Showing posts with label നര്‍മം. Show all posts
Showing posts with label നര്‍മം. Show all posts

Tuesday, 21 June 2011

ടിന്റുമോന്‍ ഫലിതങ്ങള്‍ -TINTU MON JOKES


യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?
ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു
കേട്ടിട്ടുണ്ട്..
************ ***
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?
ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം
ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ?
ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം
************ ***
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ..
ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ‍..
ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!!
************ ***
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ
പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍
നിന്നും പിന്തിരിപ്പിയ്ക്കണം
************ ***
ടിന്‍റുമോന്‍ റൈംസ്-
A for Apple
B for Big Apple
C for Cheriya Apple
D for Double Apple
E for Ettavum Kunji Apple
F for First paranjille aa Apple
************ ***

വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും
പറഞ്ഞില്ലന്നേയുള്ളൂ
************ ***
ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ?
ചിഞ്ചുമോല്‍- അലുമിന
ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?
ടിന്‍റുമോന്‍- ഫിലോമിന
************ ***
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ
സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു
ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ
ബസ് എന്‍റെയാകുവോ ?
************ ***
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി
************ ***
ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..
************ ***
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു-
അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
************ ***
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം
കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
************ ***
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ
മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ
ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ
ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍
ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ
കസേരയില്‍ ഇരിക്കാം..
ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
************ ***
അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
************ ***
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട് അച്ഛന്‍-
പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ..
ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
************ ***
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
************ ***
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട്
ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ
നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
************ ***
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം
കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
************ ***
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്‍റുമോനോട് അച്ഛന്‍- എന്തു
കാണുവാടാ ഇവിടെ ??
ടിന്‍റുമോന്‍- ശ്‍ശ്‍ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !!
************ ***
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്‍റുമോന്‍- ദോശ !!
************ ***
പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം
ടിന്‍റുമോനേ..
ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍
പോരേ അച്ചോ ??
************ ***
ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?
ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..
************ ***
ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!
************ ***
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??
************ ***
ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു
പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍
ചത്തുപോയേനെ !!
************ ***
ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും
സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
************ ***
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട്
പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..
************ ***
ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍
ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!
************ ***
ടിന്‍റുമോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്‍ക്കുന്നത് ?
ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്‍റെ ചിറ്റപ്പന്‍
ടിന്‍റുമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
************ ***
ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ
ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍
************ ***
ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?
************ ***
തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്‍റുമോനോട് ദൈവം- വല്‍സാ
നിനക്കെന്താണ് വേണ്ടത് ?
ടിന്‍റുമോന്‍- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ
ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്‍റുമോന്‍ ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.
************ ***
അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി
നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
************ ***
ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച്
ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ
കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
************ ***
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ
പിന്നെയും വന്നോ …!!!”
************ ***
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍-
എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !
************ ***
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍
ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
************ ***
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
************ ***
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
************ ***
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
************ ***
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
************ ***
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു
പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
************ ***
അധ്യാപകന്‍ ടിന്‍റുമോനോട്- അടുത്ത പരീക്ഷയ്‍ക്ക് നീ 75 % മാര്‍ക്ക് വാങ്ങണം
ടിന്‍റുമോന്‍- ഞാന്‍ 100 % മാര്‍ക്ക് വാങ്ങും
അധ്യാപകന്‍- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള്‍ തമാശ പറയല്ലേ..
ടിന്‍റുമോന്‍- നായിന്‍റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
************ ***
ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
************ ***
വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍
ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
************ ***
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു,
ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
************ ***
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
************ ***
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട്
ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര
പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?
************ ***
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്‍റുമോന്‍ ക്യൂവില്‍
മുന്നില്‍ നില്‍ക്കുന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു-
ശംഭു, തിരുവാതിര, ഒരു പാല്‍പ്പായസം..
തന്‍റ ഊഴമായപ്പോള്‍ ടിന്‍റുമോന്‍- ഹാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഒരു
ചിക്കന്‍ ബിരിയാണി !
************ ***
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്‍റെ പിന്നില്‍
നില്‍ക്കുന്നത് ? നിന്‍റെ അച്ഛനെന്താ വാച്ച് മാനാണോ ?
ടിന്‍റുമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്‍റെ
അച്ഛനെന്താ പിച്ചക്കാരനാണോ ?
************ ***
ടിന്‍റുമോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട്
അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്‍റുമോന്‍- അതെ, അച്ഛനും ഞാനും പ്രിന്‍സിപ്പളും മാത്രം !!
************ ***
ടീച്ചര്‍- ടിന്‍റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്‍റെ പേരു പറയൂ..
ടിന്‍റുമോന്‍- ചെക്കോസ്ലോവാക്യ
ടീച്ചര്‍- ശരി.. ഇനി അതിന്‍റെ സ്പെല്ലിങ് പറയൂ..
ടിന്‍റുമോന്‍- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !!
************ ***
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട്
ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി.
ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു.
പരാതി വാങ്ങി
വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ
നിന്ന് വാങ്ങിയത് ?
ടിന്‍റുമോന്‍- ചില്ലറ !!

Sunday, 11 July 2010

സഹകരണം-ജയരാജ്‌ ടി.ജി-യുടെ കാര്‍ട്ടൂണ്‍

ഒപ്പത്തിനൊപ്പം-ജയരാജ്‌ ടി.ജി-യുടെ കാര്‍ട്ടൂണ്‍



കാര്‍ട്ടൂണിസ്റ്റ്‌ ജയരാജ്‌ ടി.ജി
Address Jairaj.T.G. Thenooran(House), Mulakulam North.P.O. Piravom. Pin. 686 664. Email id: amjairaj@gmail.com 09037903090

Friday, 19 March 2010

ജയരാജിന്റെ കാര്‍ട്ടൂണ്‍



കാര്‍ട്ടൂണിസ്‌റ്റ്‌ ജയരാജ്‌ ടി.ജി

Thursday, 18 February 2010

വാമൊഴി വഴക്കം

അയച്ചുതന്നവര്‍: ജെയ്‌നി പൂമാല, ലിജൂസ്‌ കളര്‍മീഡിയ
വലിപ്പത്തില്‍ കാണാന്‍ മാറ്ററില്‍ ക്ലിക്ക്‌ ചെയ്യുക

Wednesday, 10 February 2010

ഇവന്റ്‌ മാനേജ്‌മെന്റ്‌

വലിപ്പത്തില്‍ കാണാന്‍ മാറ്ററില്‍ ക്ലിക്ക്‌ ചെയ്യുക

Tuesday, 2 February 2010

കിങ്ങിണിക്കുട്ടന്റെ തലവിധി!

ഡോ. ആര്‍.കെ തിരൂര്‍

ഹോ.. എന്തൊരു കാലമായിരുന്നു അത്! ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം
തോന്നുന്നു. അടിക്കടി പത്രസമ്മേളനങ്ങള്‍, ആ 70mm ചിരി, പിതാശ്രീയെ
അനുസ്മരിപ്പിക്കുന്ന പല്ലുകള്‍, ഉരുളക്കുപ്പേരി പോലുള്ള മറുപടി,
തുണിപരിച്ചടി, വെല്ലുവിളി, ആക്രോശം, കണ്ണുനീര്‍... എല്ലാമിന്നും
ഓര്‍ക്കുമ്പോ
ള്‍ നല്ലൊരു ഷാജി കൈലാസ് പടം കണ്ട പ്രതീതി.. ആ
മുരളിചെട്ടനാ
ണല്ലോ ഇന്ന് അനാഥപ്രേതം പോലെ തേരാപാരാ നടക്കുന്നത്...
അദ്ദേഹത്തിന്റെ വിപുലമായ ആരാധകവൃന്ദം ഇതെങ്ങനെ സഹിക്കുന്നു?



കുറേക്കാ
ലം ഗള്‍ഫില്‍ പോയി വെരുംകയ്യുമായി തിരിച്ചെത്തിയ പുന്നാരമോന്
പിതാശ്രീ കണ്ടെത്തിയ തൊഴിലായിരുന്നു രാഷ്ട്രീയം.സേവാദള്‍ ആയിരുന്നു പ്രഥമ

അഭയസ്ഥാനം. തുടര്‍ന്ന് പടിപടിയായി ഉയര്‍ച്ചയായിരുന്നു. എന്തൊക്കെ
പറഞ്ഞാ
ലും അന്തോണിച്ചന്‍ തന്നെ ആയിരുന്നു കൈ പിടിച്ചുയര്‍തിയത് ,
പലപ്പോഴും. പിതാശ്രീക്ക് ആ സമയത്തൊക്കെ കൃത്യമായി പ്രകൃതിയുടെ വിളി
വരികയും ചെയ്യും. മോന് സ്ഥാനം കിട്ടിയെന്നരിഞ്ഞാല്‍ കണ്ണിറുക്കി ഒരു
ചിരിയുണ്ട്, എന്റെ ഗുരുവായൂരപ്പാ
!! അങ്ങനെ എം.പി.യും അവസാനം KPCC
പ്രസിഡന്റും വരെയായി...



കഥ അതുവരെ സുപ്പര്‍ഹിറ്റ് ആയിരുന്നു. പിന്നെയാണ് എല്ലാം കൈവിട്ട് പോയത്.
സഹോദരി
കയറിക്കയറി വരാന്‍തുടങ്ങിയപ്പോ മുരളിക്കുഞ്ഞിനു മോഹം ഒന്ന്
മന്ത്രിയായെക്കാമെന്നു. ആയി, എട്ടുനിലയില്‍ തെരഞ്ഞെടുപ്പില്‍ പൊട്ടുകയും
ചെയ്തു. തുടര്‍ന്നുള്ളതെല്ലാം ചരിത്രം.
പിന്നെ എന്തൊക്കെ പുകിലായിരുന്നു! കൂടുവിട്ടു കൂട് മാറും പോലെയല്ലേ പാര്‍ട്ടിയുടെ പേരും കൊടിയും മാറി വന്നത്. കൂടെ നിന്നവരും മാറിമാറിവന്നു.
പിതാശ്രീയും ഒറ്റക്കാക്കി തറവാട്ടിലേക്ക് തിരിച്ചു പോയി, കൂടെ സഹോദരിയും.
എല്ലാം കണ്ടും കൊണ്ടും സഹിച്ചു കഴിയാന്‍ പാവം കിങ്ങിണിക്കുട്ടന്‍ മാത്രം
ബാക്കി.



ഇന്ന് മുരളി
കുഞ്ഞിന്റെ പാര്ടിയെതെന്നു മുരളിക്കുഞ്ഞിനു പോലുമറിയാന്‍
വയ്യ. മദാമ്മക്ക് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു, തറവാട്ടില്‍ ഒരു
വേലക്കാരന്റെ പണിയെങ്കിലും കിട്ടുമെന്നറിയാന്‍. ആകെ പ്രതീക്ഷയുള്ളത്
അവിടുന്നും ഇവിടുന്നും അനുകൂലിച്ചു കേള്‍ക്കുന്ന ചില അപശബ്ദങ്ങളിലാണ്.

പക്ഷെ തറവാട്ടിന്റെ ഇവിടുത്തെ പ്രധാന അധികാരി പണ്ട് അച്ഛന്റെ നടുവില്‍
കുഴമ്പ് തേച്ചിരുന്ന പ്രധാന ശിഷ്യനാണ്. കൂടെക്കഴിഞ്ഞവനല്ലേ രാപ്പനി
അറിയൂ. മുരളികുഞ്ഞു തിരിച്ചെത്തിയാല്‍ തന്റെ മുഖ്യമന്ത്രി മോഹം അതോടെ
തീര്‍ന്നു എന്ന് മൂപ്പര്‍ക്കറിയാം. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. ഒളിഞ്ഞും
തെളിഞ്ഞും
പാര പണിയാന്‍ സ്വന്തം കുഞ്ഞുപെങ്ങള്‍ വേറെയും.പഴയ പോലെ
തീരുമാനമെടുക്കാന്‍ നേരത്ത് മൂത്രമൊഴിക്കാന്‍ പോകാന്‍ പിതാശ്രീക്കിപ്പോ
പറ്റുകയുമില്ല. അനങ്ങാ
ന്‍ പോലും നാലാള് പിടിക്കണം. പിന്നെയിപ്പോ
കാത്തിരിക്കുക തന്നെ.
പിതാശ്രീയുടെ അവസാന ആഗ്രഹമായിട്ടെങ്കിലും വല്ലതും
നടന്നാലോ
...
നാലണ അംഗത്വമെങ്കില്‍ അങ്ങനെ.. ഒന്ന് കയറിക്കോട്ടെ.. പിന്നെ കാണാം കിളി
ഡ്രൈവറും
ഒടുക്കം മുതലാളിയുമാകുന്നത്... കിങ്ങിനിക്കുട്ടനോടാ കളി...
ഹും....



മലയാളസാഹിത്യവും സിനിമയും പിന്നെ ചുവപ്പുനിറമുള്ള കൊടിയും ഇഷ്ടപ്പെടുന്ന ഒരു ഹോമിയോപ്പതി ഡോക്ടറാണ്‌ ഡോ. ആര്‍.കെ തിരൂര്‍ എന്ന ഡോ. രതീഷ്‌കുമാര്‍ BHMS. മലപ്പുറം ജില്ലയിലെ തിരൂര്‍ ആണ്‌ സ്വദേശം. അഞ്ച്‌ വര്‍ഷം മുമ്പ്‌ അവസാനിച്ച കലാലയ ജീവിതത്തില്‍ മറന്നുവച്ച അക്ഷരങ്ങളും വരകളും തന്റെ പഞ്ചാരഗുളിക എന്ന ബ്ലോഗിലേയ്‌ക്ക്‌ ഇദ്ദേഹം പകര്‍ത്തുന്നു.

കാരിക്കേച്ചറുകള്‍ക്ക്‌ കടപ്പാട്‌: ജോസഫ്‌ കാരപ്പറമ്പില്‍, നിഷാന്ത്‌ തച്ചമ്പലത്ത്‌.

Monday, 14 December 2009

ടിന്റുമോന്റെ തരികിട നമ്പറുകള്‍

അക്ഷരങ്ങള്‍ വലുതായി കാണാന്‍ ഫലിതത്തില്‍ ക്ലിക്ക്‌ ചെയ്യുക.
കടപ്പാട്‌- അജ്ഞാതനായ തമാശക്കാരന്‌.
ഫലിതം അയച്ചു തന്നത്‌ -ജോര്‍ണിഷ്‌ ജോര്‍ജ്‌ കുറവിലങ്ങാട്‌

Friday, 11 December 2009

ടിന്റുമോന്റെ നമ്പറുകള്‍

ടിന്റു മോന്‍ ഗണപതിയോട്


എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന്

ടിന്റു മോന്‍ അമ്പലത്തില്‍

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്
അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു .
അച്ഛന്‍ : എന്റെ പേരിലോ ?
ടിന്റുമോന്‍: രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു...

പ്രണയം

"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് " - കമല സുരയ്യ
.
.
.
.
.

"പ്രണയിക്കാം പക്ഷെ തലയിലാവരുത്" - ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച്‌ )


ടിന്റു മോന്റെ സിഗരെറ്റ്‌ വലി

അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്‌ ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !!


ടിന്റു മോന്‍ സ്നേഹിച്ച പെണ്ണ്

ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
.
.
.
.
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു


ചന്ദ്രനില്‍ വെള്ളമുണ്ടു

എഷിയാനെറ്റ്‌ ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"
ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും "


ബസ്സ് ഓട്ടം

ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്
"ദ്ര്ര്‍ പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്‍ പി പി സ്റ്റോപ്പ്‌ "
"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ്‌ ലേറ്റ് ആയി "


FTV

FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്‍
" പാവപെട്ട കുട്ടികള്‍ ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ വിളിക്കണേ അച്ഛാ "


കാര്‍ തള്ളല്‍

പെട്രോള്‍ തീര്ന്നു...
കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു...


ടൂത്ത് പേസ്റ്റ്

ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ...?
.
.
എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ...


ക്വട്ടേഷന്‍

ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു...
ഇതില്‍ നിന്നും എന്തു മനസിലാക്കാം....?
ടിന്റുമോന്‍:- “അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു “...


ടിന്റു മോനും മാമനും

ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരാ... വാങ്ങണം...


ടിന്റു മോന്റെ അപ്പൂപന്‍

അപ്പൂപന്‍ : "അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "
ടിന്റുമോന്‍ : "ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോ;
അപ്പൂപന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌"
----------------------------------------------------------------------------------------------

കടപ്പാട്‌-ഇതെഴുതിയ ആള്‍ക്ക്‌
നമ്പറുകള്‍ അയച്ചുതന്നത്‌-ലിബിയയില്‍ നിന്നും വി.എസ്‌ ബിനു (പാലക്കുഴ)

Tuesday, 1 December 2009

സമ്മാനാര്‍ഹമായ ഫലിതബിന്ദുക്കള്‍


കടപ്പാട്‌: മലയാളമനോരമ ആഴ്‌ചപ്പതിപ്പ്‌

Friday, 6 November 2009

മെരുക്കല്‍-അമൃതപ്രസാദ്‌ ഷൊര്‍ണൂരിന്റെ കാര്‍ട്ടൂണ്‍


പാലക്കാട്‌ ജില്ലയില്‍ ഷൊര്‍ണൂരിനടുത്ത്‌ വാടാനാംകുറിശ്ശി സ്വദേശിയാണ്‌ അമൃത്‌ എന്ന കെ.എം അമൃതപ്രസാദ്‌. കാര്‍ട്ടൂണ്‍രചന ഇഷ്ടപ്പെടുന്ന ഇദ്ദേഹം നല്ലൊരു കഥാകാരന്‍ കൂടിയാണ്‌. ഇപ്പോള്‍ മംഗളം ദിനപ്പത്രത്തിന്റെ തൃശൂര്‍ യൂണിറ്റില്‍ ഗ്രാഫിക്‌ ഡിസൈനറായി ജോലി ചെയ്യുന്നു. ഫോണ്‍-9995513946.

Saturday, 29 August 2009

ആരാണിത്‌...... ദേ മാവേലി തമ്പുരാന്‍ മുറ്റത്ത്‌


ജോമോന്‍ വര്‍ഗീസ്‌, പിറവം.


ഓണം
വീണ്ടും വന്നിരിക്കുന്നു. ദേ, നമ്മുടെ വീടിന്‌ മുന്നില്‍ മാവേലി വന്ന്‌ എത്തിനോക്കുന്നു. വീടിനുള്ളിലേക്ക്‌ കയറിക്കോട്ടെയെന്ന ഭാവം മുഖത്ത്‌ നിഴലിക്കുന്നു. എന്താണ്‌ മാവേലി തമ്പുരാന്‌ കൊടുക്കാനുള്ളത്‌. ഇന്‍സ്റ്റന്റ്‌ ഫുഡ്‌ റെഡി. അടപ്രഥമന്‌, പായക്കറ്റ്‌ പൊട്ടിച്ച്‌ കുറച്ചു വെള്ളം ഒഴിച്ച്‌ ചൂടാക്കിയാല്‍ പ്രഥമന്‍ റെഡി. ഇനി ഇതിനൊപ്പം വേണ്ട പപ്പടത്തിനാണ്‌ എണ്ണയില്‍ കൈമുക്കുന്ന വേദനയില്‍ നോട്ടെണ്ണിക്കൊടുക്കേണ്ടത്‌. അതൊക്കെ പോട്ടെ തൂശനിലയില്‍ പായസത്തിനൊപ്പം കുഴയ്‌ക്കാന്‍ പഴം വേണ്ടേ? നോക്കൂ ഒരു കിലോ ഞാലിപൂവന്‍ പഴത്തിന്‌ 28 രൂപ, ദൈവമേ പഴത്തൊലിയെങ്കിലും ഓണത്തിന്‌ കഴി
ക്കാന്‍ സാധിക്കുമോ? ഏത്തക്കുലയുടെ വില പറയുകയേ വേണ്ട. പ്ലീസ്‌ മാവേലി മാമ ഇത്തവണ ഉപ്പേരി ഇല്ല. പകരം ചാണ്ടിച്ചായന്റെ പെട്ടിക്കടയില്‍ നിന്നും 15 രൂപയുടെ ചെറിയ പായക്കറ്റ്‌ ഉപ്പേരി വാങ്ങി അഡ്‌ജസ്റ്റ്‌ ചെയ്യുകയാണ്‌.
മാവേലിയോട്‌ നമുക്ക്‌ ഈക്കാര്യങ്ങളെല്ലാം പറയാം. അങ്ങ്‌ വ രുന്നുണ്ടെന്ന്‌ പറഞ്ഞ്‌ തമിഴ്‌നാട്ടുകാരും, കര്‍ണാടക്കാരുമെല്ലാം ഒടുക്കത്തെ വിലയാണ്‌ കൂട്ടിയിരിക്കുന്നത്‌. ഇപ്പോള്‍ ഓണം വന്നതോടെ പഞ്ചസാരയിട്ട്‌ ചായ കുടിക്കാ ന്‍ പറ്റാത്ത അവസ്ഥയാണ്‌. ഒരു കിലോ പഞ്ചാസാര 35 രൂപ!. അരിയാണ്‌ ഏറ്റവും പ്രശ്‌നം. വില ഓരോ ദിവസവും കൂടുകയല്ലെ. അരി ശരിക്കും കഴുകിയാണ്‌ വേവിക്കാവൂ എ ന്നല്ലെ. പക്ഷെ ഓരോ തവണ കഴുകി വെള്ളം ഊറ്റി കളയുമ്പോഴും ഞാന്‍ ശ്വാസം പിടിച്ചാണ്‌ കാണുന്നത്‌. എന്താന്നോ, എത്ര അരിമണികളാണ്‌ വെള്ളം ഊറ്റുമ്പോള്‍ പോകുന്നതെന്നറിയാമോ. നമ്മുടെ ദിവാകരന്‍ സാര്‍ പറഞ്ഞത്‌ എത്രയോ ശരിയാ പാലും, കോഴിയിറച്ചിയും, കോഴിമുട്ടയുമൊക്കെ ശീലമാക്കാന്‍. പക്ഷെ ഓണമല്ലെ സാറെ കുറച്ചു പച്ചക്കറിയൊക്കെ കൂട്ടി ഒരു കുഞ്ഞു ഓണ സദ്യ. വല്ലാത്തൊരു ആഗ്രഹമാ ഇത്‌. ഇങ്ങനെ മുട്ടയും, കോഴിയിറച്ചിയുമൊക്കെ കഴിക്കാന്‍ മൃഗാശുപത്രി വഴി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌തുവല്ലോ. വല്ലാത്തൊരു ചതിയായി പോയി സാറെ കോഴിയിറച്ച്‌ തിന്നുതിന്നു മടുത്തു. മുട്ട കിട്ടിയില്ല. കാരണം കോഴി വാങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍, ദിലീപ്‌ പറഞ്ഞതുപോലെ പൊ ഖറാനില്‍ നിന്നും കോഴി വസന്തയെത്തി തൂങ്ങല്‍ തുടങ്ങി. പിന്നെ എന്തു ചെയ്യാന്‍ തൂങ്ങാത്ത കോഴികളെ പിടിച്ച്‌ ഫ്രൈ ചെയ്‌തു. രൂപ 60 വീതം പോയത്‌ മിച്ചം.
എന്തായാലും ഞാന്‍ ഈ ഓണത്തിന്‌ സുധാകരന്‍ സാറിന്‌ ഇ
ന്‍ക്വിലാബ്‌ വിളിക്കും. നാട്‌ നീളെ ഓണച്ചന്തകള്‍, പൊടീംതട്ടി മൂലക്കിരിക്കുന്ന സകല സഹകരണ ബാങ്കുകാരോടും പറഞ്ഞു ഓണച്ചന്ത തുടങ്ങാന്‍, ലാഭവിഹിതം എണ്ണി വീതിച്ചു
കൊടുക്കാതെ ഓണച്ചന്ത തുടങ്ങിയില്ലെങ്കില്‍ വിഹിതം കീറിക്കളയുമെന്നൊരു ഭീഷണി. ഏറ്റു സാറെ, എല്ലാവരും ചന്ത തുടങ്ങി ഇത്‌ കുറെയേറെ പേര്‍ക്ക്‌ ആശ്വാസമായി. 20 രൂപയ്‌ക്ക്‌ പഞ്ചസാര, അരിയ്‌ക്ക്‌ 14 രൂ മതി, ഈ മാവേലിയോട്‌ ഇക്കാര്യം അഭിമാനത്തോടെ പറയാല്ലോ. അയ്യോ എന്റെയൊപ്പമുണ്ടായിരുന്ന മാവേലിയെന്ത്യേ? പാവം പുള്ളി ഒരു വാക്ക്‌ പോലും പറയാതെ മുങ്ങി. ദൈവമേ പാതാളത്തിലേക്കാണോ. ഓണം കഴിയാതെ പാതാളത്തിലേക്ക്‌ ചെ ന്നാല്‍ സ്ഥി തി എന്താകും. ദേ..... മാവേ ലി,.........അദ്ദേഹം ഏതോ ഒരു ക്യൂവിലാണ്‌.
``അങ്ങുന്ന്‌ എന്തുവാങ്ങാനാണ്‌ നില്‍ക്കുന്നത്‌?`` ങേ, പച്ചക്കറിയോ, എന്റെ മാവേലി മാമാ ഇത്‌ മറ്റതിന്റെ ക്യുവാ, ബീവറേജ്‌ കോര്‍പ്പറേഷന്റെ, ഇത്തവണ ഉത്രാട നാളില്‍ തുറക്കാമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിട്ടതാ. പക്ഷെ കോടതി ഇടപെട്ട്‌ ഒന്നാം തിയതി പൂട്ടിത്തന്നെ കിടക്കട്ടേയെന്ന്‌ പറഞ്ഞു. ഒന്നാം തിയിതിയിലേക്ക്‌ സ്റ്റോക്ക്‌ ചെയ്യാനാണ്‌ ഈ സഞ്ചിയുമായി ആളുകള്‍ ക്യുവില്‍ നില്‍ക്കുന്നത്‌. മാവേലി വാ, നമുക്ക്‌ പോകാം, ഇനിയും ഒരുപാട്‌ വിശേഷങ്ങളുണ്ട്‌ പറയുവാന്‍.

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP