Saturday, 29 August 2009

ആരാണിത്‌...... ദേ മാവേലി തമ്പുരാന്‍ മുറ്റത്ത്‌


ജോമോന്‍ വര്‍ഗീസ്‌, പിറവം.


ഓണം
വീണ്ടും വന്നിരിക്കുന്നു. ദേ, നമ്മുടെ വീടിന്‌ മുന്നില്‍ മാവേലി വന്ന്‌ എത്തിനോക്കുന്നു. വീടിനുള്ളിലേക്ക്‌ കയറിക്കോട്ടെയെന്ന ഭാവം മുഖത്ത്‌ നിഴലിക്കുന്നു. എന്താണ്‌ മാവേലി തമ്പുരാന്‌ കൊടുക്കാനുള്ളത്‌. ഇന്‍സ്റ്റന്റ്‌ ഫുഡ്‌ റെഡി. അടപ്രഥമന്‌, പായക്കറ്റ്‌ പൊട്ടിച്ച്‌ കുറച്ചു വെള്ളം ഒഴിച്ച്‌ ചൂടാക്കിയാല്‍ പ്രഥമന്‍ റെഡി. ഇനി ഇതിനൊപ്പം വേണ്ട പപ്പടത്തിനാണ്‌ എണ്ണയില്‍ കൈമുക്കുന്ന വേദനയില്‍ നോട്ടെണ്ണിക്കൊടുക്കേണ്ടത്‌. അതൊക്കെ പോട്ടെ തൂശനിലയില്‍ പായസത്തിനൊപ്പം കുഴയ്‌ക്കാന്‍ പഴം വേണ്ടേ? നോക്കൂ ഒരു കിലോ ഞാലിപൂവന്‍ പഴത്തിന്‌ 28 രൂപ, ദൈവമേ പഴത്തൊലിയെങ്കിലും ഓണത്തിന്‌ കഴി
ക്കാന്‍ സാധിക്കുമോ? ഏത്തക്കുലയുടെ വില പറയുകയേ വേണ്ട. പ്ലീസ്‌ മാവേലി മാമ ഇത്തവണ ഉപ്പേരി ഇല്ല. പകരം ചാണ്ടിച്ചായന്റെ പെട്ടിക്കടയില്‍ നിന്നും 15 രൂപയുടെ ചെറിയ പായക്കറ്റ്‌ ഉപ്പേരി വാങ്ങി അഡ്‌ജസ്റ്റ്‌ ചെയ്യുകയാണ്‌.
മാവേലിയോട്‌ നമുക്ക്‌ ഈക്കാര്യങ്ങളെല്ലാം പറയാം. അങ്ങ്‌ വ രുന്നുണ്ടെന്ന്‌ പറഞ്ഞ്‌ തമിഴ്‌നാട്ടുകാരും, കര്‍ണാടക്കാരുമെല്ലാം ഒടുക്കത്തെ വിലയാണ്‌ കൂട്ടിയിരിക്കുന്നത്‌. ഇപ്പോള്‍ ഓണം വന്നതോടെ പഞ്ചസാരയിട്ട്‌ ചായ കുടിക്കാ ന്‍ പറ്റാത്ത അവസ്ഥയാണ്‌. ഒരു കിലോ പഞ്ചാസാര 35 രൂപ!. അരിയാണ്‌ ഏറ്റവും പ്രശ്‌നം. വില ഓരോ ദിവസവും കൂടുകയല്ലെ. അരി ശരിക്കും കഴുകിയാണ്‌ വേവിക്കാവൂ എ ന്നല്ലെ. പക്ഷെ ഓരോ തവണ കഴുകി വെള്ളം ഊറ്റി കളയുമ്പോഴും ഞാന്‍ ശ്വാസം പിടിച്ചാണ്‌ കാണുന്നത്‌. എന്താന്നോ, എത്ര അരിമണികളാണ്‌ വെള്ളം ഊറ്റുമ്പോള്‍ പോകുന്നതെന്നറിയാമോ. നമ്മുടെ ദിവാകരന്‍ സാര്‍ പറഞ്ഞത്‌ എത്രയോ ശരിയാ പാലും, കോഴിയിറച്ചിയും, കോഴിമുട്ടയുമൊക്കെ ശീലമാക്കാന്‍. പക്ഷെ ഓണമല്ലെ സാറെ കുറച്ചു പച്ചക്കറിയൊക്കെ കൂട്ടി ഒരു കുഞ്ഞു ഓണ സദ്യ. വല്ലാത്തൊരു ആഗ്രഹമാ ഇത്‌. ഇങ്ങനെ മുട്ടയും, കോഴിയിറച്ചിയുമൊക്കെ കഴിക്കാന്‍ മൃഗാശുപത്രി വഴി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌തുവല്ലോ. വല്ലാത്തൊരു ചതിയായി പോയി സാറെ കോഴിയിറച്ച്‌ തിന്നുതിന്നു മടുത്തു. മുട്ട കിട്ടിയില്ല. കാരണം കോഴി വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍, ദിലീപ്‌ പറഞ്ഞതുപോലെ പൊ ഖറാനില്‍ നിന്നും കോഴി വസന്തയെത്തി തൂങ്ങല്‍ തുടങ്ങി. പിന്നെ എന്തു ചെയ്യാന്‍ തൂങ്ങാത്ത കോഴികളെ പിടിച്ച്‌ ഫ്രൈ ചെയ്‌തു. രൂപ 60 വീതം പോയത്‌ മിച്ചം.
എന്തായാലും ഞാന്‍ ഈ ഓണത്തിന്‌ സുധാകരന്‍ സാറിന്‌ ഇ
ന്‍ക്വിലാബ്‌ വിളിക്കും. നാട്‌ നീളെ ഓണച്ചന്തകള്‍, പൊടീംതട്ടി മൂലക്കിരിക്കുന്ന സകല സഹകരണ ബാങ്കുകാരോടും പറഞ്ഞു ഓണച്ചന്ത തുടങ്ങാന്‍, ലാഭവിഹിതം എണ്ണി വീതിച്ചു
കൊടുക്കാതെ ഓണച്ചന്ത തുടങ്ങിയില്ലെങ്കില്‍ വിഹിതം കീറിക്കളയുമെന്നൊരു ഭീഷണി. ഏറ്റു സാറെ, എല്ലാവരും ചന്ത തുടങ്ങി ഇത്‌ കുറെയേറെ പേര്‍ക്ക്‌ ആശ്വാസമായി. 20 രൂപയ്‌ക്ക്‌ പഞ്ചസാര, അരിയ്‌ക്ക്‌ 14 രൂ മതി, ഈ മാവേലിയോട്‌ ഇക്കാര്യം അഭിമാനത്തോടെ പറയാല്ലോ. അയ്യോ എന്റെയൊപ്പമുണ്ടായിരുന്ന മാവേലിയെന്ത്യേ? പാവം പുള്ളി ഒരു വാക്ക്‌ പോലും പറയാതെ മുങ്ങി. ദൈവമേ പാതാളത്തിലേക്കാണോ. ഓണം കഴിയാതെ പാതാളത്തിലേക്ക്‌ ചെ ന്നാല്‍ സ്ഥി തി എന്താകും. ദേ..... മാവേ ലി,.........അദ്ദേഹം ഏതോ ഒരു ക്യൂവിലാണ്‌.
``അങ്ങുന്ന്‌ എന്തുവാങ്ങാനാണ്‌ നില്‍ക്കുന്നത്‌?`` ങേ, പച്ചക്കറിയോ, എന്റെ മാവേലി മാമാ ഇത്‌ മറ്റതിന്റെ ക്യുവാ, ബീവറേജ്‌ കോര്‍പ്പറേഷന്റെ, ഇത്തവണ ഉത്രാട നാളില്‍ തുറക്കാമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടതാ. പക്ഷെ കോടതി ഇടപെട്ട്‌ ഒന്നാം തിയതി പൂട്ടിത്തന്നെ കിടക്കട്ടേയെന്ന്‌ പറഞ്ഞു. ഒന്നാം തിയിതിയിലേക്ക്‌ സ്റ്റോക്ക്‌ ചെയ്യാനാണ്‌ ഈ സഞ്ചിയുമായി ആളുകള്‍ ക്യുവില്‍ നില്‍ക്കുന്നത്‌. മാവേലി വാ, നമുക്ക്‌ പോകാം, ഇനിയും ഒരുപാട്‌ വിശേഷങ്ങളുണ്ട്‌ പറയുവാന്‍.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP