിലെ ബാംഗ്ലൂരിലും മംഗലാപുരത്തുമെത്തി. 2006 ലാണ്‌ ജിഹാദി റോമിയോകള്‍ കേരളത്തിലെത്തുന്നത്‌. അപ്പോഴേക്കും കേരളം ഭികരതയ്ക്ക്‌ വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞിരുന്നു.

ഏതാനും മാസം മുമ്പ്‌ പത്തനംതിട്ടയിലെ സെന്റ്‌ ജോര്‍ജ്‌ കോളേജിലെ അവസാന വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിനികളായ കൊട്ടാരക്കര സ്വദേശിനി ബിനോ ജേക്കബിനേയും പേരൂര്‍ക്കട മിഥുലയേയും, കര്‍ണ്ണാടകത്തിലെ ചാം രാജ്‌ നഗറില്‍ നിന്ന്‌ ഈരാറ്റുപേട്ടയിലെത്തിയ സില്‍ജ രാജിനെയും മതംമാറ്റിയ കഥകള്‍ മാത്രമാണ്‌ നമ്മള്‍ മലയാളികള്‍ക്ക്‌ കേട്ട്‌ കേള്‍വിയുള്ളത്‌. അതും പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മാത്രം. എന്നാല്‍ വീട്ടമ്മമാരെയുള്‍പ്പെടെ ആയിരക്കണക്കിന്‌ ഹിന്ദു ക്രിസ്ത്യന്‍ യുവതികളെ കേരളത്തിലെ ജിഹാദി റോമിയോകള്‍ മതപരിവര്‍ത്തന കേന്ദ്രങ്ങളിലെത്തിച്ചതായാണ്‌ പോലീസിന്റെ ക്രൈംറെക്കോര്‍ഡ്‌ ബ്യൂറോയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ജിഹാദ്‌ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.


കോയമ്പത്തൂരിലെ എന്‍ജിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ബ്രാഹ്മണ പെണ്‍കുട്ടിയെ തൊട്ടടുത്ത സി.എം.എസ്‌ കോളേജിലെ മുസ്ലീം പയ്യന്‍ പ്രേമിച്ചത്‌ ഭീകരസംഘടനകളു
മായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദ്ദേശമനുസരിച്ചാണത്രേ.
വിവാഹം ചെയ്യാനെന്ന പേരില്‍ ബാംഗ്ലൂരില്‍ കൊണ്ട്പോയി മതപരിവര്‍ത്തനം ചെയ്തശേഷം വെസ്റ്റ്‌ ഫോര്‍ട്ട്‌ ഹോട്ടലില്‍ മുറിയെടുത്ത
പ്പോള്‍ മണിയറ പങ്കിടാനെത്തിയത്‌ മുപ്പത്തഞ്ചും നാല്‍പ്പതും വയസ്സ്‌ പ്രായമുള്ള ഏഴോളം പേരായിരുന്നുവെന്നാണ്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ അറിയാന്‍ കഴിഞ്ഞത്‌.
ഏഴ്‌ ദിവസത്തോളം തുടര്‍ച്ചയായി നടന്ന പീഡനത്തിനൊടുവില്‍ വെയിറ്ററുടെ മൊബെയിലില്‍ നിന്ന്‌ കൂട്ടുകാരിക്ക്‌ എസ്‌.എം.എസ്‌ അയച്ച്‌ രക്ഷപ്പെട്ട വിദ്യാര്‍ത്ഥി മാനസിക നില തെറ്റിയത്‌ മൂലം കൗണ്‍സിലിംഗിന്‌ വിധേയയായിക്കൊണ്ടിരിക്കുകയാണ്‌.


കോഴിക്കോട്‌ മുക്കം കോമ്പാറ സ്വദേശിനിയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മൊബെയില്‍ ഫോണ്‍ വഴി പരിചയപ്പെട്ട മണ്ണാര്‍ക്കാട്‌ സ്വദേശിയായ മുസ്ലീം യുവാവ്‌ മംഗലാപുരത്തേക്ക്‌ കടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നടത്തിയ
അന്വേഷണത്തില്‍ കുട്ടിയെ മതം മാറ്റിയശേഷം യുവാവ്‌ ഒളിവില്‍ പോയതായിട്ടാണ്‌ വിവരം ലഭിച്ചത്‌.
മുമ്പൊക്കെ കോളേജുകളും കമ്പ്യൂട്ടര്‍ സെന്ററുകളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ലൗ ജിഹാദികള്‍ ഇന്ന്‌ മറ്റ്‌ മത
ത്തില്‍പ്പെട്ട വീട്ടമ്മമാരെയും ഉദ്യോഗസ്ഥകളേയും കൂടി ലക്ഷ്യമിടുകയാണ്‌.
മംഗലാപുരത്തെ ഒരു നേഴ്സറി സ്കൂള്‍ അദ്ധ്യാപികയെ ഒരു ചെറുപ്പക്കാരന്‍ വലയിലാക്കി മതം മാറ്റാന്‍
ശ്രമിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മതം മാറിയാല്‍ ശമ്പളം കൂട്ടിത്തരാമെന്ന്‌ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായാണ്‌ യുവതി ഒരു സ്വകാര്യചാനലിനോട്‌ പ്രതികരിച്ചത്‌.
മതം മാറ്റുന്നതിനായി പൊന്നാനിക്ക്‌ കൊണ്ട്‌ പോയ യുവതിയേയും മൂന്ന്‌ പിഞ്ചുകുഞ്ഞുങ്ങളേയും തടഞ്ഞ്‌ വച്ചിരിക്കുന്നതായി ചൂണ്ടിക്കാണിച്ച്‌ കളമശ്ശേരി സ്വദേശി ജോയി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അടുത്ത വീട്ടില്‍ വാടകയ്ക്ക്‌ താമസിച്ചിരുന്ന യുവാക്കള്‍ ജോലി വാഗ്ദാനം ചെയ്താണ്‌ യുവതിയെ പൊന്നാനിക്ക്‌ കൊണ്ട്‌ പോയത്‌.


കോഴിക്കോട്ടെ റീജിയണല്‍ എന്‍ജിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീന്‍ മൊബെയില്‍ ഫോണ്‍ വഴി പ്രേമിച്ച്‌ ഊട്ടി മസിന ഗുഡിയിലെ ജെയിന്‍ റിസോര്‍ട്ടിലെത്തിച്ച്‌ അനാശാസ്യത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. കാസര്‍കോട്‌ മുദ്രാ പുത്തൂരിലെ യുവതിയെ ഉപ്പള സ്വദേശി സാദിക്ക്‌ കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ച്‌ പ്രണയിച്ചശേഷം പൊന്നാനിയില്‍ എത്തിച്ച്‌ മതം മാറ്റുകയും മതപഠനത്തിനായി ഉപ്പളയിലെ യെത്തീം ഖാനയിലാക്കി മുങ്ങുകയും ചെയ്തു.
പിന്നീട്‌ അവിടത്തെ മൗലവിയും സഹായികളും ചേര്‍ന്ന്‌ തന്നെ ആഴ്ചകളോളം പീഡിപ്പിച്ചിരുന്നുവെന്നാണ്‌ പെണ്‍കുട്ടി മംഗലാപുരത്തെ ആശുപത്രിയില്‍ ബന്ധുക്കളോട്‌ പറഞ്ഞത്‌.
ആയിരക്കണക്കി
ന്‌ പേരെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെങ്കിലും ചുരുക്കം ചിലരെക്കുറിച്ച്‌ മാത്രമാണ്‌ ബന്ധുക്കള്‍ക്കോ പോലീസിനോ വിവരം ലഭിച്ചിട്ടുള്ളത്‌. ഒരു പക്ഷേ മറ്റുള്ളവര്‍ ഏതെങ്കിലും പെണ്‍വാണിഭ കേന്ദ്രങ്ങളിലോ യത്തീം ഖാനകളിലോ മതപഠനകേന്ദ്രങ്ങളില്‍ വേലക്കാരികളായോ കഴിയുന്നുണ്ടാകുമെന്നാണ്‌ രക്ഷപ്പെട്ടവര്‍ പറയുന്നത്‌. ചിലരാകട്ടെ ഒന്നിലധികം ഭാര്യമാരുള്ള പുരുഷന്‍മാരോടൊപ്പം എല്ലാം സഹിച്ച്‌ കഴിയുന്നുണ്ടാകുമെന്നും ഇവര്‍ പറയുന്നു.




നഗരത്തിലെ മൊബെയില്‍ റീചാര്‍ജ്‌ ഷോപ്പിലെത്തി ഒരു ഈസി റീചാര്‍ജോ, ഫ്ലെക്സിയോ ചെയ്യേണ്ട താമസം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ പ്രണയ പോരാളികളുടെ പട്ടികയിലിടം നേടിക്കഴിഞ്ഞിരിക്കും. ലൗ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളുടെ മൊബെയില്‍ ഫോണ്‍ നമ്പര്‍ ശേഖരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന റീചാര്‍ജ്‌ ഷോപ്പുകള്‍ കേരത്തിലെ പ്രധാന നഗരങ്ങളിലെല്ലാമുണ്ടെന്നാണ്‌ വിവരം. കോഴിക്കോട്‌ പാളയത്തും മലപ്പുറത്തെ എടപ്പാളിലും ഇത്തരം മൊബെയില്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.


പത്തനംതിട്ടയില്‍ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ മതംമാറ്റിയ കേസിലെ പ്രതിയായ ഷെഹന്‍ഷായും കൈരളി മൊബെയില്‍സ്‌ എന്ന പേരില്‍ ഒരു റീചാര്‍ജ്‌ ഷോപ്പ്‌ നടത്തിയിരുന്നു.

ജിഹാദി റോമിയോകളുടെ പക്കല്‍ പുതിയ ഒരു ഇരയുടെ ഫോണ്‍ നമ്പര്‍ കിട്ടിയാലോ. രാത്രിയിലോ മറ്റൊ ഒരു എസ്‌.എം.എസ്സോ, കോളോ വരും പിന്നെ അത്‌ പതിവാകും. ആദ്യമൊക്കെ ഒഴിവാക്കാന്‍ ശ്രമിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ ആ വിളിക്കായി അവള്‍ കാത്തിരിക്കുന്ന നിലയിലേക്കെത്തിക്കാന്‍ കഴിവുള്ളയാളായിരിക്കും ഫോണ്‍ വിളിക്കുന്നത്‌. അല്‍പ സ്വല്‍പം അശ്ലീല സംഭാഷണങ്ങള്‍ കൂടിയാവുമ്പോള്‍ അവള്‍ ജിഹാദിന്‌ സ്വന്തം.


സ്കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥകള്‍ ഐ.ടി പ്രൊഫഷണല്‍സ്‌ എന്നിവരാണ്‌
പ്രധാനമായും പ്രണയപോരാളികളുടെ ഇരകള്‍. വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി അതില്‍ എളുപ്പത്തില്‍ വശത്താക്കാന്‍ സാധിക്കുന്നവരുടെ പേരുകള്‍ കണ്ടെത്തുന്നതിനായി ഒരു വിഭാഗവും, ദൗത്യം നിറവേറ്റുന്നതിനായി സ്മാര്‍ട്ടായ യുവാക്കള്‍ അടങ്ങുന്ന ഗ്രൂപ്പുകളുമാണ്‌ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ളത്‌. പെണ്‍കുട്ടികളുമായി ഇടപഴുകാന്‍ അവസരം ലഭിക്കുമെന്നതിനാലും, ആര്‍ഭാട ജീവിതത്തിനായി പണവും സൗകര്യങ്ങളും ലഭിക്കുമെന്നതിനാലും കൂടുതല്‍ മുസ്ലീം യുവാക്കള്‍ റോമിയോകളാവാന്‍ മുന്നോട്ട്‌ വരുന്നുണ്ട്‌.
ബൈക്കുകള്‍ കാറുകള്‍ മൊബെയില്‍, വിവിധ ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ എന്നിവയാണ്‌ പെണ്‍കുട്ടികളുടെ മനസ്സിലിടം നേടാന്‍ യുവാക്കള്‍ക്ക്‌ നല്‍കി വരുന്നത്‌. അണ്‍ലിമിറ്റഡ്‌ ഫോണ്‍ കോളിംഗ്‌ സംവിധാനമുള്ള സിം കാര്‍ഡുകളും ദൗത്യപൂര്‍ത്തീകരണത്തിനായി ഇവര്‍ക്ക്‌ ലഭിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക്‌ മനസ്സിലിടം നേടുന്നത്‌
പഠനോപകരണങ്ങള്‍, പരീക്ഷാഫീസ്‌, മൊബെയില്‍ ഫോണുകള്‍ വിവിധ സമ്മാനങ്ങള്‍ എന്നിവയും നല്‍കിയാണ്‌ ജിഹാദി റോമിയോസ്‌ ഇവരുടെ മനസ്സില്‍ ഇടം നേടുന്നത്‌.


പ്രോജക്ടിനായി ഫോട്ടോ കോപ്പി എടുത്ത്‌ നല്‍കിയാണ്‌ പത്തനംതിട്ട സ്വദേശി യുവാവ്‌ തങ്ങളെ മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചതെന്നാണ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതി ജസ്റ്റീസ്‌ ആര്‍.ബസന്തിന്‌ മു
മ്പെ സമര്‍പ്പിച്ച മൊഴിയില്‍ പറയുന്നത്‌. പത്തനംതിട്ടയിലെ തന്നെ അക്ഷയ പഠനകേന്ദ്രം കൂടിയായ സിറാ കമ്പ്യൂട്ടേഴ്സ്‌ വഴിയാണ്‌ ഷാജഹാന്‍, റിയാസ്‌ എന്നീ യുവാക്കള്‍ പെണ്‍കുട്ടികളെ കെണിയിലകപ്പെടുത്തിയിരുന്നത്‌. കമ്പ്യൂട്ടര്‍ പഠനത്തിനെത്തുന്നവരെ ചാറ്റിംഗ്‌ പഠിപ്പിക്കുകയും അശ്ലീല സൈറ്റുകള്‍ നോക്കാന്‍ അവസരം നല്‍കിയും പീഡനത്തിനുള്ള സാഹചര്യമൊരുക്കുകയുമാണ്‌ ലൗ ജിഹാദികളുടെ രീതികളിലൊന്ന്‌ . മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മസാജ്‌ പാര്‍ലറുകളില്‍ പലതും മതപരിവര്‍ത്തനത്തിനുള്ള വേദികളാണ്‌.
നെറ്റ്‌ കഫേകളിലും ഐസ്ക്രീം പാര്‍ലറുകളിലുമെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറ വഴി പകര്‍ത്തി ബ്ലാക്ക്‌ മെയില്‍ ചെയ്തും മതം മാറ്റിവരുന്നുണ്ട്‌. സിനിമ, ഐസ്ക്രീം പുതിയ വസ്ത്രങ്ങള്‍ വിനോദയാത്രകള്‍ തുടങ്ങിയ സ്ത്രീ ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്താണ്‌ ഇവര്‍ ലക്ഷ്യംകണ്ട്‌ വരുന്നത്‌. വിദഗ്ധമായ പരിശീലനം നേടിയ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വ്യക്തമായ മുന്നൊരുക്കത്തോട്‌ കൂടിയ പ്രവര്‍ത്തനമാണ്‌ ലൗജിഹാദികള്‍ കേരളത്തില്‍ നടത്തി വരുന്നത്‌.


ലക്ഷ്ക്കര്‍ ഇ തൊയ്ബയുടെ പരിശീലനം നേടിയ അബ്ദുള്‍ ഷുക്കൂര്‍, അന്‍വര്‍ സാദത്ത്‌, ഹസീബുള്‍ റഹ്മാന്‍, എന്നിവരാണ്‌ കോഴിക്കോട്‌,
കൊച്ചി തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലായി ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച്‌ വരുന്നത്‌. കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ജിഹാദി റോമിയോകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ ലൗ സോണ്‍ചെയര്‍മാന്മാരും സമിതികളും, മതപരിവര്‍ത്തനത്തിന്റെ നിയമവശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലീഗല്‍ സെല്ലുകളുംപ്രവര്‍ത്തിക്കുന്നുണ്ട്‌. എന്‍.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകനായ അയൂബാണ്‌ വയനാട്‌ മേഖലയുടെ ലീഗല്‍ സെല്ലിനെ നിയന്ത്രിക്കുന്നത്‌. വിവാഹ വാഗ്ദാനം നല്‍കി യുവാക്കള്‍ വിളിച്ചിറക്കിക്കൊണ്ട്‌ വരുന്ന പെണ്‍കുട്ടികളെ മതമാറ്റത്തിനും, പിന്നീട്‌ മതപഠനത്തിനുമായി അയക്കുകയാണ്‌ ചെയ്യുന്നത്‌. പൊന്നാനിയിലും കോഴിക്കോട്‌ മുഹദാറിലുമാണ്‌ മതപരിവര്‍ത്തനം നടത്തുന്നത്‌.


കോട്ടയത്തും കാസര്‍കോഡും, കരുനാഗപ്പള്ളിയിലുമാണ്‌ മതപഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ക്യാമ്പസ്‌ ഫ്രണ്ട്‌, മുസ്ലീം യൂത്ത്‌ ഫോറം, തസ്‌റീന്‍ മില്ല്യത്ത്‌, ഷഹീസ്‌ ഫോഴ്സ്‌, ഇസ്ലാം അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹായവും ലൗ ജിഹാദിന്‌ ലഭിച്ചുവരുന്നതായാണ്‌ അന്വേഷണങ്ങളില്‍
നിന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. തസ്‌റാന്‍ വലിയത്ത്‌, ഷഹീന്‍ ഫോഴ്സ്‌ തുടങ്ങി ആറോളം വനിതാ ജിഹാദി സംഘടനകളും രഹസ്യമായി കേരളത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.
ജിഹാദി റോമിയോകളെ ഏത്‌ തരത്തില്‍ വേണമെങ്കിലും സഹായിക്കുകയാണ്‌ ജിഹാദി
പെണ്‍കുട്ടികളുടെ ലക്ഷ്യം. ഓരോ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്‌ അന്‍പതിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെയാണ്‌ പ്രാഥമിക ആവശ്യങ്ങള്‍ക്കായി യൂണിറ്റുകള്‍ക്ക്‌ നല്‍കുന്നത്‌. ആറോളം ഫണ്ടിംഗ്‌ ഏജന്‍സികളാണ്‌ ഇസ്ലാമിക സ്കോളര്‍ഷിപ്പിന്റെ പേരില്‍ ധനസമാഹരണം നടത്തി വരുന്നത്‌.


ലൗജിഹാദിന്റെ ആവിര്‍ഭാവം പോലെ തന്നെ അതിന്റെ പ്രവര്‍ത്തനത്തിനുള്ള പണമെത്തുന്നതും വിദേശത്ത്‌ നിന്നാണ്‌. ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫെട്ടിര്‍നിറ്റി ഫോറമാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌
പണം സ്വരൂപിച്ച്‌ വരുന്നതെന്നാണ്‌ പറയപ്പെടുന്നത്‌.




പുസ്തകസഞ്ചിയും ചോറ്റുപാത്രവുമായി രാവിലെ വിദ്യാലയത്തിലേക്ക്‌ പോകുന്ന മകള്‍ വൈകിട്ട്‌ വീട്ടില്‍ തിരിച്ചെത്തുന്നത്‌ വരെ ആശങ്കയുടെ മുള്‍മുനിയിലാണ്‌ ഇന്ന്‌ മലയാളി മാതാപിതാക്കള്‍. പ്രതിദിനം സംസ്ഥാനത്ത്‌ എട്ട്‌ പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുന്നുവെന്ന ഒൌ‍ദ്യോഗിക കണക്കുകള്‍ തന്നെയാണ്‌ മാതാപിതാക്കളുടെ ഈ ആശങ്കയ്ക്ക്‌ ആധാരവും.
കേരളാ പോലീസിന്റെ ക്രൈം റെക്കോഡ്‌ ബ്യൂറോയിലെ കണക്കുകളെ ആസ്പദമാക്കി കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാന്‍സ്ഡ്‌ ലീഗല്‍ സ്റ്റഡീസ്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ 2007 ല്‍ 2167 ഉം
, 2008 ല്‍ 2530 ഉം പെണ്‍കുട്ടികളെ കേരളത്തില്‍ നിന്ന്‌ കാണാതായിട്ടുണ്ടെന്നാണ്‌. ഇവരില്‍ 600 ഓളം പേര്‍ എവിടെയാണെന്നതിനെക്കുറിച്ച്‌ ഒരറിവും പോലീസിനോ മറ്റ്‌ അന്വേഷണ ഏജന്‍സികള്‍ക്കോ ലഭിച്ചിട്ടില്ല. കേസ്‌ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ മാത്രമേ ഈ കണക്കില്‍ വരുന്നുള്ളുവെന്നതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലുമൊക്കെ അധികമാവാനാണ്‌ സാധ്യത.


പ്രേമിച്ചവരോടൊപ്പം ഒളിച്ചോടി നിയമപ്രകാരം വിവാഹം കഴിക്കുന്നവരെക്കുറിച്ച്‌ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിവരം ലഭിക്കുന്നുണ്ടെന്ന്‌ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ പറയുമ്പോള്‍ കാണാതായ മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന്‌ പ്രസക്തി വര്‍ദ്ധിക്കുകയാണ്‌. ഈ അന്വേഷണവും ഒടുവില്‍ ചെന്നെത്തുന്നത്‌ ലൗജിഹാദെന്ന ആഗോളവിപത്തിലേക്ക്‌ തന്നെയാണ്‌.
2006 ല്‍ ലൗജിഹാദികളുടെ പ്രവര്‍ത്തനം ശക്തമായതോടെ യാണ്‌ കേരളത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാവുന്നത്‌ ക്രമാതീതമായി വര്‍ദ്ധിച്ചത്‌.


മതം മാറ്റിയ യുവതികളെ ആറ്‌ മാസത്തിന്‌ ശേഷം വിവാഹം കഴിക്കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌
മതപഠനകേന്ദ്രത്തില്‍ ആക്കിയശേഷമാണ്‌ ജിഹാദി റോമിയോകള്‍ അടുത്ത ഇരയെ തേടി പുറപ്പെടുന്നത്‌. ആഴ്ചകളോളം പീഡനങ്ങള്‍ നേരിടേണ്ടിവരുന്ന ഇവരെ പിന്നീട്‌ മയക്കുമരുന്ന്‌ നല്‍കി മയക്കിയശേഷം വിദേശരാജ്യങ്ങളിലേക്ക്‌ കടത്തുന്നതായും സൂചനയുണ്ട്‌. കൊച്ചി, കോഴിക്കോട്‌ തുടങ്ങിയ നഗരങ്ങളിലെ ആളൊഴിഞ്ഞ മേഖലകളില്‍ നിന്ന്‌ കടലിലൂടെ ബോട്ട്‌ മാര്‍ഗ്ഗം മംഗലാപുരം, ഗോവ, ചെന്നൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെത്തിച്ചശേഷമാണ്‌ വിദേശങ്ങളിലേക്ക്‌ കടത്തുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിക്കെന്ന വ്യാജേന അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരെ ഉപയോഗിച്ച്‌ വരുന്നുണ്ട്‌.


അടുത്തയിടെ കൊച്ചിയിലും കോഴിക്കോടും അനാശ്യാസ കേന്ദ്രങ്ങളില്‍ നടന്ന പോലീസ്‌ റെയ്ഡില്‍ പിടിയിലായ മുസ്ലീം പെണ്‍കുട്ടികളില്‍ പലരും ബാംഗ്ലൂരിലും മംഗലാപുരത്തുമായി മതംമാറിയ ഹിന്ദു-
ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ടവരാണെന്നാണ്‌ അന്വേഷണത്തില്‍ നിന്ന്‌ വ്യക്തമായത്‌.
2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദി മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്‌. 2876 ഓളം പേരെയാണ്‌ ഇത്തരത്തില്‍ മതം മാറ്റിയിട്ടുള്ളത്‌. എന്നാല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌ 705
സംഭവങ്ങളില്‍ മാത്രമാണ്‍്‌. 568 പേര്‍ മതംമാറിയ കാസര്‍കോടാണ്‌ ജിഹാദി മതപരിവര്‍ത്തനത്തില്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌. ഇതില്‍ 123 സംഭവങ്ങളാണ്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.


2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന ലൗജിഹാദ്‌ മതപരിവര്‍ത്തനങ്ങള്‍, അവയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തവ, വിവിധ സംഘടനകളുടെയും, സുഹൃത്തുക്കളുടെയും പ്രവര്‍ത്തനം വഴി മടക്കിക്കൊണ്ടുവന്നവര്‍ഇന്ത്യയിലാകെ ലൗജിഹാദിന്റെ പ്രവര്‍ത്തനം വഴി മതംമാറിയ നാലായിരത്തോളം പെണ്‍കുട്ടികള്‍ക്ക്‌ പാക്ക്‌ ഭീകരസംഘടനകളുടെ പരിശീലനം ലഭിച്ചതായി കേന്ദ്രാന്വേഷണ സം
ഘങ്ങള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
അടുത്തകാലത്തായി കേരളത്തെ ഞെട്ടിച്ച അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക്‌
പിന്നിലും ലൗജിഹാദിന്റെ പ്രവര്‍ത്തനമാണെന്നാണ്‌ വിവരം. അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ അനില, വേണി, ജൂലി എന്നിവരായിരുന്നു സഹപാഠികളായ സൗഫറിന്റെയും ഷാനവാസിന്റെയും പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യചെയ്തത്‌. സൗഫറിനും, ഷാനവാസിനും എന്‍.ഡി.എഫുമായും ബന്ധമുള്ളതായും സൂചനയുണ്ട്‌.


കൂടുതല്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി ജിഹാദ്‌ റോമിയോകള്‍ക്ക്‌ പ്രത്യേകം പദവിയും പാരിതോഷികങ്ങളും കൂടുതല്‍ പണവും നല്‍കുന്നുണ്ട്‌. കോഴിക്കോട്‌ ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജഹാംഗീര്‍ റസാക്ക്‌ 42 ഓളം പെണ്‍കുട്ടികളെ ഇരയാക്കിയതായി പറയപ്പെടുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്സ്‌ റാക്കറ്റിനേയും, ഭീകരസംഘടനകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ ഇയാള്‍. പത്തനംതിട്ടയിലെ ഷാജഹാന്‍, മലയാലപ്പുഴയിലെ പഞ്ചായത്തില്‍ നിന്ന്‌ മാത്രമായി ആറ്‌ യുവതികളെ വലയില്‍ കുടുക്കിയിട്ടുണ്ട്‌.




രാജ്യത്തെ നടുക്കിയ ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ മുന്‍ ഒരുക്കങ്ങള്‍ക്കായി ഉപയോഗിച്ച 12 ഓളം മൊബെയില്‍ സിം കാര്‍ഡുകള്‍ കൊച്ചിയിലെ കളമശ്ശേരി സ്വദേശിയുടെ പേരില്‍ എടുത്തതാണെന്ന കണ്ടെത്തല്‍ ഭീകരവിരുദ്ധ സ്ക്വാഡിലെ അന്വേഷണ ഉദ്യോഗസ്ഥരെ അതിശയിപ്പിച്ച ഒന്നായിരുന്നു. ഈ സംഭവത്തിന്‌ പിന്നിലും ലൗജിഹാദിന്റെ ഇടപെടലുകളുണ്ടെന്നതും ശ്രദ്ധേയമാണ്‌. മാതാപിതാക്കള്‍ ബാങ്ക്‌ ഉദ്യോഗസ്ഥരായ ഒരു ചെറുപ്പക്കാരനെ വനിതാ ജിഹാദിമാരുടെ സഹായത്തോടെ കെണിയില്‍പ്പെടുത്തിയായിരുന്നു സിംകാര്‍ഡിന്‌ വേണ്ട രേഖകള്‍ ഭീകരര്‍ സ്വന്തമാക്കിയത്‌.


മണിചെയിന്‍ പദ്ധതിയായ ആര്‍.എം.പിയില്‍ ജോലി സംഘടിപ്പിക്കാനെന്ന പേരിലായിരുന്നു ഒരു മുസ്ലീം പെണ്‍കുട്ടി ഈ യുവാവില്‍ നിന്ന്‌ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചത്‌. ഇടപ്പള്ളിയിലെ ഒബ്രോണ്‍മാളില്‍ പ്രവ
ര്‍ത്തിക്കുന്ന ഒരു സ്ഥാപനം നടത്തുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനായിരുന്നു ഇതിന്‍പിന്നില്‍ പ്രവര്‍ത്തിച്ചത്‌. പിന്നീട്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കാതെയായത്‌ ലീഗല്‍ നോട്ടീസ്‌ ലഭിച്ചത്മൂലമാണെന്നും സൂചനയുണ്ട്‌. പള്ളുരുത്തി, കാക്കനാട്‌, ഇടക്കൊച്ചി തുടങ്ങിയ മേഖലകളില്‍ നിന്നായി 22 ഓളം യുവാക്കള്‍ ജിഹാദി സുന്ദരികളുടെ വലയില്‍ വീണിട്ടുണ്ട്‌.


ഓര്‍ക്കുട്ട്‌ വഴിയോ ഇന്റര്‍നെറ്റ്‌ ചാറ്റിംഗ്‌ വഴിയോ പരിചയപ്പെടുന്ന യുവതിയുടെ നിര്‍ബന്ധം മൂലം ഭീകരവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും നിരവധിയാണ്‌. ലക്ഷ്യം വയ്ക്കുന്ന യുവാവിനെ ട്രാക്കിലാക്കി കഴി
ഞ്ഞാല്‍ പിന്നെ യുവതിയെ കാണാന്‍ കഴിയില്ല. പിന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ ഭീകരസംഘടനകളുടെ പ്രവര്‍ത്തകരായിരിക്കും. ഇത്തരത്തില്‍ ഒരാളെ മതം മാറ്റുന്ന വനിതാ പോരാളിക്ക്‌ ഒരു ലക്ഷം മുതല്‍ മുകളിലേക്കാണ്‌ പ്രതിഫലമായി ലഭിക്കുന്നത്‌. പെണ്‍കുട്ടികളെ പ്രേമിച്ച്‌ മതം മാറ്റുന്ന യുവാക്കള്‍ക്ക്‌ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ്‌ യുവാക്കളെ ഇരയാക്കുന്നവര്‍ക്ക്‌ നല്‍കി വരുന്നത്‌. ഒരു ഇരയെ രണ്ട്‌ ആഴ്ചയില്‍ അധികം ലക്ഷ്യം വക്കരുതെന്നാണ്‌ വനിതാ ജിഹാദികള്‍ക്കും, ജിഹാദി റോമിയോകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രണ്ടാഴ്ചത്തെ പരിശ്രമത്തിന്‌ ശേഷവും ലക്ഷ്യം കണ്ടില്ലെങ്കില്‍ ഇവരെ ഡിഫിക്കല്‍റ്റ്‌ ലിസ്റ്റിലേക്ക്‌ മാറ്റി പുതിയ ഇരയെ തേടാനാണ്‌ സംഘടനാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.


ആറ്‌
മാസത്തിനുള്ളില്‍ മതംമാറ്റി വിവാഹം കഴികണമെന്നതില്‍ ആണ്‍പെണ്‍ പോരാളികളില്‍ വ്യത്യാസമില്ല. മംഗലാപുരം ബാംഗ്ലൂര്‍ നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിവിധഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മുസ്ലീം പെണ്‍കുട്ടികളും മുസ്ലീമായവരുമാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന്‌ ആവശ്യത്തിനുള്ള വാഹനങ്ങളും മൊബെയില്‍ ഫോണും ജില്ലാ അടിസ്ഥാനത്തില്‍ തന്നെ നല്‍കിവരുന്നതായും പറയുന്നു. പത്തനംതിട്ടയില്‍ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ
കൊണ്ടുപോയ വാഹനത്തില്‍ രണ്ട്‌ സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നതായി പെണ്‍കുട്ടി ഹൈക്കോടതയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്‌.
കോട്ടയത്തെ മതപരിവര്‍ത്തന കേന്ദ്രം നടത്തുന്ന മനയ്ക്കല്‍ പരീതിന്‌ വേണ്ട സഹായങ്ങള്‍ നല്‍കുന്നത്‌ ഈ മേഖലയിലെ ഒരു പ്രമുഖനാണ്‌. ഇയാളുടെ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരി പറമ്പില്‍ നിന്നെത്തിയ എട്ടോളം യുവാക്കള്‍ ഈരാറ്റുപേട്ടയില്‍ ഉള്ളതായി പറയുന്നു.


ആലപ്പുഴയിലെ പുന്നപ്ര
ഭാഗത്ത്‌ മൂന്ന്‌ യുവാക്കളെയാണ്‌ ജിഹാദി പ്രവര്‍ത്തനത്തിലൂടെ മതപരിവര്‍ത്തനത്തിനായി പൊന്നാനിക്ക്‌ കൊണ്ടുപോയത്‌. ഇതില്‍ ഒരാള്‍ ഇപ്പോള്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്ത്‌ ഇസ്ലാമായി ജീവിക്കുകയാണ്‌.
അമ്മ ഹെഡ്മിസ്ട്രസായ നായര്‍ യുവാവും രണ്ട്‌ വിമുക്ത ഭടന്മാരുടെ മക്കളുമാണ്‌ ഈയിടെ മൂന്ന്‌ മാസക്കാലത്തോളം മതപഠനത്തിനായി പൊന്നാനിയില്‍ പോയത്‌. ഇവരിലൊരാളെ ലൗജിഹാദിലൂടെ പെണ്‍കുട്ടി പ്രേമിച്ച്‌ മൂന്നു പേരെയും മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചതായാണ്‌ പരിസരവാസികള്‍ പറയുന്നത്‌. മതപഠനം കഴിഞ്ഞെത്തിയ
ചെറുപ്പക്കാര്‍ വീട്ടില്‍ നിന്ന്‌ ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങള്‍ എടുത്തുമാറ്റാന്‍ പറഞ്ഞ്‌ ബഹളം വച്ചതായി പരിസരവാസികള്‍ പറയുന്നു. 20 നും 22 നും ഇടയില്‍ പ്രായമുള്ള ഇവരുടെ കയ്യില്‍ അളവിലധികം പണമുള്ളതായും പണം ലഭിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ ഇവരെ ഇത്തരം പ്രവര്‍ത്തനത്തില്‍ നിന്ന്‌ തടതാതിരിക്കുകയുമായിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. എന്‍.ഡി.എഫുമായി ഇവര്‍ക്ക്‌ ബന്ധമുള്ളതായും അറിയുന്നു.



ഗുജറാത്തില്‍ ഏറ്റുമുട്ട
ലില്‍ കൊല്ലപ്പെട്ട ജാവേദ്‌ ഗുലാം ഷേഖെന്നെ പ്രാണേഷ്‌ കുമാറും ഒരു വനിതാ ജിഹാദി പോരാളിയെ പ്രേമിച്ച്‌ മതംമാറിയാണ്‌ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതെന്നാണ്‌ ഗുജറാത്ത്‌ പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.
പതിനേഴുകാരിയായ ഇഷ്‌റത്‌ ജഹാന്‍, അംജത്‌ അലി, ജിസാന്‍ ജോഹര്‍, അബ്ദുള്‍ ഗനി എന്നിവരും ഇയാളോടൊപ്പം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടെ ലൗജിഹാദിനിരയായ നാലായിരത്തോളം പെണ്‍കുട്ടികളില്‍ നിരവധിപേര്‍ യുവാക്കളെ മതംമാറ്റുന്നതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജിഹാദി പ്രവര്‍ത്തനം നടത്തുന്നതായി കേന്ദ്ര അന്വേക്ഷണ ഏജന്‍സികള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.




"സീനിയറുമായുള്ള ബന്ധം ഞങ്ങളുടെ ഹോസ്റ്റലിലും വീട്ടിലും അറിഞ്ഞു. വീട്ടു തടങ്കലിലായിരുന്നു പിന്നെ. അവിടെ നിന്ന്‌ ഒളിച്ചോടാന്‍ നിശ്ചയിച്ചതും സീനിയറിന്റെ ഉപദേശം പ്രകാരമാണ്‌. ജൂണ്‍ 18 ന്‌ പുലര്‍ച്ചേ മൂന്ന്‌ മണിക്ക്‌ ഞാന്‍ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങി. അവര്‍ കൊണ്ട്‌വന്ന പച്ച സ്കോര്‍പിയോ കാറില്‍ കയറി. കൂടെ രണ്ട്‌ സ്ത്രീകളുമുണ്ടായിരുന്നു. വണ്ടിയിലെ സി.ഡി പ്ലെയറില്‍ നിരോധിത ഭീകര സംഘടനകളെക്കുറിച്ചുള്ള ചിത്രങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ തൃപ്പൂണിത്തുറയിലെ ഒരു വീട്ടിലേക്കാണ്‌ എന്നെ കൊണ്ടുവന്നത്‌. എന്നെ കൂട്ടിക്കൊണ്ട്‌ പോകാമെന്ന്‌ ഏറ്റയാള്‍ വഴിമദ്ധ്യേ തന്നെ വണ്ടിയില്‍ നിന്ന്‌ ഇറങ്ങി. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വന്നപ്പോള്‍ എന്റെ കൂട്ടുകാരിയെയും അവിടെ എത്തിച്ചിരുന്നു. അവളും എന്നെപ്പോലെ ഒളിച്ചോടി പോന്നതാണ്‌.
ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോകാനായിരുന്നു പദ്ധതി. പിന്നെ അത്‌ മാറ്റി. രണ്ടാഴ്ചയോളം പല വീടുകളിലായി മാറിമാറി താമസിപ്പിച്ചു. പിന്നീട്‌ കോഴിക്കോട്‌ കൊണ്ടുപോയി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്‌ ഭീകരസംഘടനകളുടെ അടിസ്ഥാനതത്വങ്ങള്‍ പറഞ്ഞു തന്നു.
അപ്പോഴേക്കും പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതില്‍ നിന്നു രക്ഷനേടാന്‍ സീനിയര്‍ എന്നെ വിവാഹം കഴിക്കാമെന്ന്‌ പറഞ്ഞു. കെ.എസ്‌.ആര്‍.ടി.സി കണ്ടക്ടറായിരുന്ന ഒരാളെക്കൊണ്ട്‌ കൂട്ടുകാരിയെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്‌ ഒരു നോട്ടറിയുടെ മുന്നിലാണ്‌ ഞങ്ങള്‍ നാലുപേരുടെയും വിവാഹ ഉടമ്പടി ഒപ്പിട്ടത്‌. വിവാഹ ശേഷം മതപഠനത്തോടൊപ്പം പീഡനങ്ങളും ആരംഭിച്ചു. എന്നെക്കാള്‍ ക്രൂരമായി പീഡനങ്ങള്‍ നേരിട്ടത്‌ എന്റെ കൂട്ടുകാരിയാണ്‌. ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുതല്‍ നേരിയ ആശ്വാസം തോന്നി. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ മുതല്‍ അവര്‍ വിവിധ തരത്തില്‍ സമ്മര്‍ദ്ദം തുടങ്ങി. സംഘടനയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുറത്ത്‌ പറയരുതെന്നും തല്‍ക്കാലം വീട്ടുകാര്‍ പറയുന്നത്‌ കേട്ട്‌ പിന്നീട്‌ കോടതിയില്‍ എത്തുമ്പോള്‍ മറിച്ച്‌ പറയണമെന്നുമായിരുന്നു ഭീഷണി. മടുത്തു. ഇവരുടെ ഉദ്ദേശ്യം മേറ്റ്ന്തോ ആണ്‌. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിലേക്ക്‌ ഞങ്ങള്‍ മടങ്ങുന്നു. പോലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ അപേക്ഷിക്കുന്നു."


പത്തനംതിട്ടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥി ഷെഹന്‍ഷായും ബസ്‌ കണ്ടക്ടറായ സുഹൃത്ത്‌ സിറാജുദീനും ചേര്‍ന്ന്‌ പ്രേമനാടകത്തിലൂടെ മതപരിവര്‍ത്തനത്തിന്‌ ശ്രമിച്ച സംഭവത്തിലെ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ മുമ്പാകെ സമര്‍പ്പിച്ച മൊഴി അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌. ഇത്‌ കേവലമൊരു കോടതിമൊഴി മാത്രമല്ല, ലൗജിഹാദെന്ന ഇസ്ലാമിക മതമൗലിക ക്രൂരതയെ അടുത്തറിഞ്ഞ പെണ്‍കുട്ടി കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന സന്ദേശമാണ്‌.


പത്തനംതിട്ട സംഭവത്തിലെ പെണ്‍കുട്ടികള്‍ കോടതിയില്‍ സത്യം പറയാന്‍ തയ്യാറായെങ്കിലും കര്‍ണ്ണാടകയിലെ ചാംരാജ്‌ നഗറില്‍ നിന്ന്‌ അഷ്കറിന്റെ പ്രേമനാടകത്തിലൂടെ കോട്ടയത്തെത്തിയ സില്‍ജാരാജ്‌ നിര്‍ഭാഗ്യവശാല്‍ ജിഹാദികള്‍ക്ക്‌ അനുകൂലമായാണ്‌ സംസാരിച്ചത്‌. സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാവാം ഇത്‌. താന്‍ സ്വന്തം ഇഷ്ടപ്രകാരം അഷ്കറിനോടൊപ്പം വന്നതാണെന്ന്‌ പോലീസിന്‌ മുന്നില്‍ വെളിപ്പെടുത്തിയതിലൂടെ രക്ഷപ്പെടാനുള്ള അവസരമാണ്‌ സില്‍ജ ഇല്ലാതാക്കിയത്‌. ഒന്നുകില്‍ അച്ഛനും അമ്മയും കരഞ്ഞ്‌ വിളിച്ചിട്ടും അത്‌ കാണാന്‍ കഴിയാത്തവിധത്തില്‍ അവളുടെ മനസ്സ്‌ ജിഹാദികള്‍ക്ക്‌ അടിപ്പെട്ടിരിക്കാം. അല്ലെങ്കില്‍ ഭീഷണിയിലൂടെ അവളെ കീഴ്പ്പെടുത്തിയതുമാവാം. അമ്മാവന്‍ ഫോണ്‍ ചെയ്തപ്പോള്‍ തന്നെ രക്ഷിക്കണമെന്ന്‌ കരഞ്ഞ്പറഞ്ഞ സില്‍ജ പിന്നീടെന്തിന്‌ മാറ്റിപ്പറഞ്ഞു. മലയാളം എഴുതാനും വായിക്കാനും അറിയാഞ്ഞിട്ടും എന്തിന്‌ മലയാളത്തിലുള്ള പത്രക്കുറിപ്പുമായി പത്രസമ്മേളനം നടത്തി. ഇതിനെല്ലാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ലൗജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ പരിപാടികളും അന്വേഷണങ്ങളും ശക്തമാക്കാന്‍ പോലീസ്‌ തീരുമാനിച്ചിരിക്കുകയാണ്‌. തിരുവനന്തപുരം കന്റോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ കെ.എസ്‌.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മതപരിവര്‍ത്തനവുമായ ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്‌.


വിദ്യാലയ
പരിസരത്തും ബസ്സ്റ്റാന്റുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഷാഡോ പോലീസിനെ നിയോഗിക്കാനും പെണ്‍കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ വനിതാ പോലിസിനെ മഫ്തിയില്‍ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി ഗോപകുമാര്‍ 'ജന്മഭൂമി'യോട്‌ പറഞ്ഞു. ഇന്റര്‍നെറ്റ്‌ കഫേകള്‍, ഐസ്ക്രീം പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ പോലീസ്‌ നിയന്ത്രണം കര്‍ശനമാക്കാനും പദ്ധതിയുണ്ട്‌.


പെണ്‍കുട്ടികളെ കാണാതാവുന്നത്‌ തടയാന്‍ ആത്മാര്‍ത്ഥവും, ഊര്‍ജ്ജിതവുമായ പ്രവര്‍ത്തനമാണ്‌ പോലീസ്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌. പി.റ്റി.എയുമായി ചേര്‍ന്ന്‌ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഓരോ പിരിയഡ്‌ കഴിയുമ്പോഴും അറ്റന്റന്‍സ്‌ പരിശോധിക്കാന്‍ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായും ഗോപകുമാര്‍ പറഞ്ഞു. ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നത്‌ നിയന്ത്രിക്കാനാണിത്‌.


പെണ്‍കുട്ടികളെ കാണാതാവുന്നതിനെക്കുറിച്ച്‌ ജില്ലാ അടിസ്ഥാനത്തില്‍ ഒരു പഠനം നടത്താന്‍ വനിതാകമ്മീഷന്‍ തയ്യാറെടുക്കുകയാണെന്ന്‌ വനിതാകമ്മീഷന്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ്‌ ഡി.ശ്രീദേവി പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാവുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. ഏത്‌ തരത്തിലുള്ള സംഭവവുമായി ബന്ധപ്പെട്ടാണ്‌ കാണാതാവുന്നത്‌, എത്ര എണ്ണത്തില്‍ കേസെടുത്തു. തുടങ്ങിയ കാര്യങ്ങളും വനിതാ കമ്മീഷന്‍ പരിശോധിക്കും.


പോലീസും, വനിതാകമ്മീഷനും നടപടികള്‍ ശക്തമാക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും ശ്രദ്ധചെലുത്തേണ്ടത്‌ അനിവാര്യമാണ്‌. അസമയത്ത്‌ വരുന്ന ഫോണ്‍ കോളുകള്‍, മുറിയടച്ചുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗം, അപരിചിതരുമായുള്ള ഇടപെടല്‍ എന്നിവ നിയന്ത്രിക്കേണ്ടത്‌ മാതാപിതാക്കളാണ്‌. മൊബെയില്‍ ഫോണുകള്‍ കൂടുതല്‍ സമയം സെയിലന്റ്‌ മോഡില്‍ വയ്ക്കുന്നതും ശ്രദ്ധിക്കണം. ആരുടെയോ വിളി മറച്ച്‌ വയ്ക്കുന്നതിനാവാം ഇത്‌. മാതാപിതാക്കളുടെ ശ്രദ്ധ എന്നതിലുപരിയായ പെണ്‍കുട്ടികളും ഇതേപ്പറ്റി ബോധവതികളാകണം. പ്രേമിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ഒരുപക്ഷേ, പ്രായത്തിന്റെ ചാപല്യംമൂലം തോന്നിയേക്കാം. എന്നാല്‍, പ്രേമിക്കാനെത്തുന്നവരുടെ ലക്ഷ്യംകൂടി മനസ്സിലാക്കണമെന്ന്‌ മാത്രം. ഓര്‍ക്കുക ആ മൊഴി, 'മടുത്തു ഇവരുടെ ഉദ്ദേശ്യം മേറ്റ്ന്തോ ആണ്‌. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിലേക്ക്‌ ഞങ്ങള്‍ മടങ്ങുന്നു'.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP