
സമര്‍ത്ഥനായ ദൈവമേ
സരസനാം വിദൂഷകാ
വിളിച്ചുണര്‍ത്തും പുലരിയേ
ജ്വലിച്ചുകത്തും സൂര്യനേ
കറുത്തുപോയ രാത്രിയെ
വെളുത്തുനിന്ന ചന്ദ്രനെ
ചോറുനല്‍കും അമ്മയെ
അച്ഛനെന്ന പുണ്യമേ
ചിരിച്ചുനിന്ന പൈതലേ
കരഞ്ഞുപോയ നിമിഷമേ
അഭ്യസിച്ച വിദ്യയെ
അറിവുതന്ന ദീപമേ
അലഞ്ഞുപോയ നാള്‍കളേ
അമ്മിഞ്ഞ എന്ന മധുരമെ
നിര്‍ഗളിക്കും വരികളെ
എഴുത്ത് എന്ന ശക്തിയെ
കഴിവ് തന്ന ഈശ്വരാ
കരവിരുത് തന്‍ പ്രകാശമേ
കൈകള്‍ കൂപ്പിടുന്നു ഞാന്‍
ഇനിയുമെന്നും കാക്കണേ.
No comments:
Post a Comment